പള്ളിവെളി – ഉളവയ്പ് റോഡിൽ തെരുവുവിളക്ക് തെളിയുന്നില്ല; മൊത്തം ഇരുട്ടാണ് !
പൂച്ചാക്കൽ ∙ പാണാവള്ളി പള്ളിവെളി – ഉളവയ്പ് റോഡിൽ മാസങ്ങളായി തെരുവുവിളക്ക് തെളിയുന്നില്ലെന്നു പരാതി. പഞ്ചായത്തിലും വൈദ്യുതി ഓഫിസിലും പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. റോഡിന്റെ വശങ്ങളിൽ പുല്ല് വളർന്നു കാടുപോലെയായിട്ടുണ്ട്.വീടുകളുടെയും കടകളുടെയും കടന്നുപോകുന്ന വാഹനങ്ങളുടെയും വെളിച്ചമാണ്

പൂച്ചാക്കൽ ∙ പാണാവള്ളി പള്ളിവെളി – ഉളവയ്പ് റോഡിൽ മാസങ്ങളായി തെരുവുവിളക്ക് തെളിയുന്നില്ലെന്നു പരാതി. പഞ്ചായത്തിലും വൈദ്യുതി ഓഫിസിലും പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. റോഡിന്റെ വശങ്ങളിൽ പുല്ല് വളർന്നു കാടുപോലെയായിട്ടുണ്ട്. വീടുകളുടെയും കടകളുടെയും കടന്നുപോകുന്ന വാഹനങ്ങളുടെയും വെളിച്ചമാണ് രാത്രി കാൽനടയാത്രക്കാർക്ക് ആശ്രയം. ഉളവയ്പ് കായൽ വിനോദസഞ്ചാര പ്രദേശമാണ്. സൂര്യാസ്തമയം കാണാൻ ഇതര ജില്ലകളിൽ നിന്നുൾപ്പെടെ ആളുകൾ എത്തുന്നതാണ്. റോഡിൽ വെളിച്ചമില്ലാത്തത് വിനോദസഞ്ചാരികളെയും ബാധിക്കുന്നുണ്ട്. തൈക്കാട്ടുശേരി – പാണാവള്ളി പഞ്ചായത്തുകളും വൈദ്യുതി വകുപ്പും ചേർന്നാണ് നടപടി സ്വീകരിക്കേണ്ടത്.