നെഹ്റു ട്രോഫി ഫൈനൽ തർക്കം: പരാതികൾ പരിശോധിക്കുന്ന സമിതിയുടെ യോഗം 7ന്
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിന്റെ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന ജൂറി ഓഫ് അപ്പീലിന്റെ അടുത്ത യോഗം ഏഴിന് നടക്കും. പരാതിക്കാർ സമർപ്പിച്ച രേഖകളും വിഡിയോ ദൃശ്യങ്ങളും സമിതി വിശദമായി പരിശോധിക്കും. ഇന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നടക്കുന്നതിനാലാണ് യോഗം തിങ്കളാഴ്ചയിലേക്കു മാറ്റിയത്. എഡിഎം, ജില്ലാ ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫിസർ അഡ്വ.

ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിന്റെ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന ജൂറി ഓഫ് അപ്പീലിന്റെ അടുത്ത യോഗം ഏഴിന് നടക്കും. പരാതിക്കാർ സമർപ്പിച്ച രേഖകളും വിഡിയോ ദൃശ്യങ്ങളും സമിതി വിശദമായി പരിശോധിക്കും. ഇന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നടക്കുന്നതിനാലാണ് യോഗം തിങ്കളാഴ്ചയിലേക്കു മാറ്റിയത്. എഡിഎം, ജില്ലാ ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫിസർ അഡ്വ. അനിൽകുമാർ എന്നിവരാണു സമിതിയുള്ളത്. ഫൈനലിൽ രണ്ടാം സ്ഥാനത്തെത്തിയ വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരം ടൗൺ ബോട്ട് ക്ലബ്ബുമാണ് പരാതി നൽകിയത്.
ഒന്നാമതെത്തിയ കാരിച്ചാൽ ചുണ്ടനു 0.005 സെക്കൻഡുകൾ മാത്രം പിന്നിലാണു വീയപുരം ചുണ്ടൻ ഫിനിഷ് ചെയ്തത്. ഫിനിഷിങ് ലൈൻ ആദ്യം തൊടുന്ന വള്ളമാണ് വിജയിക്കുക എന്നതാണു സംഘാടകരുടെ വാദം. എന്നാൽ ഫിനിഷിങ് ലൈൻ സാങ്കൽപികമാണെന്നും ഫിനിഷിങ് പോൾ ആദ്യം കടന്നുപോകുന്ന വള്ളമാണ് വിജയിക്കുകയെന്നു കൈനകരി വില്ലേജ് ബോട്ട് ക്ലബ് വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസം അപ്പീൽ സമിതിക്കു കൈമാറി. സ്റ്റാർട്ടിങ് പോയിന്റിൽ സംഘാടനപ്പിഴവുണ്ടായെന്നാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പരാതി. ഇതു സാധൂകരിക്കുന്ന ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്.