ദേശീയപാത നിർമാണം: മുന്നറിയിപ്പ് ബോർഡ് വീണ് യുവതിക്ക് പരുക്ക്
അമ്പലപ്പുഴ ∙ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡരികിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് വീണ് യുവതിയുടെ കാലിനു ഗുരുതര പരുക്കേറ്റു. പായൽക്കുളങ്ങര സൗമ്യ മൻസിലിൽ സുറുമി (23)യുടെ വലതു കാലിനാണു പരുക്കേറ്റത്. ഇവർ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.കച്ചേരിമുക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നിന്

അമ്പലപ്പുഴ ∙ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡരികിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് വീണ് യുവതിയുടെ കാലിനു ഗുരുതര പരുക്കേറ്റു. പായൽക്കുളങ്ങര സൗമ്യ മൻസിലിൽ സുറുമി (23)യുടെ വലതു കാലിനാണു പരുക്കേറ്റത്. ഇവർ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കച്ചേരിമുക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ആയിരുന്നു അപകടം. ബോർഡിന് അരികിലൂടെ മറുഭാഗത്തേക്ക് പോകുമ്പോൾ ബോർഡ് യുവതിയുടെ കാലിലേക്ക് വീഴുകയായിരുന്നു. ബോർഡിന് അടിയിൽ വീണു നിലവിളിച്ച യുവതിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. വൈകിട്ടോടെ ബോർഡിനു പകരം ഇവിടെ റിബൺ വലിച്ചുകെട്ടി.