മത്സ്യബന്ധന വള്ളത്തിൽ മോഷണം: തടയാൻ ശ്രമിച്ച തൊഴിലാളികളെ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ
അമ്പലപ്പുഴ ∙ മത്സ്യബന്ധന വള്ളത്തിലെ ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച സംഘത്തിന്റെ ആക്രമണത്തിൽ 2 തൊഴിലാളികൾക്കു ഗുരുതര പരുക്കേറ്റു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പരുക്കേറ്റ തൊഴിലാളികളായ തിരുവനന്തപുരം പുതുക്കുറുച്ചി പെരുവുതൈവിളാകം ഫ്രാൻസിസ് (38), കൊല്ലം ജോനകപ്പുറം ആദിഷ ഹൗസിൽ ജയിംസ് (37)

അമ്പലപ്പുഴ ∙ മത്സ്യബന്ധന വള്ളത്തിലെ ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച സംഘത്തിന്റെ ആക്രമണത്തിൽ 2 തൊഴിലാളികൾക്കു ഗുരുതര പരുക്കേറ്റു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പരുക്കേറ്റ തൊഴിലാളികളായ തിരുവനന്തപുരം പുതുക്കുറുച്ചി പെരുവുതൈവിളാകം ഫ്രാൻസിസ് (38), കൊല്ലം ജോനകപ്പുറം ആദിഷ ഹൗസിൽ ജയിംസ് (37) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ശരീരത്തു കത്തി കൊണ്ടുള്ള പോറലുകളുമുണ്ട്. ഫ്രാൻസിസും ജയിംസും രാജേഷ് വള്ളത്തിലെ തൊഴിലാളികളാണ്. തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപം ബുധനാഴ്ച രാത്രി 10ന് ആയിരുന്നു ആക്രമണം.
തോട്ടപ്പള്ളി പൊരിയന്റെപറമ്പിൽ ശശി (62), മക്കളായ ശ്യാംലാൽ (38), ശ്യാംഘോഷ് (36) എന്നിവരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളത്തിൽ നിന്ന് ഇവർ ബാറ്ററിയും വലയും മോഷ്ടിക്കുന്നത് മനസ്സിലാക്കിയാണ് ഫ്രാൻസിസും ജയിംസും അവിടേക്ക് പോയത്. ശശിയും മക്കളും ചേർന്ന് ഇരുവരെയും മർദിച്ച ശേഷം കത്തികൊണ്ടു പോറുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയാണു പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.