നാട്ടുകാർക്ക് കുടിക്കാൻ ടാങ്ക് നിറയെ ചെളിവെള്ളം
കുട്ടനാട് ∙ ജലസംഭരണി ശുചീകരിക്കാൻ വഴിയില്ല; മലിനജലം കുടിക്കേണ്ട ഗതികേടിൽ നെടുമുടി നിവാസികൾ. നെടുമുടി പഞ്ചായത്ത് 5–ാം വാർഡിൽ സ്ഥിതി ചെയ്യുന്ന നെൽപ്പുരമഠം പമ്പ് ഹൗസിലെ ഓവർ ഹെഡ് ടാങ്കാണ് ശുചിയാക്കാൻ സാധിക്കാത്ത അവസ്ഥയിലുള്ളത്. ടാങ്ക് ശുചിയാക്കുന്ന മോട്ടർ തകരാറിലായതാണു പ്രതിസന്ധി സൃഷ്ടിച്ചത്.

കുട്ടനാട് ∙ ജലസംഭരണി ശുചീകരിക്കാൻ വഴിയില്ല; മലിനജലം കുടിക്കേണ്ട ഗതികേടിൽ നെടുമുടി നിവാസികൾ. നെടുമുടി പഞ്ചായത്ത് 5–ാം വാർഡിൽ സ്ഥിതി ചെയ്യുന്ന നെൽപ്പുരമഠം പമ്പ് ഹൗസിലെ ഓവർ ഹെഡ് ടാങ്കാണ് ശുചിയാക്കാൻ സാധിക്കാത്ത അവസ്ഥയിലുള്ളത്. ടാങ്ക് ശുചിയാക്കുന്ന മോട്ടർ തകരാറിലായതാണു പ്രതിസന്ധി സൃഷ്ടിച്ചത്. വർഷങ്ങളായി ശുചിയാക്കാത്ത ടാങ്കിലേക്കു വെള്ളം നിറച്ചാണു വിതരണം ചെയ്യുന്നത്.ടാങ്കിൽ പകുതിയിലധികം ഭാഗം ചെളി നിറഞ്ഞു കിടക്കുകയാണെന്നു നാട്ടുകാർ ആരോപിച്ചു. ഈ ടാങ്കിലേക്കാണു കുഴൽക്കിണറിലെ വെള്ളം നിറയ്ക്കുന്നത്. പമ്പു ചെയ്യുന്ന വെള്ളം ടാങ്കിലെ ചെളിയുമായി കലർന്നു കലങ്ങി മറിഞ്ഞാണു പ്രദേശവാസികൾക്കു ലഭിക്കുന്നത്.
മറ്റു മാർഗമില്ലാത്തതിനാൽ, ലഭ്യമായ വെള്ളം പാത്രങ്ങളിൽ ശേഖരിച്ചു തെളി വെള്ളം ഊറ്റിയെടുത്താണ് ഉപയോഗിക്കുന്നത്. നെടുമുടി പഞ്ചായത്തിന്റെ 1, 5, 6 വാർഡുകളിലും 4, 7 വാർഡുകളുടെ കുറച്ചു ഭാഗങ്ങളിലും ഇവിടെ നിന്നുള്ള വെള്ളമാണു വിതരണം ചെയ്യുന്നത്.ടാങ്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ അടക്കമുള്ളവർക്കു നാട്ടുകാർ പല തവണ പരാതി നൽകിയെങ്കിലും നടപടിയില്ല. അടിയന്തരമായി ടാങ്ക് ശുചിയാക്കണമെന്നും തകരാറിലായ മോട്ടറുകൾ മാറ്റി വച്ച് ടാങ്ക് നിശ്ചിത സമയങ്ങളിൽ ശുചിയാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.