12 വയസ്സുകാരിക്ക് നേരെ അതിക്രമം; പ്രതിക്ക് 9 വർഷം തടവുശിക്ഷ
ചേർത്തല ∙ 12 വയസ്സുകാരിക്കു നേരെ അതിക്രമം കാട്ടിയ പ്രതിക്ക് 9 വർഷം തടവും 75,000 പിഴയും കോടതി ശിക്ഷ വിധിച്ചു. തുറവൂർ പഞ്ചായത്ത് 1–ാം വാർഡ് കളത്തിൽ പറമ്പിൽ ഷിനുവിനെയാണ് (ജോസഫ്-45) ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി മൂന്നു വകുപ്പുകളിലായി ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം.മാതാപിതാക്കൾ

ചേർത്തല ∙ 12 വയസ്സുകാരിക്കു നേരെ അതിക്രമം കാട്ടിയ പ്രതിക്ക് 9 വർഷം തടവും 75,000 പിഴയും കോടതി ശിക്ഷ വിധിച്ചു. തുറവൂർ പഞ്ചായത്ത് 1–ാം വാർഡ് കളത്തിൽ പറമ്പിൽ ഷിനുവിനെയാണ് (ജോസഫ്-45) ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി മൂന്നു വകുപ്പുകളിലായി ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ ഉപദ്രവിച്ചതായാണു കുത്തിയതോട് പൊലീസ് റജിസ്റ്റർ ചെയ്ത കേസ്. പ്രോസിക്യൂഷനു വേണ്ടി ബീനാ കാർത്തികേയൻ, വി.എൽ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
ഉത്തരവിനു പിന്നാലെ പ്രതിയുടെ ആത്മഹത്യാശ്രമം
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോടതി ഉത്തരവു വന്നതിനു പിന്നാലെ കോടതിയിലെ ശുചിമുറിയിൽ കയറിയ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. കയ്യിൽ കരുതിയിരുന്നു ഉറുമ്പു പൊടി പോലുള്ള പൊടി കഴിച്ചതായാണു വിവരം. ചുമയ്ക്കുന്നതു കേട്ട് പുറത്തു കാവലുണ്ടായിരുന്ന പൊലീസുകാരൻ അടിയന്തരമായി ഇയാളെ പുറത്തെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. നിലവിൽ ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പൊലീസ് നിരീക്ഷണത്തിലാണു ചികിത്സ നൽകുന്നത്.