ആലപ്പുഴ ∙ ബംഗാൾ സ്വദേശികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽനിന്നു കഞ്ചാവുചെടി പൊലീസ് പിടികൂടി. ആലപ്പുഴ നഗരമധ്യത്തിൽ സക്കറിയ ബസാർ ജംക്‌ഷന് സമീപത്തെ വീട്ടിൽ നിന്നാണ് 6 അടിക്കു മുകളിൽ ഉയരമുള്ള ചെടി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സൗത്ത് പൊലീസും ചേർന്ന് കണ്ടെത്തിയത്.കടപ്പുറം വനിതാശിശു ആശുപത്രി റോഡിന് സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ബംഗാൾ സ്വദേശികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽനിന്നു കഞ്ചാവുചെടി പൊലീസ് പിടികൂടി. ആലപ്പുഴ നഗരമധ്യത്തിൽ  സക്കറിയ ബസാർ ജംക്‌ഷന് സമീപത്തെ വീട്ടിൽ നിന്നാണ് 6 അടിക്കു മുകളിൽ ഉയരമുള്ള ചെടി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സൗത്ത് പൊലീസും ചേർന്ന് കണ്ടെത്തിയത്.കടപ്പുറം വനിതാശിശു ആശുപത്രി റോഡിന് സമീപം മതിലിനോട് ചേർന്നാണ് ചെടി വളർന്നു നിന്നത്. ചെടി ഇവിടെ വളർത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. വാടകയ്ക്ക് താമസിക്കുന്നവർ കുറച്ചുദിവസമായി സ്ഥലത്തില്ല.

ഇവരെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ കഞ്ചാവ് ചെടി വളർത്തിയത് സംബന്ധിച്ച വിവരം ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു. വീടിന്റെ ഉടമയോടും വീട് വാടകയ്ക്ക് കൈമാറിയവരോടും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. നർകോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സൗത്ത് പൊലീസ് സംഘവും ചേർന്നാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.

English Summary:

A raid by the Alappuzha District Anti-Narcotics Squad and South Police uncovered a large ganja plant being illegally cultivated in a rented house near Zakaria Bazar. The tenants, originally from Bengal, are currently missing, and police are investigating the source of the plant.