കാടമ്പ്രം പാലത്തിനായി കാത്തിരിപ്പ് നീളുന്നു; ഉണ്ടായിരുന്ന തടിപ്പാലവും ഒടിഞ്ഞു
എടത്വ ∙ പാലം വേണം എന്ന ആവശ്യം നടപ്പിലായില്ല എന്നു മാത്രമല്ല സ്കൂളിലേക്ക് പോകാൻ ഉണ്ടായിരുന്ന ഒറ്റത്തടിപ്പാലം കൂടി ഒടിഞ്ഞതോടെ ദുരിതത്തിലായി കുട്ടികളും, യാത്രക്കാരും. തലവടി എടത്വ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഉൾപ്രദേശത്തെ കാടമ്പ്രം പാലം 42 വർഷങ്ങൾക്കു മുൻപ് തകർന്നപ്പോൾ നാട്ടുകാർ തോടിനു കുറുകെ

എടത്വ ∙ പാലം വേണം എന്ന ആവശ്യം നടപ്പിലായില്ല എന്നു മാത്രമല്ല സ്കൂളിലേക്ക് പോകാൻ ഉണ്ടായിരുന്ന ഒറ്റത്തടിപ്പാലം കൂടി ഒടിഞ്ഞതോടെ ദുരിതത്തിലായി കുട്ടികളും, യാത്രക്കാരും. തലവടി എടത്വ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഉൾപ്രദേശത്തെ കാടമ്പ്രം പാലം 42 വർഷങ്ങൾക്കു മുൻപ് തകർന്നപ്പോൾ നാട്ടുകാർ തോടിനു കുറുകെ അതിലൊരു തടി ഇട്ടാണ് പിന്നീടുള്ള യാത്ര നടത്തിയത്. അതാണ് ഇപ്പോൾ ഒടിഞ്ഞ് തോട്ടിലേക്ക് പോയത്.
തലവടി ആനപ്രമ്പാൽ സൗത്ത് യുപി സ്കൂളിൽ പഠിക്കുന്ന കുട്ടികളടക്കം യാത്രക്കാരുടെ ആവശ്യമായിരുന്നു ഇരു ചക്രവാഹനം എങ്കിലും കടന്നു പോകാവുന്ന വിധത്തിൽ ഒരു ചെറിയ പാലം എങ്കിലും പണിതു തരണം എന്നത്. രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സംഭവിച്ചത് ഉണ്ടായിരുന്ന തടിപ്പാലം കൂടി ഒടിഞ്ഞു വീണതാണ്. സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ കുട്ടികൾ വെള്ളത്തിൽ വീണ സംഭവം വരെ ഉണ്ടായിട്ടുണ്ട്. അടിയന്തരമായി താൽക്കാലിക പാലം എങ്കിലും നിർമിക്കണം എന്നാണാവശ്യം.