കൈനകരിയിലെ ശുദ്ധജലക്ഷാമം പരിഹാരമാകാൻ പുതിയ കുഴൽക്കിണർ
കുട്ടനാട് ∙ മാസങ്ങളായി തുടരുന്ന ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരം തേടി കൈനകരി പഞ്ചായത്ത് പുതിയ കുഴൽക്കിണർ നിർമിക്കുന്ന ജോലികൾ ആരംഭിച്ചു. കൈനകരി മുണ്ടയ്ക്കൽ ഓവർ ഹെഡ് ടാങ്കിൽ വെള്ളം എത്തിക്കുന്ന പള്ളാത്തുരുത്തിയിലെ പമ്പ് ഹൗസ് തകരാറിലായതോടെ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ മാസങ്ങളായി ശുദ്ധജലം

കുട്ടനാട് ∙ മാസങ്ങളായി തുടരുന്ന ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരം തേടി കൈനകരി പഞ്ചായത്ത് പുതിയ കുഴൽക്കിണർ നിർമിക്കുന്ന ജോലികൾ ആരംഭിച്ചു. കൈനകരി മുണ്ടയ്ക്കൽ ഓവർ ഹെഡ് ടാങ്കിൽ വെള്ളം എത്തിക്കുന്ന പള്ളാത്തുരുത്തിയിലെ പമ്പ് ഹൗസ് തകരാറിലായതോടെ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ മാസങ്ങളായി ശുദ്ധജലം ലഭിക്കുന്നില്ല.
ഒപ്പം പടിഞ്ഞാറൻ മേഖലയിൽ നിയന്ത്രിത അളവിൽ മാത്രമാണു ശുദ്ധജലം ലഭിച്ചിരുന്നത്. ഒപ്പം നെടുമുടി പഞ്ചായത്തിലെ ഏതാനും വാർഡുകളെയും ഇതു പ്രതിസന്ധിയിലാക്കി.
പള്ളാത്തുരുത്തി പമ്പ് ഹൗസിലെ പ്രധാന പമ്പ് തകരാറിലായതാണു പ്രതിസന്ധിക്കു കാരണമായത്. കുഴൽക്കിണറിൽ നിന്നു മോട്ടർ പുറത്ത് എടുക്കാൻ സാധിക്കാതെ വന്നതോടെ പരിഹാരം നീണ്ടു. ഇതോടെ പ്രദേശം കടുത്ത ശുദ്ധജലക്ഷാമത്തിലേക്കു കൂപ്പുകുത്തി.
ഒട്ടനവധി പ്രതിഷേധങ്ങൾക്ക് ഒടുവിൽ പുതിയ കുഴൽക്കിണർ നിർമിക്കാൻ തോമസ് കെ.തോമസ് എംഎൽഎ ഫണ്ട് അനുവദിക്കുകയായിരുന്നു. ഏഴര ലക്ഷം രൂപ വിനിയോഗിച്ചു കുഴൽക്കിണർ നിർമിക്കുന്ന ജോലികൾ പള്ളാത്തുരുത്തിയിൽ ആരംഭിച്ചു. എസി റോഡിന്റെ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിലാണു കുഴൽക്കിണറിന്റെ നിർമാണം ആരംഭിച്ചത്. 10 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.