ഒന്നര മണിക്കൂർ തുലാമഴ പെയ്തിറങ്ങി; പരുമല കടവിലെ കടകളിൽ വെള്ളം
മാന്നാർ ∙ മാന്നാർ പരുമല കടവിലെ ഓടകൾ അടഞ്ഞു കിടക്കുന്നതിന്റെ ദുര്യോഗം എത്രയെന്ന് കഴിഞ്ഞ ദിവസം വൈകിട്ടത്തെ മഴയിൽ വ്യക്തമായി. ഒന്നര മണിക്കൂർ മഴ നിന്നു പെയ്തപ്പോൾ പരുമല കടവിലെ കടകളിൽ വെള്ളം കയറി. ബുധനാഴ്ച സന്ധ്യയോടെയായിരുന്നു തുലാമഴ പെയ്തിറങ്ങിയത്. സംസ്ഥാന പാതയുടെ ഇരുവശത്തുമുള്ള പത്തോളം കടകളിൽ വെള്ളം

മാന്നാർ ∙ മാന്നാർ പരുമല കടവിലെ ഓടകൾ അടഞ്ഞു കിടക്കുന്നതിന്റെ ദുര്യോഗം എത്രയെന്ന് കഴിഞ്ഞ ദിവസം വൈകിട്ടത്തെ മഴയിൽ വ്യക്തമായി. ഒന്നര മണിക്കൂർ മഴ നിന്നു പെയ്തപ്പോൾ പരുമല കടവിലെ കടകളിൽ വെള്ളം കയറി. ബുധനാഴ്ച സന്ധ്യയോടെയായിരുന്നു തുലാമഴ പെയ്തിറങ്ങിയത്. സംസ്ഥാന പാതയുടെ ഇരുവശത്തുമുള്ള പത്തോളം കടകളിൽ വെള്ളം കയറി. വനിത നടത്തുന്ന തട്ടുകട റോഡിനെക്കാൾ താഴ്ന്നായതിനാൽ സന്ധ്യയ്ക്കു ശേഷം കച്ചവടം നടത്താനാകാതെ പൂട്ടി.
പ്രസന്നമായ കാലാവസ്ഥയിൽ പെട്ടെന്ന് ഇരുണ്ടുകൂടി കാർമേഘം എത്തിയപ്പോൾ സ്ഥിതി ഇത്ര ഗുരുതരമാകുമെന്ന് ആരും കരുതിയില്ല. ഒരു മഴ പെയ്താൽ പോലും സംസ്ഥാന പാതയിലെ പരുമലക്കടവ് വെള്ളത്തിലാകുന്ന സ്ഥിതി ഏറെനാളായുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അതിന്റെ പാരമ്യത്തിലേക്ക് കാര്യങ്ങൾ എത്തി. അതിന്റെ ദുരിതം ഏറ്റവും രൂക്ഷമായി അനുഭവിച്ചതാകട്ടെ കച്ചവടക്കാരും. നീരൊഴുക്കു തടസ്സപ്പെട്ടു കിടക്കുന്ന ഓടകൾ നവീകരിക്കുകയാണ് ഏക പരിഹാരം. ഇക്കാര്യത്തിനായി സമരത്തിനൊരുങ്ങുകയാണ് കടക്കാർ.
ഓട ശുചീകരിച്ചത് 11 വർഷം മുൻപ്
കെഎസ്ടിപിയുടെ ചുമതലയിലിരുന്ന ഈ റോഡിലെ ഓടകൾ ശുചീകരിച്ചത് 11 വർഷം മുൻപ്. മാന്നാർ ടൗൺ തുടങ്ങുന്ന പന്നായിക്കടവ് മുതൽ തെക്കോട്ട് പഴയ ആയുർവേദ ആശുപത്രി (മാർക്കറ്റ് ജംക്‌ഷൻ) വരെയുള്ള ഭാഗത്തെ ഓടയുടെ മൂടി ഇളക്കി മണ്ണുമാന്തിയുടെ സഹായത്തോടെ 19 ദിവസമെടുത്താണ് അന്ന് ഓടകൾ ശുചീകരിച്ചതെന്നു പഞ്ചായത്ത് അംഗമായിരുന്ന കെ.എ. കരീം പറഞ്ഞു. പിന്നീട് ഇന്നേവരെ ഈ ഓടയിലെ മണ്ണു നീക്കുകയോ പ്ലാസ്റ്റിക് അടക്കം മാലിന്യവും വളർന്നു പൊങ്ങിയ ചെടികളും നീക്കുകയോ ചെയ്തിട്ടില്ല.
ചെറിയ മഴ പെയ്താൽ പോലും പരുമലക്കടവിനു തെക്കു ഭാഗത്തെ കടകളിൽ വെള്ളം കയറുന്നതിനു വേറെ കാരണം അന്വേഷിക്കേണ്ടതില്ലെന്നു തോമസ് കയ്യത്തറയും നൗഷാദ് മാന്നാറും പറഞ്ഞു. ഇക്കാര്യത്തിൽ നിരവധി പരാതികൾ നൽകിയിട്ടും പൊതുമരാമത്തു വകുപ്പ് അധികൃതരോ, മാന്നാർ പഞ്ചായത്ത് അധികൃതരോ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം.