ആലപ്പുഴ – എറണാകുളം തീരദേശപാത: പുതിയ ട്രെയിൻ വേണമെന്നു യാത്രികർ
ആലപ്പുഴ∙ തീരദേശപാതയിലൂടെ പുതിയ ട്രെയിൻ വേണമെന്നു യാത്രികർ. കോട്ടയം ഭാഗത്തെ തിരക്കു കണക്കിലെടുത്തു പുതിയ കൊല്ലം– എറണാകുളം മെമു ട്രെയിൻ സർവീസ് ആരംഭിച്ചതു പോലെ തീരദേശപാതയിലും പുതിയ ട്രെയിൻ വേണമെന്നാണ് ആവശ്യം.നിലവിൽ വൈകിട്ട് 4ന് എറണാകുളം– ആലപ്പുഴ പാസഞ്ചറിനു (06015) ശേഷം 6.25നു പുറപ്പെടുന്ന എറണാകുളം–

ആലപ്പുഴ∙ തീരദേശപാതയിലൂടെ പുതിയ ട്രെയിൻ വേണമെന്നു യാത്രികർ. കോട്ടയം ഭാഗത്തെ തിരക്കു കണക്കിലെടുത്തു പുതിയ കൊല്ലം– എറണാകുളം മെമു ട്രെയിൻ സർവീസ് ആരംഭിച്ചതു പോലെ തീരദേശപാതയിലും പുതിയ ട്രെയിൻ വേണമെന്നാണ് ആവശ്യം. നിലവിൽ വൈകിട്ട് 4ന് എറണാകുളം– ആലപ്പുഴ പാസഞ്ചറിനു (06015) ശേഷം 6.25നു പുറപ്പെടുന്ന എറണാകുളം– കായംകുളം പാസഞ്ചറാണ് (06451) യാത്രികരുടെ ആശ്രയം. ഇതിനിടയിൽ 4.20ന് ഏറനാട് എക്സ്പ്രസും (16605) തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസും (12075) ഉണ്ടെങ്കിലും എല്ലാ സ്റ്റേഷനിലും നിർത്തില്ല.
നേരത്തെ വൈകിട്ട് 6നു പുറപ്പെട്ടിരുന്ന എറണാകുളം– കായംകുളം പാസഞ്ചർ മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് (20632) വന്നതോടെയാണ് 6.25ലേക്കു സമയം മാറ്റിയത്. പുറപ്പെടൽ സമയം വൈകിച്ചിട്ടും പിന്നെയും പലയിടങ്ങളിൽ ട്രെയിൻ പിടിച്ചിടുന്നുണ്ട്. ട്രെയിൻ വൈകുന്നതു കാരണം പലർക്കും തുടർയാത്രയ്ക്കു ബസും ലഭിക്കുന്നില്ല.രാവിലെ എറണാകുളത്തെത്താനും വൻ തിരക്കാണ്.ആലപ്പുഴയിൽ നിന്ന് 6നു പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസ് (13352) കഴിഞ്ഞാൽ 7.25ന് ആലപ്പുഴ– എറണാകുളം മെമു (06016) ആണുള്ളത്. ഈ ട്രെയിനുകളിലും വൻ തിരക്കാണ്.ഈ പ്രശ്നങ്ങൾക്കു പരിഹാരമായി രാവിലെയും വൈകിട്ടും പുതിയ ട്രെയിൻ അനുവദിക്കണമെന്നാണു സ്ഥിര യാത്രികർ ആവശ്യപ്പെടുന്നത്.
‘കൊല്ലം–എറണാകുളം മെമുവിന്റെ മടക്കയാത്ര സമയം മാറ്റണം’
കായംകുളം∙ കൊല്ലം– കോട്ടയം –എറണാകുളം റൂട്ടിൽ പുതിയതായി തുടങ്ങിയ മെമു ട്രെയിനിന്റെ കൊല്ലത്തേക്കുള്ള മടക്കയാത്ര പുനഃക്രമീകരിക്കണമെന്ന് ആവശ്യമുയരുന്നു. വേണാട് എക്സ്പ്രസിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനുവേണ്ടിയാണ് പുതിയ മെമു തുടങ്ങിയത്. രാവിലെ 6.15നു കൊല്ലത്തു നിന്ന് പുറപ്പെട്ട് 9.35നു എറണാകുളത്തു എത്തുകയും തിരികെ 9.50നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.30നു കൊല്ലത്തു യാത്ര അവസാനിപ്പിക്കുകയും ചെയ്യും.
എറണാകുളത്ത് നിന്നുള്ള മടക്കയാത്ര രാവിലെ 9.50ന് പകരം ഉച്ചകഴിഞ്ഞ് മൂന്നിനാക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്സ്പ്രസ് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം വഴി കടന്നുപോയിക്കഴിഞ്ഞാൽ വൈകിട്ട് 5.40നു കോട്ടയത്ത് നിന്നു പുറപ്പെടുന്ന മെമുവിൽ യാത്രക്കാരുടെ വൻ തിരക്കാണ്. ഒന്നര മണിക്കൂർ ഇടവേളയ്ക്കു ശേഷം വരുന്ന ട്രെയിനായതിനാൽ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് കോട്ടയം –കൊല്ലം മെമുവിന്റെ യാത്ര.
കോട്ടയത്ത് നിന്നുള്ള മെമു പുറപ്പെടുന്നതിന് മുൻപായി എറണാകുളം –കൊല്ലം മെമു സർവീസ് നടത്തുന്ന തരത്തിൽ സമയം ക്രമീകരിച്ചാൽ സ്ഥിരം യാത്രക്കാർക്ക് പ്രയോജനപ്പെടും. എന്നാൽ, രാവിലെ തന്നെ എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് മെമു മടക്ക സർവീസ് നടത്തുന്നത് കൊല്ലം–പുനലൂർ, കൊല്ലം–തിരുവനന്തപുരം റൂട്ടുകളിൽ തുടർ സർവീസ് നടത്തുന്നതിനുവേണ്ടിയാണെന്ന് സൂചനയുണ്ട്.