ചേർത്തല ∙ 78–ാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം വയലാർ സമര വാർഷിക സമ്മേളനത്തോടെ സമാപിച്ചു. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുന്നപ്ര–വയലാർ രക്തസാക്ഷി വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി.സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം പൊളിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ 78–ാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം വയലാർ സമര വാർഷിക സമ്മേളനത്തോടെ സമാപിച്ചു. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.   പുന്നപ്ര–വയലാർ രക്തസാക്ഷി വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി.സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു.   സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, സി.എസ്. സുജാത, മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,  എംഎൽഎമാരായ ദലീമ ജോജോ, പി.പി.ചിത്തരഞ്ജൻ, സിപിഎം സംസ്ഥാന സമിതി അംഗം സി.ബി.ചന്ദ്രബാബു, എ.എം.ആരിഫ്, ടി.കെ.സാബു എന്നിവർ പ്രസംഗിച്ചു. 

ഇന്നലെ രാവിലെ മുതൽ നാടിന്റെ പലഭാഗത്തു നിന്നും വന്ന പതിനായിരങ്ങളാണ് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്.  രാവിലെ ആലപ്പുഴ വലിയ ചുടുകാട് മണ്ഡപത്തിൽ നിന്നു മുൻ മന്ത്രി ജി.സുധാകരനും മേനാശേരി മണ്ഡപത്തിൽ നിന്ന് കെ.വി.ദേവദാസും തെളിച്ച ദീപശിഖ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വയലാർ മണ്ഡപത്തിൽ എത്തിച്ചു.  11.30ന്  ദീപശിഖ കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി.സിദ്ധാർഥൻ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു.

ADVERTISEMENT

മന്ത്രി പി.പ്രസാദ്, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, നേതാക്കളായ സി.എസ്.സുജാത,  സി.ബി.ചന്ദ്രബാബു, ടി.ടി.ജിസ്മോൻ, കെ.പ്രസാദ്, ജി.കൃഷ്ണപ്രസാദ്, ജി.വേണുഗോപാൽ, എൻ.എസ്.ശിവപ്രസാദ്, മനു.സി.പുളിക്കൽ, എ.എം.ആരിഫ്, എം.കെ. ഉത്തമൻ, ഡി.സുരേഷ്ബാബു, എൻ.പി.ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. 2ന് നടന്ന വയലാർ രാമവർമ അനുസ്മരണ സാഹിത്യ സമ്മേളനത്തിൽ വിദ്വാൻ.കെ.രാമകൃഷ്ണൻ അധ്യക്ഷനായി. ഡോ.സുനിൽ.പി.ഇളയിടം, ഇ.എം.സതീശൻ, കെ.വി.സുധാകരൻ, ഒ.കെ.മുരളീകൃഷ്ണൻ, എം.കെ.ഉത്തമൻ എന്നിവർ പ്രസംഗിച്ചു.

കേന്ദ്രസഹായം ഇല്ലെങ്കിലുംവയനാടിനെ കൈവിടില്ല
കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും വയനാട് പുനരധിവാസം മികച്ച രീതിയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരിതബാധിതരെ സർക്കാർ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

The 78th Punnapra-Vayalar Martyrs' Week culminated in a significant event, the Vayalar Struggle Anniversary Conference, inaugurated by Kerala's Chief Minister Pinarayi Vijayan. This annual observance pays tribute to the sacrifices made during the 1946 uprising.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT