ഹങ്കി ബ്രെയിൻസ് കൊമേഴ്സ് ഫെസ്റ്റ്: ഓവറോൾ ചാംപ്യൻഷിപ്പ് മാവേലിക്കര ബിഷപ് മൂർ വിദ്യാപീഠത്തിന്
മാവേലിക്കര∙ ബിഷപ് മൂർ കോളജ് കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹംഗീ ബ്രെയിൻസ് ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റിന്റെ അഞ്ചാം എഡിഷൻ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ രഞ്ജിത് മാത്യു എബ്രഹാം ഉദ്ഘാടനം ചെയ്തു. ബിസിനസ് ക്വിസ് മത്സരത്തിൽ മാവേലിക്കര ബിഷപ് മൂർ സ്കൂൾ ടീം (മിഥുൻ മനോജ്, അദ്വൈത് കൃഷ്ണൻ) ഒന്നാം

മാവേലിക്കര∙ ബിഷപ് മൂർ കോളജ് കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹംഗീ ബ്രെയിൻസ് ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റിന്റെ അഞ്ചാം എഡിഷൻ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ രഞ്ജിത് മാത്യു എബ്രഹാം ഉദ്ഘാടനം ചെയ്തു. ബിസിനസ് ക്വിസ് മത്സരത്തിൽ മാവേലിക്കര ബിഷപ് മൂർ സ്കൂൾ ടീം (മിഥുൻ മനോജ്, അദ്വൈത് കൃഷ്ണൻ) ഒന്നാം സ്ഥാനവും, ഗവ. എച്ച്എസ്എസ് കുന്നം ടീം (വിഘ്‌നേശ് മനോജ് & സൽമാൻ) രണ്ടാം സ്ഥാനവും നേടി.
ബെസ്റ്റ് മാനേജ്മെന്റ് ടീം മത്സരത്തിൽ ബിഎച്ച്എസ്എസ് കരുനാഗപ്പള്ളി ടീം ഒന്നാം സ്ഥാനവും തിരുവല്ല ചോയ്സ് സ്കൂൾ ടീം രണ്ടാം സ്ഥാനവും നേടി. ഫുട്ബോൾ മത്സരത്തിൽ എംടിഎച്ച്എസ്എസ് വെൺമണി ഒന്നാം സ്ഥാനവും, തിരുവല്ല ചോയ്സ് സ്കൂൾ രണ്ടാം സ്ഥാനവും നേടി. ബെസ്റ്റ് മാനേജർ മത്സരത്തിൽ മാവേലിക്കര ബിഷപ് മൂർ കോളജിലെ ജിനോ വി. ജോർജ് വിജയിയായി.
സോളോ മത്സരത്തിൽ മാവേലിക്കര ജിജിഎച്ച്എസ് സ്കൂളിലെ ശ്രേയ ഒന്നാം സ്ഥാനവും മാവേലിക്കര ബിഷപ് ഹോഡ്ജസ് വിദ്യാർഥി ഭവേഷ് രണ്ടാം സ്ഥാനവും നേടി. മിനിറ്റ് മാസ്ട്രോ മത്സരത്തിൽ ചെങ്ങന്നൂർ എംഎംഎആർ സ്കൂളിലെ വർഷ അനിൽ ഒന്നാം സ്ഥാനവും താമരക്കുളം വിവിഎച്ച്എസ് സ്കൂളിലെ അൽത്താഫ് രണ്ടാം സ്ഥാനവും നേടി. 35 പോയിന്റുകളുമായി മാവേലിക്കര ബിഷപ് മൂർ സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കി.