ജില്ലയിൽ കാലവർഷം 21.39% കുറവ്
ആലപ്പുഴ∙ ജില്ലയിൽ കാലവർഷം 21.39% കുറവ്. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 1803.2 മില്ലിമീറ്റർ മഴയാണു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇക്കാലയളവിൽ 1419.9 മില്ലിമീറ്റർ മഴ മാത്രമാണു ലഭിച്ചത്. സംസ്ഥാനത്താകെ കാലവർഷത്തിൽ 10% മാത്രമേ കുറവു വന്നിട്ടുള്ളൂ.ആലപ്പുഴ, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണു മഴയുടെ അളവിൽ

ആലപ്പുഴ∙ ജില്ലയിൽ കാലവർഷം 21.39% കുറവ്. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 1803.2 മില്ലിമീറ്റർ മഴയാണു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇക്കാലയളവിൽ 1419.9 മില്ലിമീറ്റർ മഴ മാത്രമാണു ലഭിച്ചത്. സംസ്ഥാനത്താകെ കാലവർഷത്തിൽ 10% മാത്രമേ കുറവു വന്നിട്ടുള്ളൂ. ആലപ്പുഴ, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണു മഴയുടെ അളവിൽ വലിയ കുറവു രേഖപ്പെടുത്തിയത്.നാളെ മുതൽ തുലാമഴ ആരംഭിക്കുമെന്നാണു കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകൂട്ടൽ, പതിവിലും കൂടുതൽ തുലാമഴ ലഭിക്കും.
അന്തരീക്ഷ താപനിലയിലും വർധനയുണ്ടാകും. തുലാവർഷം തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാകും ശക്തി പ്രാപിക്കുക. ഡിസംബർ വരെയുള്ള കാലയളവിൽ 303 മില്ലിമീറ്റർ മഴ സംസ്ഥാനത്തു ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ഈ മഴ ലഭിക്കുന്നതോടെ ജില്ലയിൽ ഈ വർഷം ശരാശരി മഴ കിട്ടിയേക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
ജാഗ്രത നിർദേശം
കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ 19 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് രണ്ടു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് പുറത്തിറക്കി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ചു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.