ആലപ്പുഴ ജനറൽ ആശുപത്രി ഏഴുനില ഒപി ബ്ലോക്ക് ഉദ്ഘാടനം 27ന്
ആലപ്പുഴ ∙ ജനറൽ ആശുപത്രിയിൽ പൂർത്തിയായ 7 നില ഒപി ബ്ലോക്ക് 27നു വൈകിട്ടു 3നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയിൽനിന്നുള്ള 117 കോടി രൂപ ചെലവിട്ടാണു ബ്ലോക്ക് നിർമിച്ചത്.എച്ച്.സലാം എംഎൽഎ, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ എന്നിവർ അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. ജീവിതശൈലീ രോഗങ്ങൾക്ക് ഒരു

ആലപ്പുഴ ∙ ജനറൽ ആശുപത്രിയിൽ പൂർത്തിയായ 7 നില ഒപി ബ്ലോക്ക് 27നു വൈകിട്ടു 3നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയിൽനിന്നുള്ള 117 കോടി രൂപ ചെലവിട്ടാണു ബ്ലോക്ക് നിർമിച്ചത്.എച്ച്.സലാം എംഎൽഎ, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ എന്നിവർ അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. ജീവിതശൈലീ രോഗങ്ങൾക്ക് ഒരു കേന്ദ്രത്തിൽനിന്ന് എല്ലാ പരിശോധനകളും നടത്തി മരുന്നു നൽകുന്ന 360 ഡിഗ്രി മെറ്റബോളിക് സെന്റർ ജില്ലയിൽ ആദ്യമാണെന്ന് എംഎൽഎ പറഞ്ഞു. ജില്ലയിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ള ആശുപത്രികളിൽ ആദ്യത്തെ എംആർഐ സ്‌കാനും ഇവിടെയാകും.
7 നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒപി കൗണ്ടർ, മെഡിക്കൽ ഒപി, ഒപി ഫാർമസി, എംആർഐ സ്‌കാൻ, സിടി സ്‌കാൻ, അൾട്രാസൗണ്ട് സ്‌കാൻ, എക്‌സ് റേ എന്നിവയാണുള്ളത്. മറ്റു നിലകളിലായി അസ്ഥിവിഭാഗം, ശിശുവിഭാഗം, ഒഫ്താൽമോളജി, എൻസിഡി, ഡെന്റൽ, ഇഎൻടി, ചെസ്റ്റ് മെഡിസിൻ, സർജറി, പിഎംആർ, കാൻസർ എന്നിവയുടെ ഒപികളും 360 ഡിഗ്രി മെറ്റബോളിക് സെന്റർ, മാമോഗ്രാം എന്നിവയും പ്രവർത്തിക്കും.
സൂപ്പർ സ്‌പെഷ്യൽറ്റി ഒപികളായ കാർഡിയോളജി, ഗ്യാസ്ട്രോഎന്ററോളജി എന്നിവയുമുണ്ട്. ശിശുവിഭാഗം, മെഡിസിൻ, കാൻസർ എന്നിവയുടെ കിടത്തിച്ചികിത്സയും ലഭ്യമാകും. ഏഴാം നിലയിൽ നൂതന ലബോറട്ടറി, എംആർഎൽ, അഡ്മിനിസ്‌ട്രേറ്റിവ് വിഭാഗം എന്നിവ പ്രവർത്തിക്കും. രണ്ടുനില പൂർണമായും കിടത്തി ചികിത്സയ്ക്കാണ്.
ലിഫ്റ്റ്, റാംപ്, പബ്ലിക് അഡ്രസ് സിസ്റ്റം എന്നിവയും ലാബ് സാംപിൾ കളക്‌ഷൻ സൗകര്യവും താഴത്തെ നിലയിലുണ്ട്. 2020 ഫെബ്രുവരി 9ന് ആണ് കെട്ടിടനിർമാണം തുടങ്ങിയത്. രണ്ടായിരത്തോളംപോർ ദിനവും ചികിത്സ തേടുന്ന ആശുപത്രിയിൽ 400 കിടക്കകളാണുള്ളത്. ഇതിൽ 53 എണ്ണം കാത്ത് ലാബിനും 12 എണ്ണം ഡയാലിസിസിനുമാണ്. ജനറൽ ആശുപത്രിയെ സൂപ്പർ സ്‌പെഷ്യൽറ്റിയായി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമാണു പുതിയ കെട്ടിടം.