ആലപ്പുഴ∙ മലയാളത്തിന്റെ തീരത്ത് വാക്കുകളുടെ തിരമാലകൾ തീർത്ത മഹാരഥൻമാരായ എഴുത്തുകാർ പിറന്ന നാട്ടിൽ ഹോർത്തൂസ് അക്ഷരപ്രയാണത്തിന് ഉജ്വല വരവേൽപ്. മലയാള മനോരമ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ സന്ദേശവുമായി കടന്നുവന്ന അക്ഷരപ്രയാണത്തെ ആലപ്പുഴ നെഞ്ചോടു ചേർത്തു

ആലപ്പുഴ∙ മലയാളത്തിന്റെ തീരത്ത് വാക്കുകളുടെ തിരമാലകൾ തീർത്ത മഹാരഥൻമാരായ എഴുത്തുകാർ പിറന്ന നാട്ടിൽ ഹോർത്തൂസ് അക്ഷരപ്രയാണത്തിന് ഉജ്വല വരവേൽപ്. മലയാള മനോരമ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ സന്ദേശവുമായി കടന്നുവന്ന അക്ഷരപ്രയാണത്തെ ആലപ്പുഴ നെഞ്ചോടു ചേർത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ മലയാളത്തിന്റെ തീരത്ത് വാക്കുകളുടെ തിരമാലകൾ തീർത്ത മഹാരഥൻമാരായ എഴുത്തുകാർ പിറന്ന നാട്ടിൽ ഹോർത്തൂസ് അക്ഷരപ്രയാണത്തിന് ഉജ്വല വരവേൽപ്. മലയാള മനോരമ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ സന്ദേശവുമായി കടന്നുവന്ന അക്ഷരപ്രയാണത്തെ ആലപ്പുഴ നെഞ്ചോടു ചേർത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ മലയാളത്തിന്റെ തീരത്ത് വാക്കുകളുടെ തിരമാലകൾ തീർത്ത മഹാരഥൻമാരായ എഴുത്തുകാർ പിറന്ന നാട്ടിൽ ഹോർത്തൂസ് അക്ഷരപ്രയാണത്തിന് ഉജ്വല വരവേൽപ്. മലയാള മനോരമ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ സന്ദേശവുമായി കടന്നുവന്ന അക്ഷരപ്രയാണത്തെ ആലപ്പുഴ നെഞ്ചോടു ചേർത്തു വാനിലേക്കുയർത്തി. പാട്ടും നൃത്തവും കവിതയും ഫ്ലാഷ്മോബും കലാസൃഷ്ടികളുമൊരുക്കി അക്ഷരയാത്രയെ ഉത്സവയാത്രയാക്കി. ആലപ്പുഴ സ്നേഹപൂർവം സമ്മാനിച്ച 4 അക്ഷരങ്ങൾ സ്വീകരിച്ചാണു യാത്ര കടന്നുപോയത്. 

ചിത്രകലയുടെ തമ്പുരാൻ രാജാ രവിവർമയുടെ പേരിലുള്ള മാവേലിക്കരയിലെ കോളജ് ഓഫ് ഫൈൻ ആർട്സിൽ തുടങ്ങി, വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മഗൃഹം വഴി, മലയാളത്തിന്റെ സസ്യസമ്പത്തിനെപ്പറ്റിയുള്ള പ്രമാണഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കൂസിന്റെ രചനയിൽ പങ്കാളിയായ ഇട്ടി അച്യുതന്റെ ജന്മനാടു വരെയായിരുന്നു ജില്ലയിലെ അക്ഷരയാത്ര. കലയും സാഹിത്യവും കളം വരച്ചു കമനീയമാക്കിയ ആലപ്പുഴയുടെ കാലപ്പെരുമയിലൂടെയുള്ള ആ യാത്രാവഴിയിലുടനീളം മഹാരഥൻമാരുടെ ഓർമകൾ തണൽവിരിച്ചു. 

മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്.
ADVERTISEMENT

മാവേലിക്കരയിലെ ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സാഹിത്യകാരനും ചലച്ചിത്രകാരനും തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുമകനുമായ രാജ് നായർ അക്ഷരപ്രയാണം ഉദ്ഘാടനം ചെയ്തു. മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ വിനീത ഗോപിക്ക് അദ്ദേഹം ‘ഔ’ എന്ന അക്ഷരം കൈമാറി. ഒരു കലാസംഗമത്തിന്റെ ചെറുപതിപ്പൊരുക്കി മാവേലിക്കര അക്ഷര പ്രയാണത്തെ വരവേറ്റു. ജില്ലയുടെ അഭിമാനമായ എഴുത്തുകാരുടെ ചിത്രങ്ങൾ വരച്ചു പ്രദർശിപ്പിച്ച വിദ്യാർഥികൾ അക്ഷരങ്ങളുടെ ഇൻസ്റ്റലേഷനും ഒരുക്കി. ഗവ.ടിടിഐയിലെയും പീറ്റ് മെമ്മോറിയൽ ട്രെയ്നിങ് കോളജിലെയും വിദ്യാർഥികൾ നാടൻപാട്ട്, ലളിതഗാനം, ഫ്ലാഷ് മോബ് തുടങ്ങിയവ അവതരിപ്പിച്ചു.

ആലപ്പുഴയുടെ മണ്ണിൽ നിന്നു സാഹിത്യത്തിന്റെ വിശ്വസാനുക്കൾ കീഴടക്കിയ  സാഹിത്യകാരന്റെ ഓർമകളുറങ്ങുന്ന വീട്ടിലേക്കായിരുന്നു അടുത്ത യാത്ര. തകഴി സ്മാരകത്തിലെ ചടങ്ങിൽ മുൻമന്ത്രിയും സ്മാരകം ചെയർമാനുമായ ജി.സുധാകരൻ ‘അം’ എന്ന അക്ഷരം കൈമാറി. മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സാക്കിർ ഹുസൈൻ, മാർക്കറ്റിങ് മാനേജർ പി.ജയദേവ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ ചടങ്ങിൽ കവി വയലാർ രാമവർമയുടെ ഓർമകൾ തിരയടിച്ചു. സാഹിത്യകാരൻ കെ.എ.സെബാസ്റ്റ്യനും കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു എസ്.നായരും ചേർന്ന് ‘അഃ’ എന്ന അക്ഷരം മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ ടി.എം.ബിനോയിക്കു കൈമാറി. വിദ്യാർഥികൾ വയലാറിനു ഗാനാഞ്ജലി അർപ്പിച്ചു. ഫ്ലാഷ് മോബും കലാപരിപാടികളും നടന്നു. 

ADVERTISEMENT

ആദ്യം മലയാളം അച്ചടിച്ച ഗ്രന്ഥത്തിന്റെ മുഖ്യ രചയിതാവായ ഇട്ടി അച്യുതൻ വൈദ്യരുടെ ജന്മനാട്ടിലാണു ജില്ലയിലെ പര്യടനം അവസാനിച്ചത്. കടക്കരപ്പള്ളി കണ്ടമംഗലം ഇട്ടി അച്യുതൻ സ്മാരക ഗ്രന്ഥശാലയ്്ക്കു സമീപം രാജരാജേശ്വരി ക്ഷേത്രമൈതാനത്തെ ചടങ്ങിൽ ഗാനരചയിതാവ് രാജീവ് ആലുങ്കൽ ‘ക’ എന്ന അക്ഷരം മനോരമ ന്യൂസ് കറസ്പോണ്ടന്റ് റോയ് കൊട്ടാരച്ചിറയ്ക്കു കൈമാറി. കണ്ടമംഗലം ഹൈസ്കൂൾ വിദ്യാർഥികൾ സംഘനൃത്തവും നാടൻപാട്ടും ഉൾപ്പെടെ പരിപാടികൾ അവതരിപ്പിച്ചു.  ആലപ്പുഴ ഹൃദയപൂർവം സമ്മാനിച്ച അക്ഷരങ്ങൾ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന ഹോർത്തൂസ് സാഹിത്യ,–സാംസ്കാരികോത്സവത്തിന്റെ വേദിയിൽ തിളങ്ങിനിൽക്കും. ഇന്ന് എറണാകുളം ജില്ലയിലാണ് അക്ഷര പ്രയാണം.

