വൈദ്യുതി മുടക്കം കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കൊച്ചാലുംമൂട്, മുണ്ടപ്പള്ളി മുട്ട്, തിയറ്റർ പുളിങ്കുന്ന്, കറുകത്തറ മുട്ട്, ചതുർഥ്യാകരി, മണിമലത്തറ, അയ്യനാട് മുട്ട് ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും. അഖില മലങ്കരകലാ, ക്വിസ്മത്സരങ്ങൾ 24ന് തിരുവല്ല ∙

വൈദ്യുതി മുടക്കം കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കൊച്ചാലുംമൂട്, മുണ്ടപ്പള്ളി മുട്ട്, തിയറ്റർ പുളിങ്കുന്ന്, കറുകത്തറ മുട്ട്, ചതുർഥ്യാകരി, മണിമലത്തറ, അയ്യനാട് മുട്ട് ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും. അഖില മലങ്കരകലാ, ക്വിസ്മത്സരങ്ങൾ 24ന് തിരുവല്ല ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കൊച്ചാലുംമൂട്, മുണ്ടപ്പള്ളി മുട്ട്, തിയറ്റർ പുളിങ്കുന്ന്, കറുകത്തറ മുട്ട്, ചതുർഥ്യാകരി, മണിമലത്തറ, അയ്യനാട് മുട്ട് ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും. അഖില മലങ്കരകലാ, ക്വിസ്മത്സരങ്ങൾ 24ന് തിരുവല്ല ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കൊച്ചാലുംമൂട്, മുണ്ടപ്പള്ളി മുട്ട്, തിയറ്റർ പുളിങ്കുന്ന്, കറുകത്തറ മുട്ട്, ചതുർഥ്യാകരി, മണിമലത്തറ, അയ്യനാട് മുട്ട്   ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.
പുന്നപ്ര∙ വണ്ടാനം, അസ, എംആർഐ, ശങ്കേഴ്സ്, ആർക്ക്, കലാആർക്ക്, പള്ളിമുക്ക് ഈസ്റ്റ്‌, മിഡാസ് സ്കാൻ, സ്നേഹ ഭവൻ, വിയാനി ന്യൂ, സിഎച്ച്ആർപി, മുസ്‌ലിം സ്കൂൾ, കുറവൻതോട് ഈസ്റ്റ്, വെമ്പാലമുക്ക്, വെമ്പാലമുക്ക് നോർത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ∙ എംസിഎച്ച് അമ്പലപ്പുഴ, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര കിഴക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
∙ പാതിരപ്പള്ളി സെക്‌ഷനു കീഴിലെ ന്യുഭാരത്, നവസൂര്യ, ബ്ലൂസ്റ്റാർ, ജോബ്, നെഹ്റു, രാമവർമ, വ്യാസപുരം, താജ് കയർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
∙ നോർത്ത് സെക്‌ഷനു കീഴിലെ ഇൻഡ്സിന്റ് ബാങ്ക്, ബോട്ട് ജെട്ടി, മിനി സിവിൽ സ്റ്റേഷൻ, കൈനകരി റിസോർട്ട്, എന്നീ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും
∙ ടൗൺ സെക്‌ഷനിലെ ജമാലുദ്ദീൻ മസ്ജിദ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.

കെഎസ്ഇബി കലവൂർ ഓഫിസ് പ്രവർത്തനം മാറ്റി
കലവൂർ∙ കെഎസ്ഇബി കലവൂർ ഓഫിസ് നാളെ മുതൽ ആനകുത്തിപാലത്തിന് സമീപം തോടിന്റെ കിഴക്കേ കരയിലുള്ള കെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനം തുടങ്ങും.

ADVERTISEMENT

അഖില മലങ്കര കലാ, ക്വിസ് മത്സരങ്ങൾ 24ന് 
തിരുവല്ല ∙ തെങ്ങേലി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സ്ഥാപകനും നിരണം ഭദ്രാസനാധിപനും പത്തനാപുരം മൗണ്ട് താബോർ സ്ഥാപനങ്ങളുടെ അധിപനുമായിരുന്ന തോമാ മാർ ദിവന്നാസിയോസിന്റെ സ്മരണാർഥമുള്ള അഖില മലങ്കര കലാമത്സരങ്ങളും, അപ്രേം റമ്പാൻ സ്മാരക ക്വിസ് മത്സരവും 24ന് 9 മുതൽ പള്ളിയിൽ നടക്കും. പ്രസംഗം, സംഗീതം, സമൂഹഗാനം, ചെറുകഥപറച്ചിൽ, ഉപന്യാസ രചന, വേദ വായന, ക്വിസ് എന്നിവയിൽ 23 വയസ്സ് വരെയുള്ള മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്യും. 6282392947, 9446310050.

സ്പെഷൽ അസംബ്ലി 
ആലപ്പുഴ∙ ആലപ്പുഴയിൽ 15 മുതൽ 18 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനു മുന്നോടിയായി ജില്ലയിലെ സ്കൂളുകളിൽ സ്പെഷൽ അസംബ്ലിയും ശാസ്ത്രോത്സവ പതാക ഉയർത്തലും പോസ്റ്റർ പതിക്കലും നടന്നു. 

