മുഹമ്മ∙ ജില്ലാ സ്കൂൾ കായികമേളയിൽ തുടർച്ചയായ അഞ്ചാംതവണയും ആലപ്പുഴ ഉപജില്ലയ്ക്കു കിരീടം. 42 സ്വർണവും 34 വെള്ളിയും 20 വെങ്കലവുമായി 375 പോയിന്റുമായാണു നേട്ടം. 333 പോയിന്റ് നേടിയ ചേർത്തല ഉപജില്ലയ്ക്കാണു രണ്ടാംസ്ഥാനം. 37 സ്വർണവും 30 വെള്ളിയും 28 വെങ്കലവും നേടി. നാല് സ്വർണവും 13 വെള്ളിയും 16 വെങ്കലവുമായി

മുഹമ്മ∙ ജില്ലാ സ്കൂൾ കായികമേളയിൽ തുടർച്ചയായ അഞ്ചാംതവണയും ആലപ്പുഴ ഉപജില്ലയ്ക്കു കിരീടം. 42 സ്വർണവും 34 വെള്ളിയും 20 വെങ്കലവുമായി 375 പോയിന്റുമായാണു നേട്ടം. 333 പോയിന്റ് നേടിയ ചേർത്തല ഉപജില്ലയ്ക്കാണു രണ്ടാംസ്ഥാനം. 37 സ്വർണവും 30 വെള്ളിയും 28 വെങ്കലവും നേടി. നാല് സ്വർണവും 13 വെള്ളിയും 16 വെങ്കലവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഹമ്മ∙ ജില്ലാ സ്കൂൾ കായികമേളയിൽ തുടർച്ചയായ അഞ്ചാംതവണയും ആലപ്പുഴ ഉപജില്ലയ്ക്കു കിരീടം. 42 സ്വർണവും 34 വെള്ളിയും 20 വെങ്കലവുമായി 375 പോയിന്റുമായാണു നേട്ടം. 333 പോയിന്റ് നേടിയ ചേർത്തല ഉപജില്ലയ്ക്കാണു രണ്ടാംസ്ഥാനം. 37 സ്വർണവും 30 വെള്ളിയും 28 വെങ്കലവും നേടി. നാല് സ്വർണവും 13 വെള്ളിയും 16 വെങ്കലവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഹമ്മ∙ ജില്ലാ സ്കൂൾ കായികമേളയിൽ തുടർച്ചയായ അഞ്ചാംതവണയും ആലപ്പുഴ ഉപജില്ലയ്ക്കു കിരീടം. 42 സ്വർണവും 34 വെള്ളിയും 20 വെങ്കലവുമായി 375 പോയിന്റുമായാണു നേട്ടം. 333 പോയിന്റ് നേടിയ ചേർത്തല ഉപജില്ലയ്ക്കാണു രണ്ടാംസ്ഥാനം. 37 സ്വർണവും 30 വെള്ളിയും 28 വെങ്കലവും നേടി. നാല് സ്വർണവും 13 വെള്ളിയും 16 വെങ്കലവുമായി 75 പോയിന്റ് നേടിയ മാവേലിക്കര ഉപജില്ലയാണു മൂന്നാമത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സ്കൂൾതലത്തിൽ ചേർത്തല ഉപജില്ലയിലെ കലവൂർ ഗവ. എച്ച്എസ്എസ് 110 പോയിന്റുമായി ഒന്നാമതെത്തി.

17 സ്വർണവും 7 വെള്ളിയും 4 വെങ്കലവും നേടി. 15 സ്വർണവും 8 വെള്ളിയും 7 വെങ്കലവുമായി 106 പോയിന്റ് നേടിയ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ (ആലപ്പുഴ ഉപജില്ല) രണ്ടാമതെത്തി. ആലപ്പുഴ ഉപജില്ലയിലെ തന്നെ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിനാണു മൂന്നാം സ്ഥാനം. 12 സ്വർണവും 6 വെള്ളിയും 4 വെങ്കലവും ഉൾപ്പെടെ 81 പോയിന്റാണു നേടിയത്. ഡിവിഎച്ച്എസ്എസ് ചാരമംഗലം (55), സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂൾ അർത്തുങ്കൽ (42), എസ്ഡിവി ബോയ്സ് എച്ച്എസ്എസ് (41), മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ് (28), എഴുപുന്ന സെന്റ് റാഫേൽസ് എച്ച്എസ്എസ് (23), മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് എച്ച്എസ് (15) എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ള സ്കൂളുകൾ.

ADVERTISEMENT

19 സ്കൂളുകൾ 10ലേറെ പോയിന്റ് നേടിയപ്പോൾ വെളിയനാട്, തലവടി ഉപജില്ലകൾക്ക് 10 പോയിന്റ് തികയ്ക്കാനായില്ല. കുട്ടനാടൻ പശ്ചാത്തലത്തിൽ കുട്ടികൾക്കു പരിശീലനത്തിനു വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതാണു കാരണം. സമാപന സമ്മേളനം മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.വിഷ്ണു അധ്യക്ഷത വഹിച്ചു.

