പിഐപി കനാൽ പദ്ധതി: ദുരിതമായത് നാട്ടുകാർക്ക്; നൂറുകണക്കിന് വീടുകളിലേക്കുള്ള വഴിയടഞ്ഞു
ഹരിപ്പാട് ∙ നാട്ടുകാർക്ക് തലവേദനയായി പിഐപി കനാൽ. അപ്പർ കുട്ടനാട്ടിലും ഓണാട്ടുകരയിലും ഇരുപ്പൂവ് നിലങ്ങളിലെ നെൽക്കൃഷിക്കും എള്ള് കൃഷിക്കും കരക്കൃഷിക്കും ജലസേചനം സുഗമമാക്കാൻ 35 വർഷം മുൻപ് നടപ്പിലാക്കിയ പദ്ധതി ഇന്ന് ദുരിതമായി. കായംകുളം പത്തിയൂരിൽ നിന്ന് തുടങ്ങി ഹരിപ്പാട് പിള്ളത്തോട്ടിലാണ് പമ്പ ഇറിഗേഷൻ

ഹരിപ്പാട് ∙ നാട്ടുകാർക്ക് തലവേദനയായി പിഐപി കനാൽ. അപ്പർ കുട്ടനാട്ടിലും ഓണാട്ടുകരയിലും ഇരുപ്പൂവ് നിലങ്ങളിലെ നെൽക്കൃഷിക്കും എള്ള് കൃഷിക്കും കരക്കൃഷിക്കും ജലസേചനം സുഗമമാക്കാൻ 35 വർഷം മുൻപ് നടപ്പിലാക്കിയ പദ്ധതി ഇന്ന് ദുരിതമായി. കായംകുളം പത്തിയൂരിൽ നിന്ന് തുടങ്ങി ഹരിപ്പാട് പിള്ളത്തോട്ടിലാണ് പമ്പ ഇറിഗേഷൻ പ്രോജക്ട് (പിഐപി) കനാൽ അവസാനിക്കുന്നത്. കാർഷികോൽപാദനം ഇരട്ടിയാക്കാൻ വിഭാവനം ചെയ്ത് കോടികൾ ചെലവാക്കി നടപ്പിലാക്കിയ പദ്ധതി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം പാളിപ്പോയതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
സംസ്ഥാന ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി തുടങ്ങിയത്. വലിയ കനാലും അതിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് ചെറിയ കനാലുകളും നിർമിച്ച് അവയിലൂടെ വെള്ളം എത്തിക്കാനായിരുന്നു പദ്ധതി. ആയിരക്കണക്കിന് ലോഡ് പാറകളും ചരലും സിമന്റും ഉപയോഗിച്ച് മാസങ്ങളോളം പണിത പദ്ധതി വീയപുരം ഭാഗത്ത് അച്ചൻകോവിലാറ്റിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പകുതി വഴിക്ക് നിർത്തി ഹരിപ്പാട് വെട്ടുവേനി തലത്തോട്ട മഹാദേവ ക്ഷേത്രത്തിന് വടക്ക് പിള്ളത്തോട്ടിൽ അവസാനിപ്പിക്കുകയായിരുന്നു.
പദ്ധതി പൂർത്തിയായ ശേഷം ഉദ്ഘാടനത്തിനായി കനാലിലൂടെ വെള്ളം ഒഴുക്കിയ ആദ്യ ദിവസം തന്നെ പലസ്ഥലങ്ങളിലും കനാലിൽ വിള്ളലുണ്ടായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടായി. വീണ്ടും അറ്റകുറ്റ പ്പണികൾക്ക് ശേഷവും ചോർച്ച പരിഹരിക്കാനായില്ല. ഇതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പദ്ധതി മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഈ കനാലിന് ഇരുവശവും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ്. അവരുടെ വീടുകളിലേക്കുള്ള വഴിയടഞ്ഞു. ഇരു ഭാഗത്തുമുള്ള ആളുകളുമായി യാതൊരു ബന്ധവുമില്ലാതായി. രാത്രി അത്യാവശ്യം വന്നാൽ വാഹനങ്ങൾ പോലും വരാത്ത അവസ്ഥയായി. തകർന്നു കിടക്കുന്ന കനാലിൽ വൻ മരങ്ങളും കാടും പടലും വളർന്നു നിൽക്കുകയാണ്. കനാൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി.
‘കനാൽ പൊളിച്ചു മാറ്റി റോഡ് നിർമിക്കണം’
കനാൽ കടന്നു പോകുന്ന സ്ഥലത്ത് റോഡ് നിർമിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് വന്നാൽ ദേശീയ പാതയിൽ നിന്ന് കെ പി റോഡിലേക്ക് എത്തിച്ചേരാൻ ബൈപാസായി മാറ്റിയെടുക്കാം. ദേശീയ പാതവഴി അടൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കായംകുളം പട്ടണത്തിൽ കയറാതെ വഴി തിരിച്ചു വിടാനും കഴിയും. ഈ റോഡ് കായംകുളം പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. റോഡ് പണിയാൻ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവില്ല. കനാൽ പൊളിക്കുമ്പോൾ കിട്ടുന്ന പാറകൾ ഉപയോഗിച്ച് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തുടങ്ങിയ കടലാക്രമണ പ്രദേശത്ത് പുലിമുട്ടുകൾ പണിയാൻ കഴിയുമെന്നു നാട്ടുകാർ പറഞ്ഞു.