ചേരയാണെന്നു കരുതി ഓടിച്ചു വിടാൻ ശ്രമിച്ചപ്പോൾ പത്തിവിടർത്തി; 3 മണിക്കൂറോളം വീട്ടുകാരെ ഭീതിയിലാഴ്ത്തി മൂർഖൻ പാമ്പ്
കുട്ടനാട് ∙ 3 മണിക്കൂറോളം വീട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂർഖൻ പാമ്പിനെ വനം വകുപ്പിന്റെ റെസ്ക്യൂ വൊളന്റിയർ പിടികൂടി. ഇന്നലെ രാവിലെ എട്ടരയോടെ മങ്കൊമ്പ് ശാസ്തമംഗലം എസ്.ആർ.അയ്യപ്പ പ്രസാദിന്റെ വീട്ടിലാണു മൂർഖൻ പാമ്പിനെ കണ്ടത്. അടുക്കള വശത്തായി കിടന്ന പാമ്പിനെ അയ്യപ്പ പ്രസാദിന്റെ ഭാര്യ സുമ മഞ്ഞ ചേര ആണെന്നു

കുട്ടനാട് ∙ 3 മണിക്കൂറോളം വീട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂർഖൻ പാമ്പിനെ വനം വകുപ്പിന്റെ റെസ്ക്യൂ വൊളന്റിയർ പിടികൂടി. ഇന്നലെ രാവിലെ എട്ടരയോടെ മങ്കൊമ്പ് ശാസ്തമംഗലം എസ്.ആർ.അയ്യപ്പ പ്രസാദിന്റെ വീട്ടിലാണു മൂർഖൻ പാമ്പിനെ കണ്ടത്. അടുക്കള വശത്തായി കിടന്ന പാമ്പിനെ അയ്യപ്പ പ്രസാദിന്റെ ഭാര്യ സുമ മഞ്ഞ ചേര ആണെന്നു കരുതി ഓടിച്ചു വിടാൻ ശ്രമിച്ചപ്പോൾ പത്തി വിടർത്തി.
ഭയന്നു പിൻമാറിയ സുമയുടെ ബഹളം കേട്ടു അയൽവാസികൾ എത്തിയപ്പോൾ മൂർഖൻ വീടിനു സമീപത്തെ ഷെഡിലേക്കു കയറി. തുടർന്നു മൊബൈൽ ആപ്പിലൂടെ സർപ്പ ടീം അംഗം കളർകോട് സ്വദേശി അരുൺ സി.മോഹനെ വിളിച്ചു വരുത്തുകയായിരുന്നു. പതിനൊന്നരയോടെ എത്തിയ അരുൺ 6 അടിയോളം നീളമുള്ള പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ അരുണിന്റെ കളർകോടുള്ള വീട്ടിലേക്കു കൊണ്ടുപോയി. വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം ഇന്ന് എത്തി പാമ്പിനെ പത്തനംതിട്ടയിലേക്കു കൊണ്ടുപോയി കാട്ടിൽ തുറന്നു വിടും.