അക്ഷര പ്രയാണം മാവേലിക്കരയിലെ രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ എത്തിയപ്പോൾ വിദ്യാർഥികളായ അപർണ ഷാന, വി.വി.അശ്വതി എന്നിവർ കയർ ഉപയോഗിച്ച് ഒരുക്കിയ തകഴി ശിവശങ്കരപ്പിള്ളയുടെ ചിത്രങ്ങൾ കണ്ട് തകഴിയുടെ ചെറുമകൻ രാജ് നായർ വിദ്യാർഥികളെ അഭിനന്ദിക്കുന്നു.

ചിത്രവും സംഗീതവുമായി പ്രിയ എഴുത്തുകാർക്ക് പുനർജന്മം
മാവേലിക്കര∙ ഹോർത്തൂസ് അക്ഷരപ്രയാണത്തിൽ ആലപ്പുഴയുടെ പ്രിയ എഴുത്തുകാരുടെ ഓർമകൾ ചിത്രമായും സംഗീതശിൽപങ്ങളായും പുനർജനിച്ചു. രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ്  വിദ്യാർഥികളായ വി.വി.അശ്വതി, അപർണ ഷാന എന്നിവർ കയറിൽ ഒരുക്കിയ തകഴി ശിവശങ്കരപ്പിള്ളയുടെ ചിത്രം ഏറെ ആകർഷകമായി. തകഴിയുടെ ചെറുമകൻ കൂടിയായ സാഹിത്യകാരൻ രാജ് നായർ ഈ കലാശിൽപം മലയാള മനോരമയ്ക്കു വേണ്ടി ഏറ്റുവാങ്ങി. 

ADVERTISEMENT

ഹോർത്തൂസിന്റെ ആശംസയായി മനോരമ തകഴി സ്മാരകത്തിന് ഈ ചിത്രം കൈമാറി. തകഴി സ്മാരകം ചെയർമാനായ മുൻ മന്ത്രി ജി.സുധാകരൻ ഇത് ഏറ്റുവാങ്ങി. തകഴി മ്യൂസിയത്തിൽ ഈ മനോഹര ചിത്രം സംരക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.  ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ വിദ്യാർഥികൾ വയലാർ രാമവർമയുടെ ഗാനങ്ങൾക്ക് സംഗീതശിൽപമൊരുക്കി. ഒരു വിദ്യാർഥി വയലാറിന്റെ വേഷമിട്ടു. 

മാവേലിക്കര ഗവ.ടിടിഐ വിദ്യാർഥികൾ അവതരിപ്പിച്ച നാടൻപാട്ട്.

മാവേലിക്കര
പന്തലിച്ചു നിൽക്കുന്ന മരക്കൊമ്പുകൾ തണലൊരുക്കിയ കലാലയ മുറ്റത്ത്, നിറച്ചാർത്തുകളും ശിൽപങ്ങളും കണ്ണിനു വിരുന്നായപ്പോൾ മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവത്തിനു മുന്നോടിയായി നടന്ന അക്ഷര പ്രയാണം അക്ഷര വിരുന്നായി. ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രഫ.മനോജ് വൈലൂരിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ വർണവിരുന്ന് ചടങ്ങിനെ വേറിട്ടതാക്കി. ഫൈൻ ആർട്സ് കോളജിലെ അധ്യാപകരായ അനിരുദ്ധൻ, ബിനോയി മോഹൻദാസ്, കെ.എ.ശാക്കിർ, കെ.വി.ജിനൻ, ലിൻസി സാമുവൽ, എ.കെ.സലീം, പ്രഫ.പുഷ്പശരൻ, കെ.എസ്.പ്രകാശ്, വി.ജെ.റോബർട്ട്, വിദ്യാർഥികളായ ആദിത്യൻ അടൂർ, ആര്യ അനിൽ, ശ്രീലേഖ, അനു റിയ, വി.വി.അശ്വതി, അപർണ ഷാന, എസ്.ആദിത്യൻ, രമീസ്, ആര്യ സന്തോഷ് എന്നിവരാണു അക്ഷര, ചിത്ര വിരുന്ന് ഒരുക്കിയത്.

