ആലപ്പുഴ∙പ്രായഭേദമെന്യേ ആവേശത്തിരമാലയടിച്ച് ആലപ്പുഴ ബീച്ച് മാരത്തൺ. ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തണാണ് ഇതെന്നു സംഘാടകരായ അത്‌ലറ്റിക്കോ ഡി ആലപ്പി പറഞ്ഞു. സ്പോർട്സ് ആണു ലഹരി എന്ന സന്ദേശവുമായി ഒരേ നിറത്തിലെ ജഴ്സി അണിഞ്ഞാണു മാരത്തണിൽ അത്‌ലീറ്റുകൾ പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിലായി 3,500ലേറെ താരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙പ്രായഭേദമെന്യേ ആവേശത്തിരമാലയടിച്ച് ആലപ്പുഴ ബീച്ച് മാരത്തൺ. ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തണാണ് ഇതെന്നു സംഘാടകരായ അത്‌ലറ്റിക്കോ ഡി ആലപ്പി പറഞ്ഞു. സ്പോർട്സ് ആണു ലഹരി എന്ന സന്ദേശവുമായി ഒരേ നിറത്തിലെ ജഴ്സി അണിഞ്ഞാണു മാരത്തണിൽ അത്‌ലീറ്റുകൾ പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിലായി 3,500ലേറെ താരങ്ങൾ മത്സരിച്ചു. സൂംബ നൃത്തത്തിനു ശേഷമാണു പരിപാടി ആരംഭിച്ചത്. ആദ്യം 10 കിലോമീറ്ററും പിന്നീട് 5 കിലോമീറ്ററും മാരത്തൺ ആരംഭിച്ചു. ഫൺറൺ വിഭാഗത്തിലാണു കൂടുതൽ ആളുകൾ പങ്കെടുത്തത്.

ആലപ്പുഴയിൽ അത്‌ലറ്റിക്കോ ഡി ആലപ്പി സംഘടിപ്പിച്ച ബീച്ച് മാരത്തൺ 10 കിലോമീറ്റർ വിഭാഗം കെ.സി.വേണുഗോപാൽ എംപി ഫ്ലാഗ്ഓഫ് ചെയ്യുന്നു. എച്ച്.സലാം എംഎൽഎ, വി.ജി.വിഷ്ണു, കുര്യൻ ജയിംസ്, റീഗോ രാജു തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

10 കിലോമീറ്റർ മാരത്തൺ കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. 5 കിലോമീറ്റർ മാരത്തൺ എച്ച്.സലാം എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. 3 കിലോമീറ്റർ ഫൺ റൺ ജില്ലാ പൊലീസ് മേധാവി പി.മോഹനചന്ദ്രൻ ഫ്ലാഗ്ഓഫ് ചെയ്തു. ‍വിവിധ മേഖലകളിൽ മികവു തെളിയിച്ച ഡോ. രൂപേഷ് സുരേഷ്, സന്തോഷ് ടി.കുരുവിള, ഡോ. തോമസ് മാത്യു, ഡോ. ജഫേഴ്സൺ ജോർജ്, ഉണ്ണിക്കൃഷ്ണൻ, ബെന്നി ആന്റണി, ആർ.രാജേഷ്, സ്നേഹ ആന്റണി എന്നിവരെ ആദരിച്ചു. വിജയികൾക്കു ജില്ലാ പൊലീസ് മേധാവി സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, ഉപാധ്യക്ഷൻ പി.എസ്.എം.ഹുസൈൻ, പ്രതിപക്ഷ നേതാവ് റീഗോ രാജു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, സെക്രട്ടറി എൻ.പ്രദീപ്, അത്‌ലറ്റിക്കോ ഡി ആലപ്പി പ്രസിഡന്റ് കുര്യൻ ജയിംസ്, ദീപക് ദിനേശ്, യൂജിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

അടുത്ത വർഷം ലോക റെക്കോർഡ്: കെ.സി
ആലപ്പുഴയിൽ ലോകത്തിലെ ഏറ്റവും വലിയ ബീച്ച് മാരത്തൺ നടത്തുമെന്നും അടുത്ത വർഷം ബീച്ച് മാരത്തണിൽ ലോക റെക്കോർഡ് പങ്കാളിത്തത്തിനായി ശ്രമിക്കുമെന്നും കെ.സി.വേണുഗോപാൽ എംപി. 10 കിലോമീറ്റർ മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചാണ് ആലപ്പുഴയിലേതെന്നും ഒട്ടേറെ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിജയികൾ:
5 കിലോമീറ്റർ പുരുഷൻ: കെ.കെ.സബീൽ (18–39 പ്രായം), രാജേഷ് തങ്കച്ചൻ (40–59), പി.സി.തോമസ് (60നു മുകളിൽ)
5 കിലോമീറ്റർ വനിത: അഞ്ജു മുരുകൻ (18–39), ഫർഹീൻ അഗസ്റ്റിൻ (40–59), വനജ കുമാരി (60നു മുകളിൽ)
10 കിലോമീറ്റർ പുരുഷൻ: നബീൽ സാഹി (18–39), ഇ.ജെ.ജോസഫ് (40–59), നളിനാക്ഷൻ കിഴക്കേടത്ത് (60നു മുകളിൽ)
10 കിലോമീറ്റർ വനിത: റീബ അന്ന ജോർജ് (18–39), എ.കെ.രമ (40–59), സുലത കാമത്ത് (60നു മുകളിൽ)

English Summary:

The Alappuzha Beach Marathon witnessed record participation, with organizers aiming to break the world record next year. The event, featuring 5km, 10km and Fun Run categories, drew thousands to Alappuzha's scenic beach.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT