തകഴി ∙ കുന്നുമ്മ ആക്കള ഭഗവതി ക്ഷേത്രത്തിലെ 2 കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഒരു കാണിക്കവഞ്ചിയും അതിലെ പണവും മോഷ്ടാവ് കവർന്നു.ശനി പുലർച്ചെ 3ന് ആയിരുന്നു മോഷണം.ക്ഷേത്രത്തിനു സമീപത്തെ റെയിൽവേ പാളം വഴി ഇറങ്ങി വന്ന 60 വയസ്സിനു മേൽ പ്രായം തോന്നിക്കുന്ന ആൾ ക്ഷേത്രത്തിന്റെ ചുറ്റുമതി‍ൽ ചാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തകഴി  ∙ കുന്നുമ്മ ആക്കള ഭഗവതി ക്ഷേത്രത്തിലെ  2 കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഒരു കാണിക്കവഞ്ചിയും അതിലെ പണവും മോഷ്ടാവ് കവർന്നു.ശനി പുലർച്ചെ 3ന് ആയിരുന്നു മോഷണം.ക്ഷേത്രത്തിനു സമീപത്തെ റെയിൽവേ പാളം  വഴി ഇറങ്ങി വന്ന 60 വയസ്സിനു  മേൽ  പ്രായം  തോന്നിക്കുന്ന ആൾ ക്ഷേത്രത്തിന്റെ ചുറ്റുമതി‍ൽ ചാടി കടന്ന് എത്തിയാണ്  മോഷണം നടത്തിയതെന്ന് നിരീക്ഷണ ക്യാമറയിൽ തെളിഞ്ഞു.

ഷർട്ടും  കൈലിയും ആണ് മോഷ്ടാവിന്റെ വേഷം.   പണം   തോർത്തിൽ നിറച്ച ശേഷം കിഴി കെട്ടിയാണ് കൊണ്ടു പോയത്. ദേവസ്വം ഭാരവാഹികൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി പരിശോധന നടത്തി. ഫൊറൻസിക് വിഭാഗം  തെളിവുകൾ ശേഖരിച്ചു.കാൽ ലക്ഷം രൂപയുടെ മേൽ മോഷണം പോയതായി  ഭാരവാഹികൾ അറിയിച്ചു. 2 വർഷം മുൻപ് ബൈക്കിലെത്തിയ യുവതിയും യുവാവും  ചേർന്ന്  പട്ടാപ്പകൽ ക്ഷേത്രവളപ്പിൽ കയറി കാണിക്കവഞ്ചി മോഷ്ടിച്ചു കൊണ്ടു പോയിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.‌‌‌

English Summary:

In a shocking incident, the Kunnumma Akkala Bhagavathi Temple was robbed early Saturday morning. An individual, believed to be over 60 years old, was captured on camera breaching the temple walls and making off with an offering box.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT