ഗന്ധർവസൗഹൃദം; സംഗീതപഠനകാലം മുതൽ യേശുദാസിന്റെ ആത്മസുഹൃത്തായ ഡോ.ചേർത്തല ഗോവിന്ദൻകുട്ടിയുടെ വിശേഷങ്ങൾ
ആലപ്പുഴ ∙ കടലിനക്കരെയാണ് ആത്മസുഹൃത്ത്. അങ്ങ് അമേരിക്കയിൽ. മറ്റേയാൾ ചേർത്തല പട്ടണക്കാടിനടുത്തുള്ള വീട്ടിൽ. പക്ഷേ, എന്നും വിഡിയോ കോളിലൂടെയുള്ള സംഗീത ചർച്ചകളിലും തമാശകളിലും വൻകരകളുടെ അകലം ഇല്ലാതാകും. ഡോ.കെ.ജെ.യേശുദാസും ഡോ.ചേർത്തല ഗോവിന്ദൻകുട്ടിയും തൃപ്പൂണിത്തുറയിലെ സംഗീതപഠന കാലത്തെ ആ ചെറുപ്പക്കാരാകും

ആലപ്പുഴ ∙ കടലിനക്കരെയാണ് ആത്മസുഹൃത്ത്. അങ്ങ് അമേരിക്കയിൽ. മറ്റേയാൾ ചേർത്തല പട്ടണക്കാടിനടുത്തുള്ള വീട്ടിൽ. പക്ഷേ, എന്നും വിഡിയോ കോളിലൂടെയുള്ള സംഗീത ചർച്ചകളിലും തമാശകളിലും വൻകരകളുടെ അകലം ഇല്ലാതാകും. ഡോ.കെ.ജെ.യേശുദാസും ഡോ.ചേർത്തല ഗോവിന്ദൻകുട്ടിയും തൃപ്പൂണിത്തുറയിലെ സംഗീതപഠന കാലത്തെ ആ ചെറുപ്പക്കാരാകും അപ്പോൾ.
സംഗീതം പഠിക്കുന്ന കാലത്ത് ഒരേ മുറിയിൽ, ഒരേ പായയിൽ കിടന്ന് ഉറക്കം മറന്നു സംഗീതം ചർച്ച ചെയ്തിട്ടുണ്ട്. ഇപ്പോൾ യേശുദാസ് അമേരിക്കയിലാണെങ്കിലും ആ ചർച്ചകൾ മുടങ്ങാതെ നടക്കുന്നുവെന്നു പട്ടണക്കാടിലെ വീട്ടിലിരുന്നു ഗോവിന്ദൻകുട്ടി പറയുന്നു. സംഗീതപഠന കാലത്തു വിജയദശമി നാളുകളിൽ ഒന്നിച്ചു പ്രാർഥിച്ചിട്ടുണ്ട്. പിന്നീടു കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ തന്റെ പേരക്കുട്ടികളെ യേശുദാസ് ആദ്യാക്ഷരം കുറിപ്പിച്ചതു വലിയ ധന്യതയായി ഗോവിന്ദൻകുട്ടിക്ക്. മകൻ വിജയ് യേശുദാസിനെ സംഗീതം പഠിപ്പിക്കാൻ യേശുദാസ് ഏൽപിച്ചത് ഗോവിന്ദൻകുട്ടിയെ.
ഗോവിന്ദൻകുട്ടിയുടെ 80ാം പിറന്നാളിൽ അതിഥിയായി യേശുദാസ് അമേരിക്കയിൽ നിന്നെത്തിയിരുന്നു. ഓർമകളും ഫലിതവും നിറഞ്ഞ പ്രസംഗം നടത്തി, കൂട്ടുകാരനൊപ്പം പിറന്നാൾ സദ്യയുണ്ടു. മടങ്ങിപ്പോയ ശേഷം തുടങ്ങിയതാണ് വിഡിയോ കോൾ, ഒരു ദിവസം പോലും മുടങ്ങാതെ അതു തുടരുന്നു. ഇത്തവണ മലയാള മനോരമയിൽ വിദ്യാരംഭം ഗുരുവാണു ഡോ.ഗോവിന്ദൻ കുട്ടി. കഴിഞ്ഞ ദിവസത്തെ സംഭാഷണത്തിൽ അക്കാര്യം അദ്ദേഹം യേശുദാസിനോടു പറഞ്ഞു. വലിയ സന്തോഷത്തോടെ കൂട്ടുകാരന്റെ മറുപടി: എനിക്കു വേണ്ടിക്കൂടി നീ ആ നല്ല കർമം ചെയ്യുക.