വീട്ടിൽ നിന്നും റോഡിലിറങ്ങാതെ കിടക്കുന്ന കാറിനു പിഴയിട്ടു തമിഴ്നാട്ടിലെ മധുര പൊലീസ്; ഞെട്ടി വീട്ടമ്മ
മാന്നാർ ∙ ചെന്നിത്തലയിലെ വീട്ടിൽ നിന്നും റോഡിലിറങ്ങാതെ കിടക്കുന്ന കാറിനു പിഴയിട്ടു തമിഴ്നാട്ടിലെ മധുര പൊലീസ്. ചെന്നിത്തല കല്ലുംമൂട് പാണ്ടവത്ത് വീട്ടിൽ ജേക്കബ് ചെറിയാന്റെ ഭാര്യ ലിൻഡ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് പിഴയടയ്ക്കണമെന്നുള്ള മധുര പൊലീസ് സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചത്.കാർ മധുരയിലെത്തി

മാന്നാർ ∙ ചെന്നിത്തലയിലെ വീട്ടിൽ നിന്നും റോഡിലിറങ്ങാതെ കിടക്കുന്ന കാറിനു പിഴയിട്ടു തമിഴ്നാട്ടിലെ മധുര പൊലീസ്. ചെന്നിത്തല കല്ലുംമൂട് പാണ്ടവത്ത് വീട്ടിൽ ജേക്കബ് ചെറിയാന്റെ ഭാര്യ ലിൻഡ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് പിഴയടയ്ക്കണമെന്നുള്ള മധുര പൊലീസ് സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചത്. കാർ മധുരയിലെത്തി ഗതാഗത നിയമം ലംഘനം നടത്തിയെന്നുകാട്ടി കഴിഞ്ഞ മാസം 17നാണ് പിഴ ചുമത്തിയ സന്ദേശം ലഭിച്ചത്.
ലിൻഡയുടെ ഭർത്താവ് സൗദിയിലാണ്. രണ്ടു മക്കൾ പഠിക്കുന്നു. ലിൻഡയ്ക്കും മകൾക്കും ലൈസൻസുണ്ടെങ്കിലും കാറെടുക്കാറില്ല. കോയമ്പത്തൂരിൽ പഠിക്കുന്ന മകൾ വല്ലപ്പോഴും നാട്ടിലെത്തുമ്പോൾ മാത്രമാണ് ഈ കാർ ഉപയോഗിക്കുന്നത്. അതും മാവേലിക്കര, മാന്നാർ മേഖലകളിൽ മാത്രം. ഈ കാർ വാങ്ങിയ അന്നു മുതൽ കേരളം വിട്ടിട്ടില്ല. കേരള പൊലീസിലും തമിഴ്നാട് മോട്ടർ വാഹന വകുപ്പിനും ഡിജിപിക്കും പരാതി മെയിൽ ചെയ്തിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.
മാവേലിക്കര ജോയിന്റ് ആർടിഒയിലും മാന്നാർ പൊലീസിനെയും സമീപിച്ചപ്പോൾ അവരും കയ്യൊഴിഞ്ഞു. തമിഴ്നാട്ടിലെ അച്ചൻകോവിൽ പൊലീസ് വഴി അന്വേഷിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. താൻ ചെയ്ത കുറ്റകൃത്യമെന്താണെന്നു പോലും നോട്ടിസിൽ വ്യക്തമാക്കിയിട്ടില്ല. വെബ്സൈറ്റിൽ ചെല്ലാൻ നമ്പർ അടിച്ചു നോക്കിയപ്പോൾ മുരുകൻ എന്നയാളുടെ ലോറിയാണെന്നു കണ്ടു. വന്ന ചെല്ലാനിൽ ലിൻഡയുടെ പേരും വീട്ടുപേരും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിലും ഒരു വാഹനത്തിന്റെയും നമ്പർ കാണാനില്ല. ചെല്ലാനിൽ വാഹനത്തിന്റെ ഫോട്ടോ ഉണ്ടെങ്കിലും അതും വ്യക്തമല്ല. ഒരു തീരുമാനവുമാകാതെ പെറ്റി ഭയന്നിരിക്കുന്ന ലിൻഡ ജനുവരി അവസാനം ഭർത്താവ് നാട്ടിലെത്തുന്നതു വരെ വാഹനം പുറത്തിറക്കുന്നില്ല എന്ന തീരുമാനത്തിലാണ്.