ശബരിമല തീർഥാടനം: ചെങ്ങന്നൂരിൽ ഒരുക്കങ്ങൾ
ചെങ്ങന്നൂർ ∙ ശബരിമല തീർഥാടന സീസൺ തുടങ്ങാൻ മൂന്നു നാൾ മാത്രം ബാക്കി. ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ ഒരുക്കങ്ങൾ എവിടെ വരെയെത്തി എന്നറിയാം. തീർഥാടകർക്കായുള്ള സൗകര്യങ്ങളും. റെയിൽവേസ്റ്റേഷനിൽ ഏറ്റവും കൂടുതൽ തീർഥാടകർ ട്രെയിനിറങ്ങുന്ന റെയിൽവേ സ്റ്റേഷനിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. സ്റ്റേഷൻ

ചെങ്ങന്നൂർ ∙ ശബരിമല തീർഥാടന സീസൺ തുടങ്ങാൻ മൂന്നു നാൾ മാത്രം ബാക്കി. ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ ഒരുക്കങ്ങൾ എവിടെ വരെയെത്തി എന്നറിയാം. തീർഥാടകർക്കായുള്ള സൗകര്യങ്ങളും.
റെയിൽവേ സ്റ്റേഷനിൽ
ഏറ്റവും കൂടുതൽ തീർഥാടകർ ട്രെയിനിറങ്ങുന്ന റെയിൽവേ സ്റ്റേഷനിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. സ്റ്റേഷൻ പരിസരം ശുചിയാക്കി. കെട്ടിടങ്ങളും ശുചിമുറികളും വൃത്തിയാക്കി. വിശ്രമമുറി, ഡോർമെറ്ററി എന്നിവയുടെ അറ്റകുറ്റപ്പണികൾ തീർത്തു. രണ്ടാം പ്ലാറ്റ്ഫോമിൽ ശുദ്ധജലവിതരണത്തിനു 3 ഡിസ്പെൻസറുകൾ കൂടി സ്ഥാപിച്ചു. 40 മൊബൈൽ ഫോൺ ചാർജിങ് പോയിന്റുകൾ അധികമായി സ്ഥാപിച്ചു. 10 ഫാനുകൾ കൂടി അധികമായി 2–ാം പ്ലാറ്റ്ഫോമിൽ ഘടിപ്പിച്ചു. ഒന്നാം പ്ലാറ്റ്ഫോമിലും കൂടുതൽ ഫാനുകൾ സ്ഥാപിക്കും. പമ്പാനദിയിൽ റെയിൽവേ വക കിണറ്റിൽ ഒരു പമ്പ് സെറ്റ് കൂടി ഘടിപ്പിച്ചു. വിവിധ സർക്കാർവകുപ്പുകൾക്കുള്ള സ്റ്റാളുകൾ ഇന്ന് അനുവദിക്കുമെന്നു റെയിൽവേ സ്റ്റേഷൻ മാനേജർ പി.എസ്.സജി പറഞ്ഞു. പ്രീ പെയ്ഡ് ഓട്ടോ ടാക്സി കൗണ്ടറും പ്രവർത്തിക്കും.
നഗരസഭ
തീർഥാടകർക്കു വിരിവയ്ക്കാനായി നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫിസിന് എതിർവശത്ത് ഷെഡ് കെട്ടി. പരിസരശുചീകരണം നടക്കുന്നു. ഇവിടെ താൽക്കാലിക ശുചിമുറികളുണ്ടാകും. 16ന് കേന്ദ്രം പ്രവർത്തിച്ചുതുടങ്ങും. നഗരസഭാ ഓഫിസ് വളപ്പിൽ പുതുതായി നിർമിച്ച ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയം 20നു തുറക്കും. 9 ശുചിമുറികളുണ്ട് ഇവിടെ. നഗരസഭയുടെ ഇൻഫർമേഷൻ സെന്റർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുമെന്നും നഗരസഭാധ്യക്ഷ ശോഭ വർഗീസ് പറഞ്ഞു.
മഹാദേവക്ഷേത്രത്തിൽ
16 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുന്ന ജോലി നടക്കുന്നു. സോളർവിളക്കുകൾ സ്ഥാപിച്ചു വരുന്നു. ഓഡിറ്റോറിയത്തിലും കിഴക്കേ ആനക്കൊട്ടിലിലും ഊട്ടുപുരയിലുമായി രണ്ടായിരത്തോളം പേർക്കു വിരി വയ്ക്കാൻ സൗകര്യമുണ്ടാകും. അധികമായി ഫാനുകൾ സ്ഥാപിക്കും. മണ്ഡലകാലം മുഴുവനും ഉച്ചയ്ക്ക് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അന്നദാനം ഉണ്ടാകുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.ആർ.മീര പറഞ്ഞു. മിത്രപ്പുഴക്കടവിൽ ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ നവീകരണം നടത്തിയിരുന്നു. ഇവിടെ തീർഥാടകർ തുണികൾ നദിയിൽ ഉപേക്ഷിക്കുന്നതു തടയാൻ വേസ്റ്റ്ബിന്നുകൾ വയ്ക്കും.
കെഎസ്ആർടിസി
നാളെ പമ്പ സർവീസുകൾ ഓടിത്തുടങ്ങും. ആദ്യപൂളിൽ 70 ബസുകൾ സർവീസ് നടത്തും. തീർഥാടകരുടെ തിരക്ക് അനുസരിച്ച് കൂടുതൽ ബസുകൾ എത്തിക്കും. റെയിൽവേസ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സെന്റർ ഉണ്ടാകും. ഡിപ്പോയിൽ തീർഥാടർക്കു വിരിവയ്ക്കാൻ ഇടം നൽകുന്ന കാര്യത്തിൽ ഉന്നത അധികൃതരുടെ അന്തിമതീരുമാനം കാക്കുകയാണ്.
േസവനമേകാൻ സംഘടനകളും
അഖില ഭാരത അയ്യപ്പസേവാസംഘം ക്യാംപിൽ മണ്ഡലകാലത്ത് ദിവസവും ഉച്ചയ്ക്ക് അന്നദാനം നടത്തും. റെയിൽവേസ്റ്റേഷനു പിന്നിൽ വിശ്വഹിന്ദുപരിഷത്ത് സേവനകേന്ദ്രം ഒരുക്കിയിട്ടുണ്ട്. 15 ശുചിമുറികളും ഇവിടെയുണ്ട്. വിരിവയ്ക്കാൻ സൗകര്യം, അന്നദാനം, ക്ലോക്ക്റൂം, ഓൺലൈൻ സേവനങ്ങൾ എന്നിവ ലഭ്യമാണ്. ശബരിമല അയ്യപ്പസേവാസമാജം സീസൺ കാലത്ത് റെയിൽവേ സ്റ്റേഷനിൽ അന്നദാനം നടത്തും.