വികസന ഫണ്ട്: തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകാനുള്ളത് 1905 കോടി
ആലപ്പുഴ∙ സംസ്ഥാന സർക്കാർ നൽകുന്ന വികസന ഫണ്ടിന്റെ രണ്ടാം ഗഡു വിതരണം വൈകിയതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിൽ. ഓഗസ്റ്റിൽ ലഭിക്കേണ്ട 1904.90 കോടി രൂപയാണ് ഇതുവരെ കൊടുക്കാത്തത്. ഇതോടെ ലൈഫ് ഭവനപദ്ധതിയുൾപ്പെടെ പ്രതിസന്ധിയിലായി. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വിവിധ പദ്ധതികളിലെ

ആലപ്പുഴ∙ സംസ്ഥാന സർക്കാർ നൽകുന്ന വികസന ഫണ്ടിന്റെ രണ്ടാം ഗഡു വിതരണം വൈകിയതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിൽ. ഓഗസ്റ്റിൽ ലഭിക്കേണ്ട 1904.90 കോടി രൂപയാണ് ഇതുവരെ കൊടുക്കാത്തത്. ഇതോടെ ലൈഫ് ഭവനപദ്ധതിയുൾപ്പെടെ പ്രതിസന്ധിയിലായി. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വിവിധ പദ്ധതികളിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കായി നീക്കിവ.്ക്കുന്ന വികസന ഫണ്ട് മൂന്നു തുല്യഗഡുക്കളായാണു വിതരണം ചെയ്യുന്നത്. ആദ്യഗഡു ഏപ്രിലിൽ നൽകി. രണ്ടാം ഗഡു ഓഗസ്റ്റിലും മൂന്നാം ഗഡു ഡിസംബറിലുമാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ മൂന്നാം ഗഡു നൽകാൻ ഒരു മാസം മാത്രം ശേഷിക്കുമ്പോഴും രണ്ടാം ഗഡു നൽകിയിട്ടില്ല.
ലൈഫ് പദ്ധതിക്കു പുറമേ, അങ്കണവാടി പോഷകാഹാര പദ്ധതി, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പളം, പാലിയേറ്റീവ് കെയർ യൂണിറ്റുകളിലെ ജീവനക്കാരുടെ ശമ്പളം, മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്, ബിആർസി നടത്തിപ്പ്, എസ്എസ്എ വിഹിതം എന്നിവയ്ക്കു തദ്ദേശ സ്ഥാപനങ്ങൾ സർക്കാരിന്റെ വികസന ഫണ്ടിൽ നിന്നാണു പണം കണ്ടെത്തുന്നത്. രണ്ടാം ഗഡു വൈകിയതോടെ ഈ പദ്ധതികൾ പ്രതിസന്ധിയിലായി. നിർമാണജോലികൾ ചെയ്ത കരാറുകാരുടെ ബില്ലുകൾ മാറാനും കഴിയുന്നില്ല. ഏപ്രിലിൽ അനുവദിച്ച ആദ്യഗഡു തന്നെ കഴിഞ്ഞ വർഷത്തെ ക്യൂ ബില്ലുകൾ പാസാക്കാനാണു തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചത്. ഫലത്തിൽ ഈ വർഷത്തെ പദ്ധതിച്ചെലവുകൾക്ക് ഇതുവരെ പണം കിട്ടിയിട്ടില്ല.