ഡിഡിഇ ഇ.എസ്.ശ്രീലത, മദർ തെരേസ സ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, ബി.അരുൺ തുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം 23നു തുടങ്ങിയ ജില്ലാ കായികമേള അഞ്ചു വേദികൾ പിന്നിട്ടാണു സമാപിച്ചത്. ഗ്രൗണ്ട് ഇല്ലാത്തതും മോശം കാലാവസ്ഥയും കാരണം ഏറ്റവും അവസാനം ജില്ലാ കായികമേള പൂർത്തിയാക്കുന്ന ജില്ലയാണ് ആലപ്പുഴ.

ADVERTISEMENT

സബ് ജൂനിയർ അതിവേഗം യാസീൻ
സബ് ജൂനിയർ ആൺകുട്ടികളിൽ 100 മീറ്ററിലെ വേഗരാജാവ് എസ്.മുഹമ്മദ് യാസീൻ ലോങ് ജംപിൽ രണ്ടാം സ്ഥാനവും 200 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനവും നേടി വ്യക്തിഗത ചാംപ്യനായി. എസ്ഡിവി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ യാസീൻ സംസ്ഥാന അമച്വർ ചാംപ്യൻഷിപ്പിൽ ജൂനിയർ വിഭാഗം ട്രയാത്‌ലോണിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. അവലൂക്കുന്ന് തൗഫീഖ് മൻസിലിൽ എ.ഷമീറിന്റെയും അൻസീനയുടെയും മകനാണ്.

പൊരുതിക്കയറി മിലൻ
പരുക്ക് വില്ലനായെത്തിയപ്പോൾ ഏറെ പ്രതീക്ഷകളുണ്ടായിരുന്ന 100 മീറ്ററിൽ തന്നെ തോൽപിച്ച കൂട്ടുകാരനെ 200 മീറ്ററിൽ പരാജയപ്പെടുത്തി മിലന്റെ മധുര പ്രതികാരം.  100 മീറ്ററിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ തന്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ മുഹമ്മദ് യാസീനെ പരാജയപ്പെടുത്തിയാണ് 200 മീറ്ററിൽ മിലൻ സ്വർണം നേടിയത്. ഉപജില്ല കായികമേളയിൽ വച്ച് പരുക്കേറ്റ കാലുമായാണ് മിലൻ ജില്ലാ മത്സരത്തിന് എത്തിയത്. ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.  400 മീറ്ററിലും സ്വർണം നേടിയിരുന്നു. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിലും മിലൻ ഉൾപ്പെട്ട ടീം സ്വർണം നേടി. ആലപ്പുഴ തോണ്ടൻകുളങ്ങര പുത്തൻപറമ്പിൽ ജോർജ്-സോണിയ ദമ്പതികളുടെ മകനാണ്. 

ADVERTISEMENT

അമ്മയ്ക്കായി ഏഞ്ചൽ റോസ് ടെൻസി
അമ്മയുടെ ആഗ്രഹം സഫലമാക്കാനായി കായികരംഗത്തേക്ക് ഇറങ്ങിയ ഏഞ്ചൽ റോസ് ടെൻസി സബ് ജൂനിയർ പെൺകുട്ടികളിൽ വ്യക്തിഗത ചാംപ്യൻ. 100, 200, 400 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാം സ്ഥാനവുമായി ചടുലവേഗത്തിലാണു വ്യക്തിഗത ചാംപ്യൻപട്ടം സ്വന്തമാക്കിയത്. 4*100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം നേടിയ ടീമിലെ അംഗവുമായിരുന്നു. ആലപ്പുഴ മാളികമുക്ക് വലിയതയ്യിൽ വീട്ടിൽ പി.ജി.ടെൻസിയുടെയും ടെസി എലിസബത്തിന്റെയും മകളാണ്.

ജൂനിയർ ചാംപ്യൻപട്ടം ചാടിപ്പിടിച്ച് അഭിനവ്
ലോങ് ജംപിൽ ഹാട്രിക് നേട്ടത്തിനു പുറമേ ഹൈ ജംപിലും 110 മീറ്റർ ഹർഡിൽസിലും സ്വർണം നേടി അഭിനവ് ശ്രീറാം ജൂനിയർ ആൺകുട്ടികളിൽ വ്യക്തിഗത ചാംപ്യനായി. മൂന്നുവർഷമായി കായിക പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ ലോങ് ജംപിൽ 6.37 മീറ്ററാണു ചാടിയതെങ്കിൽ 6.54 മീറ്റർ ചാടി പ്രകടനം മെച്ചപ്പെടുത്തി. അടുത്ത മാസം ഒഡീഷയിൽ വച്ചു നടക്കുന്ന ദേശീയ അമച്വർ ചാംപ്യൻഷിപ്പിലും മത്സരിക്കുന്നുണ്ട്. കലവൂർ ശ്രീനിലയത്തിൽ കെ.എൻ.ശ്രീറാം- എസ്.ഷീന ദമ്പതിമാരുടെ മകനാണ്.