ADVERTISEMENT

മസ്റ്ററിങ് ക്യാംപ് ഇന്നു മുതൽ
കുട്ടനാട് ∙ താലൂക്ക് സപ്ലൈ ഓഫിസിൽനിന്ന് അനുവദിച്ച എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളിൽ അക്ഷയ വഴി ആധാർ അപ്ഡേറ്റ് ചെയ്ത ശേഷവും ഇ-പോസ് മെഷീനിൽ കൈവിരൽ പതിച്ച് ഇ-കെവൈസി മസ്റ്ററിങ് നടത്താൻ കഴിയാത്ത കുട്ടികൾ, വിരലടയാളം പതിയാത്ത മുതിർന്നവർ എന്നിവർക്കായി ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് ക്യാംപ് ഇന്നു മുതൽ 18 വരെ മങ്കൊമ്പിലെ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫിസിൽ. സമയം: രാവിലെ 10 മുതൽ വൈകിട്ട് 4 വരെ. മരിച്ച കാർഡ് ഉടമകളുടെയും അംഗങ്ങളുടെയും പേരുകൾ റേഷൻ കാർഡിൽനിന്നു നീക്കാൻ ഉടൻ അക്ഷയ കേന്ദ്രങ്ങൾ വഴി ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കണം.

അങ്കണവാടി ഹെൽപർ
മാവേലിക്കര ∙ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മാവേലിക്കര നഗരസഭയിൽ അങ്കണവാടി ഹെൽപർ തസ്‌തികയിൽ എൻസിഎ ഒഴിവിൽ നിയമനം നടത്തുന്നു. നഗരസഭയിൽ സ്ഥിര താമസമുള്ള മുസ്‌ലിം, ലാറ്റിൻ കാത്തലിക്, ആംഗ്ലോ ഇന്ത്യൻ, ധീവര വിഭാഗങ്ങളിൽപെട്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18 – 46 പ്രായത്തിലുള്ള പത്താം ക്ലാസ്സ് ജയിക്കാത്ത എഴുത്തും വായനയും അറിയുന്നവരായിരിക്കണം. അപേക്ഷ 25നു വൈകിട്ട് 5നു മുൻപു മാവേലിക്കര ബ്ലോക്ക് ഓഫിസ് വളപ്പിലെ ഐസിഡിഎസ് ഓഫിസിൽ നൽകണം. ഫോൺ: 0479 2342046.

ADVERTISEMENT

അസിസ്റ്റന്റ് പ്രഫസർ 
ആലപ്പുഴ ∙ മെഡിക്കൽ കോളജിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം 19നു രാവിലെ 11നു പ്രിൻസിപ്പലിന്റെ ഓഫിസിൽ. ജനനത്തീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം. വെബ്സൈറ്റ്: https://tdmcalappuzha.org/

സ്‌കിൽ സെൻറർ കോഓർഡിനേറ്റർ
ആലപ്പുഴ ∙ സമഗ്ര ശിക്ഷ കേരളയുടെ സ്‌റ്റാർസ് പദ്ധതിയിൽ ജില്ലയിലെ 10 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡവലപ്മെന്റ് സെന്ററുകളിൽ കരാർ അടിസ്‌ഥാനത്തിൽ സ്‌കിൽ സെൻറർ കോഓർഡിനേറ്റർമാരെ നിയമിക്കാനുള്ള അഭിമുഖം 20നു രാവിലെ 1.30നു സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട‌് കോ ഓർഡിനേറ്ററുടെ ഓഫിസിൽ. യോഗ്യത: എംബിഎ/ എംഎസ്‌ഡബ്ല്യു/ ബിഎസ്‌സി അഗ്രികൾച്ചർ/ ബി ടെക്. പ്രായപരിധി 20– 35. ഫോൺ: 0477 2239655 ബ്ലോഗ്: http://ssaalappuzha.blogspot.com

റെയിൽവേ ഗേറ്റ് അടയ്ക്കും
ആലപ്പുഴ ∙ ഹരിപ്പാട് റെയിൽവേ സ്റ്റേഷനു വടക്കുള്ള ലെവൽ ക്രോസ് 122 (ടെംപിൾ) ഇന്നു രാവിലെ 8 മുതൽ 16നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടയ്ക്കും. വാഹനങ്ങൾ സമീപത്തുള്ള ലെവൽ ക്രോസ് നമ്പർ 115 (തൃപ്പക്കുടം) വഴിയോ 124 (ട്രാഫിക്) വഴിയോ പോകണം.

സൗജന്യ പ്രമേഹ പരിശോധന 14ന് 
ആലപ്പുഴ ∙ ലോക പ്രമേഹദിനമായ 14നു രാവിലെ 10 മുതൽ ഐഎംഎ ഹാളിൽ പ്രമേഹ രോഗികൾക്കു സൗജന്യ പരിശോധനയും ചികിത്സയും ലഭിക്കും.

അധ്യാപക ഒഴിവ്: അഭിമുഖം ഇന്ന് 
കുപ്പപ്പുറം∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം ഇന്നു ‌ രാവിലെ 11നു സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും.