ആലപ്പുഴ∙ കേരളപ്പിറവി ദിനത്തിൽ കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടു സർക്കാർ ആരംഭിച്ച ‘ഡിജി കേരളം’ പദ്ധതി പൂർത്തിയായതു 4 ജില്ലകളിൽ മാത്രം. ഇന്നു നടത്താനിരുന്ന ‘സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം’ ഇതേത്തുടർന്നു മാറ്റിവച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ഉള്ളതിനാലാണു പ്രഖ്യാപനം മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ എല്ലാ ജില്ലകളും സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി പ്രഖ്യാപിച്ച ശേഷമേ സംസ്ഥാനതല പ്രഖ്യാപനം നടത്താനാകൂവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.എറണാകുളം, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ മാത്രമാണു പദ്ധതി പൂർത്തിയായത്. സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തിയത് 737 എണ്ണം മാത്രം.

ADVERTISEMENT

അതിൽത്തന്നെ പലയിടത്തും പരിശീലന ക്ലാസോ പരീക്ഷയോ നടത്താതെയാണു ഡിജിറ്റൽ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചത്.നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചില്ല പദ്ധതി നടപ്പാക്കിയതെന്നും ആക്ഷേപമുണ്ട്. ജൂണിൽ സർവേ നടത്തി പഠിതാക്കളെ കണ്ടെത്തൽ, ജൂലൈയിൽ വൊളന്റിയർമാർക്കുള്ള പരിശീലനം, ഓഗസ്റ്റ് ഒന്നു മുതൽ ക്ലാസുകൾ, ഒക്ടോബറിൽ പരീക്ഷയും മൂല്യനിർണയവും – ഇതായിരുന്നു സർക്കാർ പ്രഖ്യാപിച്ച കലണ്ടർ. എന്നാൽ ജൂണിൽ തീർക്കേണ്ട സർവേ സെപ്റ്റംബർ രണ്ടാം വാരമാണു പൂർത്തിയായത്. ശേഷിക്കുന്ന ഒന്നരമാസം കൊണ്ടു വൊളന്റിയർമാർക്കുള്ള പരിശീലനവും പഠിതാക്കൾക്കുള്ള ക്ലാസും പരീക്ഷയും മൂല്യനിർണയവും നടത്തുക അസാധ്യമാണെന്നു തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പരീക്ഷയും മൂല്യനിർണയവും നടത്താതെയാണു ചില തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപിച്ചതെന്ന ആരോപണം ഈ പശ്ചാത്തലത്തിലാണ്. 

പദ്ധതിയുടെ ലക്ഷ്യം 
 സംസ്ഥാനത്തു 14 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുകയാണു ‘ഡിജി കേരളം’ പദ്ധതിയുടെ ലക്ഷ്യം. സ്മാർട് ഫോൺ വഴി സമൂഹമാധ്യമങ്ങൾ, ഇമെയിൽ, വിഡിയോ കോൺഫറൻസ് എന്നിവയുടെ ഉപയോഗം, ഗൂഗിൾ സേർച് വഴി വിവരങ്ങൾ ശേഖരിക്കൽ, ഓൺലൈൻ ആയി പാചകവാതക ബുക്കിങ്, വിവിധ ബില്ലുകൾ അടയ്ക്കൽ, സർക്കാർ സേവനങ്ങൾ ഓൺലൈനായി ഉപയോഗിക്കൽ എന്നിവയാണു ഡിജിറ്റൽ സാക്ഷരത കൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ നിരക്ഷരരെ കണ്ടെത്തി പരിശീലനം നൽകി മൊബൈൽ ആപ് വഴി തന്നെ മൂല്യനിർണയം നടത്തി കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം.

English Summary:

Kerala's goal of achieving complete digital literacy by Kerala Formation Day hits a roadblock as the 'Digi Kerala' project faces delays and allegations of improper implementation. Only four districts have achieved the target, raising concerns about the project's effectiveness.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT