കാറ്റിലും മഴയിലും മരം വീണു; കെ പി റോഡിൽ ഗതാഗതം നിലച്ചു
ചാരുംമൂട് ∙ ശക്തമായ മഴയിൽ കെ പി റോഡിലെ വൻമരം നിലം പൊത്തി. ഗതാഗതം നിലച്ചു. പോസ്റ്റുകൾ മറിഞ്ഞ് റോഡിന് കുറുകെ വീണു.ചാരുംമൂട് മേഖലയിൽ നാശനഷ്ടമുണ്ടായി. വൈകിട്ട് ആറോടെ തുടങ്ങിയ ശക്തമായ മഴ രാത്രി വൈകിയും തുടരുകയാണ്.ഇന്നലെ രാത്രി ഏഴുമണിയോടെ മഴയിലും കാറ്റിലും കെ പി റോഡിൽ പറയംകുളം ജംക്‌ഷന് കിഴക്ക് വശമാണ്

ചാരുംമൂട് ∙ ശക്തമായ മഴയിൽ കെ പി റോഡിലെ വൻമരം നിലം പൊത്തി. ഗതാഗതം നിലച്ചു. പോസ്റ്റുകൾ മറിഞ്ഞ് റോഡിന് കുറുകെ വീണു.ചാരുംമൂട് മേഖലയിൽ നാശനഷ്ടമുണ്ടായി. വൈകിട്ട് ആറോടെ തുടങ്ങിയ ശക്തമായ മഴ രാത്രി വൈകിയും തുടരുകയാണ്.ഇന്നലെ രാത്രി ഏഴുമണിയോടെ മഴയിലും കാറ്റിലും കെ പി റോഡിൽ പറയംകുളം ജംക്‌ഷന് കിഴക്ക് വശമാണ് റോഡരികിൽ നിന്ന വൃക്ഷം വീണത്. 11 കെ വി ലൈനിൽ വീണതിനാൽ പത്തിലേറെ പോസ്റ്റുകൾ വീണു. സമീപ പ്രദേശങ്ങളിൽ ഉൾപ്പെടെ വൈദ്യുതി നിലച്ചു.
ഇന്നു ഉച്ചയോടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.കെ പി റോഡിൽ ഏഴു മുതൽ ഗതാഗതം പൂർണമായി നിലച്ചു. രാത്രി വൈകിയും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. ബസ് സർവീസുകൾ മറ്റു റൂട്ടുകളിലൂടെയാണ് അടൂരിനും കായംകുളത്തിനും പോകുന്നത്. അടൂരിൽ നിന്നും എത്തിയ അഗ്നിശമന യൂണിറ്റ് അംഗങ്ങളും നാട്ടുകാരും ചേർന്ന് മരം വെട്ടി മാറ്റി. ചുനക്കര , നൂറനാട് പ്രദേശങ്ങളിലും വൃക്ഷശിഖരങ്ങൾ ഒടിഞ്ഞു വീണ് പോസ്റ്റുകൾ നിലം പൊത്തി. പലേടത്തും വൈദ്യുതി ബന്ധം നിലച്ചു.