ആലപ്പുഴ∙ ഭൂമി തരംമാറ്റാനുള്ള അപേക്ഷയിൽ നടപടി ഒന്നര വർഷം വൈകിച്ച മുൻ പള്ളിപ്പാട് വില്ലേജ് ഓഫിസർ സജു വർഗീസിനെ സസ്പെൻഡ് ചെയ്തു. ഇപ്പോൾ ആറാട്ടുപുഴ വില്ലേജ് ഓഫിസറാണ് ഇദ്ദേഹം.സേവനങ്ങൾക്കു ‘പ്രതിഫലം’ കിട്ടാൻ ഇദ്ദേഹം അപേക്ഷകൾ മനഃപൂർവം വച്ചു താമസിപ്പിക്കുന്നതായും സീനിയോറിറ്റി മറികടന്ന് ഒട്ടേറെ അപേക്ഷകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ഭൂമി തരംമാറ്റാനുള്ള അപേക്ഷയിൽ നടപടി ഒന്നര വർഷം വൈകിച്ച മുൻ പള്ളിപ്പാട് വില്ലേജ് ഓഫിസർ സജു വർഗീസിനെ സസ്പെൻഡ് ചെയ്തു. ഇപ്പോൾ ആറാട്ടുപുഴ വില്ലേജ് ഓഫിസറാണ് ഇദ്ദേഹം. സേവനങ്ങൾക്കു ‘പ്രതിഫലം’ കിട്ടാൻ  ഇദ്ദേഹം അപേക്ഷകൾ മനഃപൂർവം വച്ചു താമസിപ്പിക്കുന്നതായും സീനിയോറിറ്റി മറികടന്ന് ഒട്ടേറെ അപേക്ഷകളിൽ നടപടി എടുത്തതായും റവന്യു വകുപ്പിന്റെ സംസ്ഥാനതല ഇൻസ്പെക്‌ഷൻ സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വേറെയും പല ക്രമക്കേടുകളും ബോധ്യപ്പെട്ടതിനെത്തുടർന്നാണു നടപടി. 

50 സെന്റ് സ്ഥലം തരംമാറ്റാൻ ആർഡിഒയ്ക്കു കൊടുത്ത അപേക്ഷ തുടർനടപടിക്കായി 2023 മേയ് 18ന് സജു വർഗീസിന് അയച്ചിരുന്നു. ഇതുവരെ അതിൽ നടപടിയെടുത്തില്ലെന്നും അതിനു ശേഷമുള്ള ഒട്ടേറെ അപേക്ഷകളിൽ നടപടിയെടുത്തെന്നും കാണിച്ച് അപേക്ഷക റവന്യു മന്ത്രിക്കു പരാതി നൽകിയിരുന്നു. തുടർന്നാണു സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.

ADVERTISEMENT

വില്ലേജ് ഓഫിസർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട, പോർട്ടൽ വഴിയുള്ള സേവനങ്ങളിൽ സജു വർഗീസിനു തികഞ്ഞ അജ്ഞതയാണെന്നും ‍ഡിജിറ്റൽ ഒപ്പു പോലും സ്പെഷൽ വില്ലേജ് ഓഫിസർക്കു കൈമാറി ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്നും പരിശോധനയിൽ കണ്ടെത്തി. ഫയലുകളിലും അപേക്ഷകളിലും വില്ലേജ് ഓഫിസർ യഥാസമയം തീരുമാനമെടുക്കാത്തതിനാൽ ജനങ്ങളുടെ പരാതിയും അധിക്ഷേപവും തങ്ങൾ കേൾക്കേണ്ടിവരുന്നെന്നു ജീവനക്കാർ മൊഴി  നൽകി.

ഒട്ടേറെ അപേക്ഷകൾ സീനിയോറിറ്റി മറികടന്നു തീർപ്പാക്കിയെന്നു കണ്ടെത്തി. ഓഫിസിലെ അപേക്ഷാ റജിസ്റ്ററിൽ 14 അപേക്ഷകൾ ലഭിച്ചതിനു തെളിവായി നമ്പർ മാത്രമാണു രേഖപ്പെടുത്തിയിരുന്നത്. സ്ക്വാഡിന്റെ സാന്നിധ്യത്തിൽ സജു വർഗീസ് തിരഞ്ഞിട്ടും അപേക്ഷകൾ കിട്ടിയില്ല.

ADVERTISEMENT

കക്ഷികളിൽ നിന്നു പണം ചോദിക്കാനാണ് അപേക്ഷകൾ എടുത്തുമാറ്റി കൈവശം വച്ചിരിക്കുന്നതെന്നു വ്യക്തമാണെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്.ഈ അപേക്ഷകൾ നിശ്ചിത സമയത്തിനകം അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകാമെന്നു സജു പറഞ്ഞെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ഇദ്ദേഹം ചുമതലയേറ്റ ശേഷം വില്ലേജ് വികസന സമിതി യോഗം ചേർന്നിട്ടില്ലെന്നും കണ്ടെത്തി.

English Summary:

Saju Varghese, a Village Officer in Alappuzha, Kerala, has been suspended following an investigation by the Revenue Department's State Inspection Squad. The investigation revealed that Varghese allegedly delayed land conversion applications for personal gain and engaged in other corrupt practices.