തടസ്സങ്ങളുടെ നടുവിൽ മാമ്പ്ര പാടം; മകരക്കൃഷി ആശങ്കയിൽ
ആലക്കോട് ∙ ഒന്നിനു പിറകെ ഒന്നായി തടസ്സങ്ങൾ, മാമ്പ്ര പാടത്തെ മകരക്കൃഷി ആശങ്കയിൽ. കൃഷിഭവനിൽ നിന്നു ലഭിച്ച മണിരത്നം വിത്ത് ശരിയായി മുളച്ചില്ലെന്നു കർഷകർ പറയുന്നു.താനുവേലിൽ കിഴക്ക്, കശുവണ്ടി ഫാക്ടറിക്കു സമീപം, വളയത്തിൽ തെക്ക് തുടങ്ങി പലയിടത്തും വിതച്ച വിത്ത് മുളച്ചില്ല. കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി

ആലക്കോട് ∙ ഒന്നിനു പിറകെ ഒന്നായി തടസ്സങ്ങൾ, മാമ്പ്ര പാടത്തെ മകരക്കൃഷി ആശങ്കയിൽ. കൃഷിഭവനിൽ നിന്നു ലഭിച്ച മണിരത്നം വിത്ത് ശരിയായി മുളച്ചില്ലെന്നു കർഷകർ പറയുന്നു. താനുവേലിൽ കിഴക്ക്, കശുവണ്ടി ഫാക്ടറിക്കു സമീപം, വളയത്തിൽ തെക്ക് തുടങ്ങി പലയിടത്തും വിതച്ച വിത്ത് മുളച്ചില്ല. കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി പെയ്ത മഴയും കൃഷിക്കു ദോഷമായി. കിളിർത്ത നെൽവിത്തുകൾ പറിച്ചു നടാൻ തൊഴിലാളികളെ കിട്ടാത്തതും കർഷകരെ വലയ്ക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളെയാണ് പലരും ആശ്രയിക്കുന്നത്. ജലനിർഗമനത്തിനു വേണ്ടി പണിത കനാൽ പൊളിഞ്ഞു കിടക്കുന്നതും മാമ്പ്രയിലെ കൃഷിയെ ബാധിക്കുന്നുണ്ട്.
പിഐപി–കെഎൽഡിസി കനാലുകൾ തമ്മിൽ ബന്ധിപ്പിക്കാത്തതിനാൽ ജലസേചനം നിയന്ത്രിക്കാനും മാർഗമില്ല. നിലവിൽ ഒരു ഹെക്ടർ പാടശേഖരം കൃഷിയിറക്കുന്നതിന് 25,000 രൂപയോളം കൃഷിക്കാർക്ക് ചെലവായിട്ടുണ്ട് മറ്റു ചെലവുകൾ കൂടി വരുമ്പോൾ ലക്ഷം രൂപയോളം ചെലവു വരുമെന്ന് കർഷകൻ രാജശേഖരൻ നായർ കല്ലടാൽ, പാടശേഖരസമിതി സെക്രട്ടറി ഉഷാ ഹരി എന്നിവർ പറഞ്ഞു. വെണ്മണി, ചെറിയനാട്, ആലാ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മാമ്പ്ര പാടശേഖരത്തിൽ 100 ഹെക്ടറോളം സ്ഥലത്താണ് കൃഷിയുള്ളത്.