ആലപ്പുഴ∙ ജില്ലയിൽ ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കാനുള്ള താലൂക്കുതല അദാലത്തുകൾ 29ന് തുടങ്ങുമെന്നു കലക്ടർ അലക്സ് വർഗീസ് അറിയിച്ചു. കലക്ടറുടെ മേൽനോട്ടത്തിൽ നടത്തുന്ന അദാലത്തിൽ ഡപ്യൂട്ടി കലക്ടർ, വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ തലത്തിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. നിലവിലുള്ള അപേക്ഷകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ജില്ലയിൽ ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കാനുള്ള താലൂക്കുതല അദാലത്തുകൾ 29ന് തുടങ്ങുമെന്നു കലക്ടർ അലക്സ് വർഗീസ് അറിയിച്ചു. കലക്ടറുടെ മേൽനോട്ടത്തിൽ നടത്തുന്ന അദാലത്തിൽ ഡപ്യൂട്ടി കലക്ടർ, വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ തലത്തിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. നിലവിലുള്ള അപേക്ഷകളാണ് പരിഗണിക്കുക. പുതിയ അപേക്ഷകൾ സ്വീകരിക്കില്ല.  

സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള 25 സെന്റിൽ താഴെയുള്ള  ഭൂമിയുമായി ബന്ധപ്പെട്ട അപേക്ഷകളാണു (ഫോം 5,6) അദാലത്തിൽ പരിഗണിക്കുക. ജില്ലയിൽ 35,475 അപേക്ഷകൾ ലഭിച്ചതിൽ 5876 അപേക്ഷകളാണ് ഇതുവരെ തീർപ്പാക്കിയത്. താലൂക്ക് അടിസ്ഥാനത്തിൽ ആർഡിഒമാരും ഡപ്യൂട്ടി കലക്ടർമാരുമാണു ഇപ്പോൾ ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. ഇതിനാലാണ് അദാലത്തുകൾ താലൂക്കുതലത്തിൽ നടത്തുന്നത്. 

ADVERTISEMENT

അദാലത്തുകളുടെ സമയക്രമം (തീയതി, താലൂക്ക്, വേദി എന്ന ക്രമത്തിൽ)
∙ 29– അമ്പലപ്പുഴ, അമ്പലപ്പുഴ താലൂക്ക് ഓഫിസ് 
∙ 30– കുട്ടനാട്, ചമ്പക്കുളം ബ്ലോക്ക് ഓഫിസ് 
∙ നവംബർ 5– മാവേലിക്കര, മാവേലിക്കര താലൂക്ക് ഓഫിസ് 
∙ നവംബർ 7– ചെങ്ങന്നൂർ, ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളജ് 
∙ നവംബർ 12–കാർത്തികപ്പള്ളി, കാർത്തികപ്പള്ളി താലൂക്ക് ഓഫിസ് 
∙ നവംബർ 14 – ചേർത്തല, ചേർത്തല താലൂക്ക് ഓഫിസ്

English Summary:

Alappuzha District Collector announces a series of taluk-level adalats starting October 29th to expedite the processing of pending land conversion applications (Form 5 & 6). The adalats will be overseen by the Collector and attended by key officials. Find the complete schedule here.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT