സിബിഎൽ ഇന്നു മുതൽ; ആവേശം ആലപ്പുഴയിലും
ആലപ്പുഴ ∙ ഇന്നു കോട്ടയം താഴത്തങ്ങാടിയിൽ ചാംപ്യൻസ് ബോട്ട് ലീഗിന്റെ നാലാം പതിപ്പിനു തുടക്കമാകുമ്പോൾ വള്ളംകളിപ്രേമികൾക്കും ആവേശം. മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചെന്നു പ്രഖ്യാപിച്ച സിബിഎൽ നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത് വള്ളംകളി പ്രേമികളുടെ പ്രതിഷേധമാണ്. ലീഗിൽ

ആലപ്പുഴ ∙ ഇന്നു കോട്ടയം താഴത്തങ്ങാടിയിൽ ചാംപ്യൻസ് ബോട്ട് ലീഗിന്റെ നാലാം പതിപ്പിനു തുടക്കമാകുമ്പോൾ വള്ളംകളിപ്രേമികൾക്കും ആവേശം. മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചെന്നു പ്രഖ്യാപിച്ച സിബിഎൽ നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത് വള്ളംകളി പ്രേമികളുടെ പ്രതിഷേധമാണ്. ലീഗിൽ പങ്കെടുക്കുന്ന 9 ചുണ്ടൻ വള്ളങ്ങളിൽ 8 എണ്ണവും ക്ലബ്ബുകളിൽ 5 എണ്ണവും ആലപ്പുഴ ജില്ലയിൽ നിന്നാണ്. തുഴച്ചിലുകാരിൽ ഏറിയ പങ്കും ആലപ്പുഴക്കാർ തന്നെ.
12 മത്സരങ്ങളുള്ള ലീഗിൽ 6 മത്സരങ്ങൾ മാത്രമേ നടത്തുന്നുള്ളൂവെങ്കിലും ജില്ലയിലെ പുളിങ്കുന്ന് വള്ളംകളി മാത്രമാണ് ഉപേക്ഷിച്ചത്. നെഹ്റു ട്രോഫി വള്ളംകളി ലീഗിന്റെ ഭാഗമാക്കിയില്ലെങ്കിലും യോഗ്യതാ മത്സരമായി കണക്കാക്കിയിട്ടുണ്ട്. ആലപ്പുഴ കൈനകരി– 23, ചെങ്ങന്നൂർ പാണ്ടനാട് –30, ആലപ്പുഴ കരുവാറ്റ– ഡിസംബർ 7, കായംകുളം –ഡിസംബർ 14, കൊല്ലം പ്രസിഡന്റ്സ് ട്രോഫി– 21 എന്നിവയാണു മറ്റു വള്ളംകളികൾ.സിബിഎൽ ടൈറ്റിൽ വിജയികൾക്കുള്ള സമ്മാനത്തുകയിൽ കുറവു വരുത്തിയിട്ടില്ല. ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം, മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും.
സിബിഎൽ നിയന്ത്രിക്കാൻ പ്രഫഷനലുകളെ നിയോഗിക്കും
∙ ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) നാലാം പതിപ്പിന് ഇന്നു കോട്ടയം താഴത്തങ്ങാടിയിൽ തുഴ വീഴുമ്പോൾ ഇത്തവണ അംപയർ, ജഡ്ജ് സ്ഥാനങ്ങളിൽ സ്പോർട്സ് കൗൺസിൽ നിർദേശിക്കുന്നവരെയാകും കൂടുതലായി നിയോഗിക്കുക. സിബിഎൽ ഒഫിഷ്യൽ സ്ഥാനത്തു നിന്ന് എസ്.എം.ഇക്ബാലിനെ മാറ്റാൻ ഇന്നലെ ചേർന്ന സിബിഎൽ സംഘാടക സമിതിയോഗം തീരുമാനിച്ചു. ഇക്ബാലിനെതിരെ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണിത്.
ചീഫ് സ്റ്റാർട്ടർ സ്ഥാനത്തുനിന്നു വിട്ടുനിൽക്കുകയാണെന്നു കെ.കെ.ഷാജുവും അറിയിച്ചു. ഇതോടെ ഈ സ്ഥാനങ്ങളിൽ സ്പോർട്സ് കൗൺസിലിൽ നിന്നുള്ള പ്രഫഷനലുകളെ നിയോഗിക്കാൻ തീരുമാനിച്ചു. പ്രഫഷനലുകളെ നിയോഗിക്കണമെന്നു ക്ലബ്ബുകളും ആവശ്യപ്പെട്ടിരുന്നു. മുൻപു സ്പോർട്സ് കൗൺസിലിൽ നിന്നുള്ളവർ ഉണ്ടെങ്കിലും അവർക്കൊപ്പം വള്ളംകളിയുമായി ബന്ധപ്പെട്ട പ്രമുഖരും സംഘാടനത്തിലുണ്ടായിരുന്നു.
സിബിഎൽ : ക്ലബ്ബുകളും ചുണ്ടൻ വള്ളങ്ങളും
പള്ളാത്തുരുത്തി ബോട്ട് ക്ലബ്– കാരിച്ചാൽ
വില്ലേജ് ബോട്ട് ക്ലബ് കൈനകരി– വീയപുരം
കുമരകം ടൗൺ ബോട്ട് ക്ലബ്– നടുഭാഗം
നിരണം ബോട്ട് ക്ലബ്– നിരണം
യുബിസി കൈനകരി– തലവടി
ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്– പായിപ്പാട്
പുന്നമട ബോട്ട് ക്ലബ്– ചമ്പക്കുളം
കുമരകം ബോട്ട് ക്ലബ്– മേൽപാടം
ചങ്ങനാശേരി ബോട്ട് ക്ലബ്– ആയാപറമ്പ് വലിയദിവാൻജി