അമ്പലപ്പുഴയിൽ രാത്രിയിൽ വീട് കുത്തിത്തുറന്ന് കവർച്ച; യുവതിയുടെയും കുഞ്ഞിന്റെയും സ്വർണമാല പൊട്ടിച്ചെടുത്തു
അമ്പലപ്പുഴ ∙അർധരാത്രി അടുക്കള വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെയും കുഞ്ഞിന്റെയും സ്വർണമാലകൾ പൊട്ടിച്ചെടുത്തു കടന്നു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭവനഭേദന, കവർച്ചകളുമായി സാമ്യമുള്ളതിനാൽ കുറുവ മോഷ്ടാക്കളിൽപെട്ടയാളാണ് ഇവിടെയും കയറിയതെന്ന സംശയമുണ്ട്.

അമ്പലപ്പുഴ ∙അർധരാത്രി അടുക്കള വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെയും കുഞ്ഞിന്റെയും സ്വർണമാലകൾ പൊട്ടിച്ചെടുത്തു കടന്നു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭവനഭേദന, കവർച്ചകളുമായി സാമ്യമുള്ളതിനാൽ കുറുവ മോഷ്ടാക്കളിൽപെട്ടയാളാണ് ഇവിടെയും കയറിയതെന്ന സംശയമുണ്ട്. എന്നാൽ പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.
കളർകോട് സനാതനപുരം തിരുവിളക്ക് മനോഹരന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 12ന് ആയിരുന്നു മോഷണം. മനോഹരന്റെ ഇളയ മകൾ നീതുവിന്റെ ഒന്നരപ്പവന്റെ താലിമാല, 3 മാസം പ്രായമുള്ള കുഞ്ഞിന്റെ അരപ്പവന്റെ മാല എന്നിവയാണു പൊട്ടിച്ചെടുത്തത്. കുഞ്ഞിന്റെ മാല മുറിച്ചെടുത്ത ശേഷം നീതുവിന്റെ മാല വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ യുവതി ഉണർന്ന് ബഹളം വച്ചു. അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മനോഹരൻ ഓടിവന്നപ്പോഴേക്കും അടുക്കള വാതിൽ വഴി തന്നെ മോഷ്ടാവ് കടന്നു.
അടുക്കള വാതിലിന്റെ കൊളുത്തു പൊളിച്ചാണു മോഷ്ടാവ് അകത്തു കടന്നത്. ബഹളം കേട്ടെത്തിയ അയൽക്കാരുടെ നേതൃത്വത്തിൽ പരിസരത്തെല്ലാം തിരഞ്ഞെങ്കിലും മോഷ്ടാവിനെ കിട്ടിയില്ല. കറുത്ത പാന്റ് മുട്ടു വരെ മടക്കി വച്ചിരുന്ന ഇയാൾ ഷർട്ട് ധരിച്ചിരുന്നില്ല. മുഖം മറച്ചിരുന്നു. ശരീരത്ത് എണ്ണ തേച്ചിരുന്നെന്നും വീട്ടുകാർ പറഞ്ഞു. സമീപ വീടുകളിലും മോഷണം നടത്താൻ ശ്രമിച്ചതിന്റെ സൂചനകൾ പൊലീസിനു കിട്ടി. പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.മോഷണം നടന്ന വീടിനു സമീപത്ത് സിസിടിവികളില്ലാത്തതിനാൽ ഇവിടെനിന്നു ദൃശ്യങ്ങൾ ലഭിച്ചില്ല. അതേസമയം, ഇവിടെനിന്ന് അൽപം ദൂരെയുള്ള സിസിടിവി ക്യാമറയിൽ മോഷ്ടാവെന്നു കരുതുന്ന ഒരാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഞെട്ടൽ മാറാതെ കുടുംബം
പുന്നപ്ര ∙ പ്രസവം കഴിഞ്ഞ് മകളെയും കുഞ്ഞിനെയും കഞ്ഞിക്കുഴിയിലെ ഭർതൃഗൃഹത്തിലേക്ക് ഇന്നലെ കൊണ്ടുപോകാനിരിക്കുമ്പോഴാണ് മനോഹരന്റെ വീട്ടിൽ മോഷണം നടന്നത്. മനോഹരനും കുടുംബവും ഇതുവരെ നടുക്കത്തിൽ നിന്ന് മോചിതരായിട്ടില്ല. നീതുവിന്റെ ഭർത്താവ് സുജിത്തിന്റെ കുടുംബാംഗങ്ങളെത്തി ഇവരെ ആശ്വസിപ്പിച്ച് അമ്മയെയും കുഞ്ഞിനെയും ഇന്നലെത്തന്നെ കൂട്ടിക്കൊണ്ടു പോയി.മനോഹരന്റെ വീട്ടിലെ മോഷണം സനാതനപുരം പ്രദേശവാസികളെയും പരിഭ്രാന്തരാക്കി.
കുറുവ സംഘമെന്ന് സംശയം:മോഷ്ടാക്കൾക്കായി തിരച്ചിൽ
കലവൂർ ∙ മണ്ണഞ്ചേരി, ആര്യാട് മേഖലകളിൽ കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ മോഷണങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താൻ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടങ്ങി. മണ്ണഞ്ചേരി പഞ്ചായത്തിലെ ജാഗ്രതാ സമിതികളും യോഗം ചേർന്ന് രാത്രി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നിരീക്ഷണം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
മണ്ണഞ്ചേരിയിലെ വിവിധ കേന്ദ്രങ്ങളിലെ തകരാറിലുള്ള സിസിടിവി ക്യാമറകൾ നന്നാക്കി പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള ദൃശ്യം തൽസമയം പൊലീസ് സ്റ്റേഷനിൽ ലഭ്യമാക്കാൻ ക്രമീകരണം ഏർപ്പെടുത്തി. കാവുങ്കൽ പ്രദേശം മുഴുവനായും അമ്പനാകുളങ്ങര മുതൽ വോൾഗ വരെയും പികെ കവല, വളവനാട്, എലിപ്പനം തുടങ്ങിയിടങ്ങളിലെ പ്രധാന കവലകളിലും ഇടവഴികളിലും ക്യാമറകളുണ്ട്. ഇവ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ നിരന്തരം നിരീക്ഷിക്കുകയാണ്. അതേസമയം ചില വാട്സാപ് ഗ്രൂപ്പുകളിൽ മോഷ്ടാക്കളുടേതെന്ന തരത്തിൽ ഫോട്ടോകൾ പ്രചരിക്കുന്നുണ്ടെങ്കിലും വാസ്തവമില്ലെന്ന് പൊലീസ് പറഞ്ഞു.