വൻതിരിച്ചുവരവുമായി അതുൽ
പരുക്ക് കാരണം ഒരു വർഷത്തെ ഇടവേള കഴിഞ്ഞെത്തിയ ടി.എം.അതുൽ ജൂനിയർ ആൺകുട്ടികളിലെ വേഗതാരം. 100, 200, 400 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാം സ്ഥാനം മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് എച്ച്എസിലെ അതുലിന്റെ കൈകളിൽ ഭദ്രം. 2022ലെ 100, 200, ലോങ് ജംപ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാംപ്യനായിരുന്നു. പരിശീലനത്തിനിടെ പരുക്കേറ്റതിനാൽ കഴിഞ്ഞ വർഷം മത്സരങ്ങളിൽ പങ്കെടുക്കാനായില്ല. കണിച്ചുകുളങ്ങര തയ്യിൽ വീട്ടിൽ ടി.എസ്.ജയ്മോന്റെയും മേരി സിനിമോളുടെയും മകനാണ്.

സൂപ്പർ ശ്രേയ
ചൊവ്വ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 4X100, 100, 400 ഓട്ടമത്സരം, ഇന്നലെ 200 മീറ്റർ ഓട്ടമത്സരം എല്ലാംകൂടി തിരക്കായെങ്കിലും ആർ.ശ്രേയയുടെ പ്രകടനം ഒന്നാംതരം. 100 മീറ്ററിലും 400 മീറ്ററിലും ഒന്നാം സ്ഥാനം നേടി. ഇന്നലെ 200 മീറ്റർ ഓട്ടമത്സരത്തിലും ഒന്നാം സ്ഥാനം. ഈ നേട്ടങ്ങളോടെ ജൂനിയർ പെൺകുട്ടികളിൽ വ്യക്തിഗത ചാംപ്യനുമായി. ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ വിദ്യാർഥിയാണ്. ജിഎച്ച്എസ്എസ് പറവൂരിലെ അധ്യാപകനായ ശ്യാംലാലിന്റെയും ആലപ്പുഴ ഗവ. മോഡൽ സ്കൂളിലെ അധ്യാപികയായ രശ്മിയുടെയും മകളാണ്. കഴിഞ്ഞ വർഷം 100, 200, 400 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

സീനിയർ രണ്ടാം വർഷം ചാംപ്യനായി അൽസാഹിദ്
കഴിഞ്ഞ വർഷം മാത്രം കായിക പരിശീലനം ആരംഭിച്ച എസ്.മുഹമ്മദ് അൽസാഹിദ് 100, 200, 400 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സീനിയർ ആൺകുട്ടികളിലെ വ്യക്തിഗത ചാംപ്യനായി. 4X100 റിലേയിൽ ഒന്നാം സ്ഥാനം നേടിയ ആലപ്പുഴ ഉപജില്ലാ ടീമംഗവുമാണ്. 2023ലും 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അൽസാഹിദ്, പുന്നപ്ര ചേന്നാട്ടുപറമ്പിൽ സാജിദ് അലി അക്ബറിന്റെയും സുബിനയുടെയും മകനാണ്.

ഒന്നാമതാകാൻ ഇരട്ടകളിൽ പോരാട്ടം
സീനിയർ പെൺകുട്ടികളിലെ വ്യക്തിഗത ചാംപ്യൻ ആരെന്നതിനു കുടുംബവഴക്കായിരുന്നു. ഇരട്ടക്കുട്ടികളായ വി.എൽ.വെർജീനയും വി.എൽ.ഗ്രാക്സിയയുമാണു ചാംപ്യനാകാൻ പരസ്പരം മത്സരിച്ചത്. 800 മീറ്റർ ഓട്ടത്തിലും 1500, 3000 മീറ്റർ റേസ് വാക്കിലും ഒന്നാം സ്ഥാനം നേടി വെർജീന ചാംപ്യനായി.  പോൾവാൾട്ട്, 400 മീറ്റർ ഓട്ടം എന്നിവയിൽ ഒന്നാം സ്ഥാനവും 400 മീറ്റർ ഹർഡിൽസിൽ രണ്ടാം സ്ഥാനവും നേടി ഗ്രാക്സിയ രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ മത്സരിച്ച 400 മീറ്റർ ഹർഡിൽസിൽ ഗ്രാക്സിയ ഒന്നാം സ്ഥാനം നേടിയിരുന്നെങ്കിൽ ഇരുവർ ക്കും ഒരേ പോയിന്റ് ആയേനെ. കലവൂർ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥികളാണ് ഇരുവരും. ചേർത്തല മണ്ണുസംരക്ഷണ ഓഫിസിലെ ജീവനക്കാരൻ പൊള്ളേത്തൈ വെളിയിൽ ലൈജു-മേരി ദമ്പതികളുടെ മക്കളാണ്. 

English Summary:

Alappuzha sub-district has emerged victorious once again, claiming their fifth consecutive title at the district school athletic meet. They showcased an impressive performance, amassing 375 points and a remarkable collection of medals. Kalavoor Government HSS from Cherthala sub-district clinched the top spot in the school-level competition.