മാവേലിക്കര ഗവ.ടിടിഐ പ്രിൻസിപ്പൽ (ഇൻ ചാർജ്) സി.ഗിരീഷ് കുമാർ, അധ്യാപകരായ ബീന എം.ബാവ, സ്മിത കെ.ഹസൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രേഷ്മ രാജ്, നിമിഷ, ആദിത്യ, എ.വിവേക്, സ്മൃതി, ഫാത്തിമ, ദീപ എന്നിവരുടെ നാടൻപാട്ടും ഗൗരി പ്രിയയുടെ കവിത, നിമിഷ അന്നമ്മ മാത്യുവിന്റെ ലളിതഗാനം എന്നിവ അക്ഷരക്കൂട്ടിനു സംഗീതമേകി. 

ചേർത്തല
∙ മലയാളത്തിന്റെ തീരുനെറ്റിയിൽ കവിതയുടെ ചന്ദ്രകളഭം ചാർത്തിയ വയലാർ രാമവർമയുടെ ഓർമകൾ പൂവിട്ട വേദിയിലായിരുന്നു ചേർത്തല സെന്റ് മെക്കിൾസ് കോളജിലെ അക്ഷരപ്രയാണത്തിന്റെ സ്വീകരണം. കോളജ് മാനേജർ ഫാ.ഡോ. സെലസ്റ്റിൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ അധ്യാപകരായ ഡോ.മേരി റീമ, പി.ജെ.വിനീത എന്നിവരാണു ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്. 

കടക്കരപ്പള്ളി
∙ സാഹിത്യ, സാംസ്കാരികോത്സവത്തിനു  ഹോർത്തൂസ് എന്ന പേരു സമ്മാനിക്കാൻ കാരണമായ ഗ്രന്ഥം പിറന്ന വഴിയിലൂടെയായിരുന്നു ജില്ലയിലെ അവസാനവേദിയിലേക്കുള്ള യാത്ര.  കണ്ടമംഗലം ഹൈസ്കൂൾ വിദ്യാർഥി യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാടൻ പാട്ടോടെയായിരുന്നു തുടക്കം.  ദേവനന്ദനയും സംഘവും അവതരിപ്പിച്ച സംഘനൃത്തത്തിനൊപ്പം കാണികളും ചുവടുവച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, കണ്ടമംഗലം  ദേവസ്വം പ്രസിഡന്റ് അനിൽ അഞ്ചംതറ, സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,  ഇട്ടിഅച്യുതൻ സ്മാരക ഗ്രന്ഥശാല സെക്രട്ടറി ബി. തുളസീധരൻ, പ്രസിഡന്റ് പി.ഡി.ഗഗാറിൻ, , കണ്ടമംഗലം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജേശ്വരി ദേവീ, ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഋഷി നടരാജൻ എന്നിവർ പ്രസംഗിച്ചു. വെട്ടയ്ക്കൽ മജീദ്, അശോകൻ ഗോപിക എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. 

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

The Hortus Literary Journey, organized by Malayala Manorama, received a warm welcome in Alappuzha, Kerala. This cultural festival featured a captivating blend of music, dance, poetry, and art, showcasing the richness of Malayalam literature and tradition.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT