ശുദ്ധജലം കിട്ടാതെ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ
അമ്പലപ്പുഴ ∙ റെയിൽവേ സ്റ്റേഷനിലെ ശുദ്ധജല ടാപ്പുകളിൽ നിന്ന് വെള്ളം കിട്ടാതായിട്ട് 6 മാസത്തിലേറെ. പൈപ്പുകളും ടാപ്പുകളും തുരുമ്പെടുത്ത് ഉപയോഗശൂന്യമായി. ടാപ്പുകൾ സ്ഥാപിച്ചിരിക്കുന്ന ഭാഗം പ്ലാസ്റ്റിക് കുപ്പികളും പഴയ തുണികളും കൊണ്ട് നിറഞ്ഞ് വൃത്തിഹീനമായി. കാര്യമായ ശുചീകരണ ജോലികളും നടക്കാറില്ല. പൈപ്പുകളിൽ

അമ്പലപ്പുഴ ∙ റെയിൽവേ സ്റ്റേഷനിലെ ശുദ്ധജല ടാപ്പുകളിൽ നിന്ന് വെള്ളം കിട്ടാതായിട്ട് 6 മാസത്തിലേറെ. പൈപ്പുകളും ടാപ്പുകളും തുരുമ്പെടുത്ത് ഉപയോഗശൂന്യമായി. ടാപ്പുകൾ സ്ഥാപിച്ചിരിക്കുന്ന ഭാഗം പ്ലാസ്റ്റിക് കുപ്പികളും പഴയ തുണികളും കൊണ്ട് നിറഞ്ഞ് വൃത്തിഹീനമായി. കാര്യമായ ശുചീകരണ ജോലികളും നടക്കാറില്ല. പൈപ്പുകളിൽ ശുദ്ധജലം കിട്ടുന്നില്ലെന്ന് യാത്രക്കാർ സ്റ്റേഷൻ അധികാരികളെ അറിയിച്ചിട്ടും ഫലം ഉണ്ടായിട്ടില്ല.
ദീർഘദൂര ട്രെയിനുകൾ അടക്കം ദിവസവും 30ൽ അധികം ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനിലാണ് ശുദ്ധജലം കിട്ടാതെ യാത്രക്കാർ വലയുന്നത്.പാർക്കിങ് ഫീസ് ഈടാക്കുന്ന സ്റ്റേഷനിൽ വാഹനങ്ങൾ മഴയും വെയിലുമേറ്റാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്നതും പതിവായി.