കായൽ മത്സ്യം കിട്ടാനില്ല; മത്സ്യത്തൊഴിലാളികൾ നിരാശയിൽ
മുതുകുളം∙ കായൽ മത്സ്യത്തിന് ക്ഷാമം നേരിടുന്നു. ഇത് കാരണം കായംകുളം കായലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ നിരാശയിലായി. മത്സ്യം കൂടുതൽ ലഭിക്കേണ്ട സമയമാണ്ഇപ്പോൾ. എന്നാൽ, ആവശ്യത്തിന് ലഭിക്കുന്നത് ചെമ്മീൻ മാത്രമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കായലിൽ നിന്ന് കിട്ടുന്ന കണമ്പ്,

മുതുകുളം∙ കായൽ മത്സ്യത്തിന് ക്ഷാമം നേരിടുന്നു. ഇത് കാരണം കായംകുളം കായലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ നിരാശയിലായി. മത്സ്യം കൂടുതൽ ലഭിക്കേണ്ട സമയമാണ്ഇപ്പോൾ. എന്നാൽ, ആവശ്യത്തിന് ലഭിക്കുന്നത് ചെമ്മീൻ മാത്രമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കായലിൽ നിന്ന് കിട്ടുന്ന കണമ്പ്, തിലോപ്പിയ, പ്രാച്ചി, കരിമീൻ എന്നിവയ്ക്കാണ് ക്ഷാമം നേരിടുന്നത്. 2018ലെ പ്രളയത്തിനുശേഷം എക്കലും മണ്ണും അടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതാണ് മത്സ്യപ്രജനനത്തിന് തടസ്സമാകുന്നത്. അതിലുപരി പോള അടിയുന്നതും കായലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതും മത്സ്യബന്ധനത്തിന് തടസ്സമാകുന്നുണ്ട്.
കായലിൽ 15 മീറ്റർ വീതിയിൽ മാത്രമാണ് ആഴം ഉള്ളത്. ഈ ചാലുകൾ വഴിയാണ് മത്സ്യബന്ധന ബോട്ടുകൾ കടന്നുപോകുന്നത്. മത്സ്യക്ഷാമം മൂലം മുട്ടത്ത് മണ്ണേൽ, കൊച്ചിയുടെ ജെട്ടി, കീരിക്കാട് ജെട്ടി എന്നിവിടങ്ങളിലെ ലേല കേന്ദ്രങ്ങളുടെ പ്രവർത്തനവും മന്ദതയിൽ ആണ്. മാലിന്യം നൂക്കം ചെയ്ത് ആഴം കൂട്ടി കായൽ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കായൽ മേജർ ഇറിഗേഷന്റെ പരിധിയിൽ ആയതിനാൽ ആഴം കൂട്ടുന്നതിനോ മറ്റു ജോലികൾക്കോ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ല. ദേശീയ ജലപാതാ വികസനത്തിന്റെ ഭാഗമായി സമീപ ഭാവിയിൽ കായലിന് ആഴം കൂട്ടുമെന്നത് മാത്രമാണ് ഏക പ്രതീക്ഷ.