2 ദിവസമായിട്ടും തിരികെ കയറിയില്ല; കള്ളനെപ്പോലെ പതുങ്ങി വരുമോ കടൽ? എങ്ങും ആശങ്ക
അമ്പലപ്പുഴ∙ തോട്ടപ്പള്ളി പൊഴിമുഖത്തോട് ചേർന്നു ബുധൻ വൈകിട്ട് ഉൾവലിഞ്ഞ കടൽ വ്യാഴം രാത്രിയും പൂർണമായും തിരികെ കയറിയിട്ടില്ല. 150 മീറ്റർ ഭാഗത്ത് ഉൾവലിഞ്ഞ കടൽ 50 മീറ്റർ മാത്രം പൂർവ സ്ഥിതിയിലായി. തീരത്തോടു ചേർന്ന ഭാഗത്ത് ഒരാൾ താഴ്ചയിൽ ചെളിയാണ്. ഇവിടേക്ക് ഇറങ്ങിയാൽ താഴ്ന്നു പോകാനും സാധ്യതയുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പൊഴിമുഖം മുതൽ പല്ലന തീരം വരെ ഒരു കിലോ മീറ്റർ ഭാഗത്ത് ഈ പ്രതിഭാസം കാണാം. പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളുടെ തീരദേശത്ത് കള്ളക്കടൽ കരയിലേക്ക് കയറിയ നേരത്താണ് തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞത്. പുന്നപ്ര ചള്ളി, പുറക്കാട് എന്നിവിടങ്ങളിലും 4 മാസം മുൻപ് കടൽ ഉൾവലിഞ്ഞിരുന്നെങ്കിലും അടുത്ത ദിവസം പൂർവ സ്ഥിതിയിലായിരുന്നു.എന്നാൽ ഇത്തവണ 2 ദിവസമായിട്ടും തിരികെ കയറാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അതേസമയം കാക്കാഴം നീർക്കുന്നം തീരത്ത് ഇന്നലെയും കടൽ കരയിലേക്ക് കയറിയത് പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കി. ഇവിടെ കടൽ ഭിത്തി പേരിനു പോലും ഇല്ല. നിലവിലെ കടൽഭിത്തിയുടെ പകുതിയിൽ അധികം ഭാഗവും മണ്ണിന് അടിയിലാണ്.പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമാണത്തിന് മന്ത്രി റോഷി അഗസ്റ്റിൻ 2 വർഷം മുൻപ് ശിലാസ്ഥാപനം നടത്തിയിരുന്നു. എന്നാൽ നിർമാണത്തിന് അനുമതി കിട്ടിയില്ലെന്നാണ് കരാറുകാർ പറയുന്നത്. അതേസമയം കഴിഞ്ഞദിവസം ശക്തമായ കടലാക്രമണമുണ്ടായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളിൽ ഇന്നലെ നേരിയ ശമനമുണ്ടായി.
കള്ളനെപ്പോലെ പതുങ്ങി വരും കടൽ
ആരുമറിയാതെ പാത്തും പതുങ്ങിയുമാണു കള്ളൻ വരിക; അപ്രതീക്ഷിതമായി കടന്നുവരുന്നതിനാലാണ് ഈ കടലാക്രമണത്തെ കള്ളക്കടൽ എന്നു വിളിക്കുന്നതെന്നു കുസാറ്റ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ.എം. മനോജ് പറയുന്നു. സാധാരണ കാറ്റും കോളും ഉള്ളപ്പോൾ കടൽക്ഷോഭവും പ്രതീക്ഷിക്കാറുണ്ട്. എന്നാൽ കാറ്റും മഴയുമൊന്നുമില്ലാതെ കടൽ ശാന്തമായിക്കുമ്പോഴാണ് കള്ളക്കടൽ ഉണ്ടാകുന്നത്.തീരദേശത്തെ കാറ്റിന്റെ ചലനം അനുസരിച്ചാണ് സാധാരണ തിരമാലകൾ ഉണ്ടാകുന്നത്. എന്നാൽ കള്ളക്കടലിനു കാരണമാകുന്ന തിരമാലകൾ ഉണ്ടാകുന്നത് തീരത്തുനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെയാണ്. ഉൾക്കടലിലെ ചുഴലിക്കാറ്റു മൂലമുണ്ടാകുന്ന കൂറ്റൻ തിരമാലകളാണ് ആയിരക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ച് തീരത്തേക്ക് എത്തുന്നത്. ആഴ്ചകൾ എടുത്താണ് ഈ തിരകൾ തീരത്തെത്തുക. അപ്പോൾ തീരത്തു കാറ്റും മഴയും ഇല്ലാത്തതിനാൽ കടലാക്രമണം ആരും പ്രതീക്ഷിക്കില്ല. കള്ളക്കടൽ രൂപപ്പെടുന്നതോടെ തീരം ഉള്ളിലേക്കു വലിയും, പിന്നീടു വൻ തിരമാലകൾ തീരത്ത് അടിച്ചു കയറും. സൂനാമി പോലെ വലിയ നാശം വിതയ്ക്കുന്ന കൂറ്റൻ തിരമാലകളല്ല, കള്ളക്കടൽ പ്രതിഭാസത്തിൽ ഉണ്ടാകുന്നത്. എങ്കിലും തീരദേശത്തു ജലനിരപ്പ് ഉയരാനും വീടുകളിൽ വെള്ളം കയറാനും തീരശോഷണമുണ്ടാക്കാനും ഇതു കാരണമാകും
ഇപ്പോഴത്തെ കാരണം
ഇന്ത്യൻ മഹാസമുദ്രത്തിൽ 4000–5500 കിലോമീറ്റർ തെക്ക് ദിശയിലും 2500–300 കിലോമീറ്റർ തെക്ക് ദിശയിലും രണ്ടിടത്തായി ചുഴലിക്കാറ്റുകൾ രൂപമെടുത്തിട്ടുണ്ട്. ഇതിനൊപ്പം ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും ന്യൂനമർദവും കഴിഞ്ഞ ദിവസങ്ങളിൽ കേരളതീരത്തെ കള്ളക്കടൽ പ്രതിഭാസത്തിന് കാരണമായെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു.