ആലപ്പുഴ∙ വിനോദസഞ്ചാര മേഖലയ്ക്കു പ്രതീക്ഷയേകി കേരളത്തിൽ ആദ്യമായി സീപ്ലെയ്ൻ പറന്നുയർന്നത് 11 വർഷം മുൻപാണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലത്ത് അഷ്ടമുടിക്കായലിൽ ഫ്ലാഗ് ഓഫ് ചെയ്ത വിമാനത്തിനു പക്ഷേ ഇടതു മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെത്തുടർന്ന് ആലപ്പുഴ പുന്നമടക്കായലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ വിനോദസഞ്ചാര മേഖലയ്ക്കു പ്രതീക്ഷയേകി കേരളത്തിൽ ആദ്യമായി സീപ്ലെയ്ൻ പറന്നുയർന്നത് 11 വർഷം മുൻപാണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലത്ത് അഷ്ടമുടിക്കായലിൽ ഫ്ലാഗ് ഓഫ് ചെയ്ത വിമാനത്തിനു പക്ഷേ ഇടതു മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെത്തുടർന്ന് ആലപ്പുഴ പുന്നമടക്കായലിൽ ഇറങ്ങാനായില്ല. 

ചെറുവള്ളങ്ങളിൽ എത്തിയ മത്സ്യത്തൊഴിലാളികൾ പുന്നമടക്കായലിൽ വാട്ടർ ഡ്രോമിനായി വേർതിരിച്ചിരുന്ന പ്രദേശത്തു വലയെറിഞ്ഞാണു ലാൻഡിങ് തടഞ്ഞത്. ഉൾനാടൻ മത്സ്യത്തൊഴിലാളികളും കക്കവാരൽ തൊഴിലാളികളും തൊഴിൽരഹിതരാകുമെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. അന്ന് മത്സ്യഫെഡ് ചെയർമാൻ ആയിരുന്ന വി.ദിനകരന്റെ നേതൃത്വത്തിലുള്ള ധീവരസഭയും പദ്ധതിക്കെതിരായിരുന്നു.

ADVERTISEMENT

∙ ആ പദ്ധതി അന്ന്
2011 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന ‘എമേർജിങ് കേരള’യിലാണു ജലവിമാനപദ്ധതി അവതരിപ്പിച്ചത്. അഷ്ടമുടി, പുന്നമട, ബേക്കൽ എന്നീ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സീപ്ലെയ്ൻ റൂട്ടായിരുന്നു പദ്ധതി. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്(കെടിഐഎൽ) നടത്തിപ്പു ചുമതല. 2013 ജൂൺ 2ന് അഷ്ടമുടിക്കായലിൽ നിന്നു പുന്നമടയിലേക്കു പരീക്ഷണപ്പറക്കൽ നിശ്ചയിച്ചു. 6 പേർക്കു സഞ്ചരിക്കാവുന്ന സെസ്ന–206 എന്ന വിമാനം നിശ്ചയിച്ചപ്രകാരം പറന്നുയർന്നു. 

എന്നാൽ ഇടതു സംഘടനകളുടെ നേതൃത്വത്തിലുള്ള കോഓർഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടർന്നു പുന്നമടയിൽ ഇറക്കാനാകാതെ വിമാനം അഷ്ടമുടിക്കായലിൽ തിരിച്ചിറക്കി. എക്സ്റേ സ്കാനറുകളും സുരക്ഷാ ക്യാമറകളും സ്പീഡ് ബോട്ടുകളും ഉൾപ്പെടെ പദ്ധതിക്ക് അടിസ്ഥാനസൗകര്യമൊരുക്കാൻ ചെലവഴിച്ച കോടികളും പദ്ധതിക്കൊപ്പം വെള്ളത്തിലായി. സിപിഎം നിയന്ത്രണത്തിലുള്ള മത്സ്യത്തൊഴിലാളി ഫെഡറേഷനും(സിഐടിയു) സിപിഐ നിയന്ത്രണത്തിലുള്ള മത്സ്യത്തൊഴിലാളി യൂണിയനും (എഐടിയുസി) ആയിരുന്നു പ്രതിഷേധത്തിന്റെ മുൻനിരയിൽ.  

ADVERTISEMENT

∙ ആ പദ്ധതി ഇന്ന്
ടൂറിസം രംഗത്തെ വലിയ പ്രതീക്ഷയായി ഇടതുസർക്കാർ സീപ്ലെയ്ൻ പദ്ധതി ‘റീലോഞ്ച്’ ചെയ്യുമ്പോൾ എഐടിയുസിയും ധീവരസഭയും എതിർപ്പ് തുടരുന്നു. അന്നു സമരത്തിനു നേതൃത്വം കൊടുത്ത സിഐടിയുവിന് പഴയ എതിർപ്പില്ല. ഇപ്പോഴത്തെ പദ്ധതി മത്സ്യബന്ധനത്തെ ബാധിക്കില്ല എന്നാണു സംഘടനയുടെ നിലപാട്.  

17 ന് ആലോചനായോഗം
മത്സ്യബന്ധന മേഖലയിൽ ആശങ്ക പൂർണമായി ഒഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളി സംഘടനകളുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും പരിസ്ഥിതിആഘാത പഠനം നടത്തിയിട്ടില്ലെന്നുമാണ് ആക്ഷേപം.  മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ കേരള ഫിഷർമെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ യോഗം 17ന് ആലപ്പുഴയിൽ ചേരുമെന്നു ചെയർമാൻ ടി.എൻ.പ്രതാപൻ അറിയിച്ചു. സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മത്സ്യത്തൊഴിലാളി സംഘടനകളും ധീവരസഭയും ഉൾപ്പെടുന്നതാണു കോഓർഡിനേഷൻ കമ്മിറ്റി. 

English Summary:

This article explores the ill-fated first seaplane flight in Kerala, which faced strong opposition from fishermen's organizations concerned about the impact on their livelihoods.