ഗേറ്റ് കടന്ന് പിഞ്ചുകുഞ്ഞ് അമ്പലപ്പുഴ– തിരുവല്ല റോഡിൽ; ബൈക്ക് നിർത്തി അവർ രക്ഷകരായി
എടത്വ ∙ തുറന്നു കിടന്ന ഗേറ്റിന്റെ വിടവിൽ കൂടി പുറത്തു കടന്ന രണ്ടു വയസ്സുള്ള കുഞ്ഞിന് രക്ഷകരായി എടത്വ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. ജോസഫും സൃഹൃത്ത് ജെയ്ക്കുട്ടൻ കറുകയിലും. ഇരുവരും കൂടി ബൈക്കിൽ തിരുവല്ലയിൽ നിന്നും എടത്വയിലേക്കു വരുന്നതിനിടെ മണിപ്പുഴ പാലത്തിനു കിഴക്കേ കരയിൽ വച്ച് കുഞ്ഞ്

എടത്വ∙ തുറന്നു കിടന്ന ഗേറ്റിന്റെ വിടവിൽ കൂടി പുറത്തു കടന്ന രണ്ടു വയസ്സുള്ള കുഞ്ഞിന് രക്ഷകരായി എടത്വ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. ജോസഫും സൃഹൃത്ത് ജെയ്ക്കുട്ടൻ കറുകയിലും. ഇരുവരും കൂടി ബൈക്കിൽ തിരുവല്ലയിൽ നിന്നും എടത്വയിലേക്കു വരുന്നതിനിടെ മണിപ്പുഴ പാലത്തിനു കിഴക്കേ കരയിൽ വച്ച് കുഞ്ഞ് ഇടറോഡ് മുറിച്ചു കടന്ന് അമ്പലപ്പുഴ– തിരുവല്ല റോഡിൽ കയറി പിച്ചവച്ച് പോകുന്നത് കണ്ടു.
ബൈക്ക് നിർത്തി കുട്ടിയെ എടുത്ത് പല വീടുകളിലും തിരക്കി നടന്നു. ഇതിനിടയിൽ കുട്ടിയെ കാണാതായ വീട്ടുകാർ ബഹളം കൂട്ടി റോഡിലേക്ക് ഇറങ്ങിയപ്പോഴേക്കും പി.സി ജോസഫ് കുട്ടിയെയും കൊണ്ട് അവിടെ എത്തിക്കഴിഞ്ഞിരുന്നു. കളിച്ചു കൊണ്ടിരുന്ന കുട്ടി വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ പുറത്തിറങ്ങിയതാകാം എന്നാണ് വീട്ടുകാർ പറഞ്ഞത്.