പാലങ്ങളോട് അപ്രോച്ച് റോഡുകൾ ഉയർന്നുയർന്നു പോകല്ലേ...
എടത്വ∙ പാലങ്ങളുടെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡ് താഴുന്നത് അപകടക്കെണിയാകുന്നു. എടത്വ തായങ്കരി റോഡിൽ വേളാശേരി, കിളിയംവേലി. കൊട്ടാരം തുടങ്ങിയ പാലങ്ങളുടെ അപ്രോച്ച് റോഡ് പാലത്തിൽ നിന്നു 3 ഇഞ്ചു വരെ താഴ്ന്നിരിക്കുകയാണ്.പാലത്തിലേക്കു കയറ്റം കയറി വരുന്ന വാഹനങ്ങൾ പാലത്തിലേക്ക് കയറുന്നത് ഏറെ

എടത്വ∙ പാലങ്ങളുടെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡ് താഴുന്നത് അപകടക്കെണിയാകുന്നു. എടത്വ തായങ്കരി റോഡിൽ വേളാശേരി, കിളിയംവേലി. കൊട്ടാരം തുടങ്ങിയ പാലങ്ങളുടെ അപ്രോച്ച് റോഡ് പാലത്തിൽ നിന്നു 3 ഇഞ്ചു വരെ താഴ്ന്നിരിക്കുകയാണ്. പാലത്തിലേക്കു കയറ്റം കയറി വരുന്ന വാഹനങ്ങൾ പാലത്തിലേക്ക് കയറുന്നത് ഏറെ പ്രയാസപ്പെട്ടാണ്. സൈക്കിളിൽ വരുന്ന സ്കൂൾ കുട്ടികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. സൈക്കിൾ ചവിട്ടി കയറ്റാൻ കഴിയാത്തതിനാൽ ഉന്തിത്തള്ളി വേണം കയറ്റാൻ. ഇതുവഴി രോഗികളുമായി വരുന്ന ആംബുലൻസുകളും പ്രയാസപ്പെടുകയാണ്.
വേഗത്തിൽ ഓടിക്കാനും കഴിയില്ല; വേഗത്തിൽ ഓടിച്ചില്ലെങ്കിൽ പാലത്തിലേക്ക് കയറില്ലെന്നതാണ് സ്ഥിതി. എടത്വ –തകഴി– അമ്പലപ്പുഴ റോഡിലും സ്ഥിതി മറിച്ചല്ല. പല പാലത്തിന്റെയും അപ്രോച്ച് റോഡ് താഴ്ന്നുകിടക്കുകയാണ്. ഇടയ്ക്കിടെ പാലത്തിന്റെ ഇരുഭാഗത്തും ടാർ മെറ്റൽ ചേർത്ത് ഇടാറുണ്ടെങ്കതിലും ദിവസങ്ങൾക്കകം അത് ഇളകി പോകുകയാണ് പതിവ് . സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.