കുഴിയാൻ ഇനി ബാക്കിയില്ല; അന്ധകാരനഴി - തൈക്കൽ ബീച്ച് റോഡ് നിറയെ കുഴികൾ
തുറവൂർ∙ അന്ധകാരനഴി - തൈക്കൽ ബീച്ച് റോഡ് തകർന്നു തരിപ്പണമായി. ഇതുവഴിയുള്ള യാത്ര ദുരിതമാകുന്നു.തോപ്പുംപടി - ആലപ്പുഴ തീരദേശപാത കടന്നുപോകുന്ന റോഡ് ഏതാനും വർഷങ്ങളായി തകർന്നിരിക്കുകയാണ്.അധികൃതരുടെ അവഗണനയ്ക്കെതിരെ ഒരാഴ്ച മുൻപ് കെഎൽസിഎ മനക്കോടം ഫൊറോനയുടെ നേതൃത്വത്തിൽ സമരം ചെയ്തിരുന്നു. എന്നിട്ടും യാതൊരു

തുറവൂർ∙ അന്ധകാരനഴി - തൈക്കൽ ബീച്ച് റോഡ് തകർന്നു തരിപ്പണമായി. ഇതുവഴിയുള്ള യാത്ര ദുരിതമാകുന്നു. തോപ്പുംപടി - ആലപ്പുഴ തീരദേശപാത കടന്നുപോകുന്ന റോഡ് ഏതാനും വർഷങ്ങളായി തകർന്നിരിക്കുകയാണ്. അധികൃതരുടെ അവഗണനയ്ക്കെതിരെ ഒരാഴ്ച മുൻപ് കെഎൽസിഎ മനക്കോടം ഫൊറോനയുടെ നേതൃത്വത്തിൽ സമരം ചെയ്തിരുന്നു. എന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.
ഇതോടെയാണ് ഇന്നലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരങ്ങൾ അണി നിരന്നുള്ള 2 മണിക്കൂർ സമരം നടത്തിയത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് രാവും പകലുമായി വാഹനങ്ങളെല്ലാം ഇതു വഴിയാണ് പോകുന്നത്. കൂടാതെ ഫോർട്ട് കൊച്ചി, ചെല്ലാനം ഹാർബർ എന്നിവിടങ്ങളിൽ പോകുന്ന മത്സ്യത്തൊഴിലാളികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.റോഡ് തകർന്നു കിടക്കുന്നതുമൂലം പല ബസുകളും ഇതു വഴി സർവീസ് നടത്താൻ മടിക്കുകയാണ്. കുഴിയിൽ വീണു ഒട്ടേറെ വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്.വാഹനങ്ങൾക്കു കേടുപാടും സംഭവിക്കുന്നുണ്ട്.