സയൻസിന്റെ വെനീസ്: സംസ്ഥാന ശാസ്ത്രോത്സവത്തിന് ആലപ്പുഴയിൽ തുടക്കം
ആലപ്പുഴ ∙ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടിശാസ്ത്രജ്ഞരെ ആലപ്പുഴ സ്നേഹപൂർവം വരവേറ്റു. ഏറനാട്, ജനശതാബ്ദി എക്സ്പ്രസുകളിലായി ഇന്നലെ വൈകിട്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ മത്സരാർഥികൾക്കു എച്ച്.സലാം എംഎൽഎയുടെ നേതൃത്വത്തിൽ സംഘാടകർ സ്വീകരണം നൽകി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂച്ചെണ്ടുകൾ
ആലപ്പുഴ ∙ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടിശാസ്ത്രജ്ഞരെ ആലപ്പുഴ സ്നേഹപൂർവം വരവേറ്റു. ഏറനാട്, ജനശതാബ്ദി എക്സ്പ്രസുകളിലായി ഇന്നലെ വൈകിട്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ മത്സരാർഥികൾക്കു എച്ച്.സലാം എംഎൽഎയുടെ നേതൃത്വത്തിൽ സംഘാടകർ സ്വീകരണം നൽകി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂച്ചെണ്ടുകൾ
ആലപ്പുഴ ∙ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടിശാസ്ത്രജ്ഞരെ ആലപ്പുഴ സ്നേഹപൂർവം വരവേറ്റു. ഏറനാട്, ജനശതാബ്ദി എക്സ്പ്രസുകളിലായി ഇന്നലെ വൈകിട്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ മത്സരാർഥികൾക്കു എച്ച്.സലാം എംഎൽഎയുടെ നേതൃത്വത്തിൽ സംഘാടകർ സ്വീകരണം നൽകി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂച്ചെണ്ടുകൾ
ആലപ്പുഴ ∙ സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടിശാസ്ത്രജ്ഞരെ ആലപ്പുഴ സ്നേഹപൂർവം വരവേറ്റു. ഏറനാട്, ജനശതാബ്ദി എക്സ്പ്രസുകളിലായി ഇന്നലെ വൈകിട്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ മത്സരാർഥികൾക്കു എച്ച്.സലാം എംഎൽഎയുടെ നേതൃത്വത്തിൽ സംഘാടകർ സ്വീകരണം നൽകി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂച്ചെണ്ടുകൾ നൽകിയും പൊന്നാട അണിയിച്ചുമാണു വിദ്യാർഥികളെയും അധ്യാപകരെയും സ്വീകരിച്ചത്. മലപ്പുറം കുന്നക്കാവ് ഗവ.എച്ച്എസ്എസ് വിദ്യാർഥി എ.വരുൺ വിദ്യാർഥി പ്രതിനിധിയായി സ്വീകരണം ഏറ്റുവാങ്ങി. ഏറനാട് എക്സ്പ്രസിന്റെ രണ്ടു ബോഗികൾ നിറയെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മത്സരാർഥികളായിരുന്നു.
വിവിധ സ്കൂളുകളിൽ നിന്നുള്ളവർ ഒത്തുചേർന്ന് ആഘോഷമായാണ് എത്തിയത്. സംഘാടകസമിതി ഒരുക്കിയ ബസുകളിൽ ഇവരെ ലജ്നത്തുൽ മുഹമ്മദീയ സ്കൂളിലെ ഭക്ഷണശാലയിലെത്തിച്ചു. ഭക്ഷണത്തിനു ശേഷം ഓരോ ജില്ലയ്ക്കുമുള്ള താമസകേന്ദ്രങ്ങളിലെത്തിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കുമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്.താമസ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം, ആംബുലൻസ്, പൊലീസ്, ജനറേറ്റർ എന്നിവ എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. ശുദ്ധജലത്തിനുള്ള ക്രമീകരണവുമുണ്ട്.
ഭരണഘടനാ സ്ഥാനങ്ങളിലുള്ളവർ അനാചാരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
ആലപ്പുഴ ∙ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാൻ ഭരണഘടനാ സ്ഥാനങ്ങളിലുള്ളവർ തന്നെ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രാവബോധം വളർത്താനും അതുവഴി സാമൂഹിക പുരോഗതി ഉറപ്പാക്കാനുമുള്ള വേദിയായി ശാസ്ത്രോത്സവങ്ങൾ മാറണമെന്നും സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാൻ ശാസ്ത്രസ്ഥാപനങ്ങളെപ്പോലും ദുരുപയോഗിക്കുന്നു. അശാസ്ത്രീയ കാര്യങ്ങൾ ശാസ്ത്രസത്യങ്ങളായി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നവർ മറുവശത്തു പരിണാമസിദ്ധാന്തമടക്കുള്ള ശാസ്ത്രസത്യങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു.
അധ്യാപകരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, തോമസ് കെ.തോമസ്, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, കലക്ടർ അലക്സ് വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം.വി.പ്രിയ, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, നഗരസഭ സ്ഥിരസമിതി അധ്യക്ഷ ആർ.വിനീത, എസ്ഇആർടി ഡയറക്ടർ കെ.ജയപ്രകാശ്, എസ്എസ്കെ ഡയറക്ടർ എ.ആർ.സുപ്രിയ, കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.
സഹോദരൻ അയ്യപ്പന്റെ കവിത ചൊല്ലി മുഖ്യമന്ത്രി
സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം എന്ന കവിതയുടെ ആദ്യ വരികൾ ചൊല്ലിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ‘‘കോടിസൂര്യൻ ഉദിച്ചാലുമൊഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ’’ – എന്ന വരിയാണു അദ്ദേഹം ചൊല്ലിയത്.
ആദ്യദിനം തിരുവനന്തപുരം മുന്നിൽ
ആലപ്പുഴ∙ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ ആദ്യദിനം 36 പോയിന്റുമായി തിരുവനന്തപുരം ജില്ല മുന്നിൽ. 35 പോയിന്റുമായി പാലക്കാടും കോട്ടയവുമാണ് തൊട്ടുപിന്നിൽ. ആതിഥേയരായ ആലപ്പുഴ 23 പോയിന്റുമായി 13ാം സ്ഥാനത്താണ്.സ്കൂളുകളിൽ തിരുവനന്തപുരം മടവൂർ എൻഎസ്എസ് എച്ച്എസ് 13 പോയിന്റുകൾ നേടി മുന്നിലെത്തി. 10 പോയിന്റുമായി എറണാകുളം മട്ടാഞ്ചേരി ടിഡി എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്.എച്ച്എസ് വിഭാഗം ശാസ്ത്ര- ഗണിതം, ഐടി സാമൂഹികശാസ്ത്രം ക്വിസ് മത്സരങ്ങളാണ് ഇന്നലെ നടന്നത്.
എവിടെ, സ്വർണക്കപ്പ് എവിടെ?
ആലപ്പുഴ∙ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ ഓവറോൾ ചാംപ്യൻമാർക്കു 125 പവന്റെ സ്വർണക്കപ്പ് നൽകുമെന്ന പ്രഖ്യാപനത്തിന് 10 വയസ്സ്. ഇതിനായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളിൽ നിന്ന് 40 ലക്ഷത്തോളം രൂപ പിരിച്ചെടുത്തെങ്കിലും ഇന്നു തുടങ്ങുന്ന ശാസ്ത്രോത്സവത്തിലും ചാംപ്യൻമാർക്കു സ്വർണക്കപ്പില്ല. 2014 നവംബറിൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയ്ക്കു മുന്നോടിയായാണു ഓവറോൾ ചാംപ്യൻമാർക്കു സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ സ്വർണക്കപ്പ് നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിനു നൽകുന്നത് 101 പവന്റെ കപ്പാണെങ്കിൽ ശാസ്ത്രോത്സവത്തിന് 125 പവന്റെ ഒരു കിലോ സ്വർണക്കപ്പു നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സർക്കുലർ ഇറക്കി വിദ്യാർഥികളിൽ നിന്ന് ഒരു രൂപ വീതം പിരിച്ചെടുത്തു.
മിഠായി വാങ്ങുന്ന ഒരു രൂപ സ്വർണക്കപ്പിനായി നൽകാനായിരുന്നു ആഹ്വാനം. ‘ഒരു മിഠായിക്കൊരു സ്വർണക്കപ്പ്’ എന്ന പേരിൽ നടന്ന ഫണ്ട് സമാഹരണത്തിൽ 40 ലക്ഷം രൂപയോളം സ്വരൂപിച്ചെങ്കിലും 2014ൽ സ്വർണക്കപ്പ് പണിയാനായില്ല. മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം 2015ൽ അന്തരിച്ചതോടെ സ്വർണക്കപ്പ് അദ്ദേഹത്തിന്റെ പേരിലാക്കാൻ സർക്കാർ തീരുമാനിച്ചു. പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമനെ ട്രോഫിയുടെ രൂപകൽപനയ്ക്കായി ചുമതലപ്പെടുത്തി. അദ്ദേഹം കപ്പിന്റെ മാതൃക തയാറാക്കി നൽകി. എന്നാൽ 2016ൽ ഭരണമാറ്റം ഉണ്ടായതോടെ സ്വർണക്കപ്പ് എന്ന ആശയം സർക്കാർ ഉപേക്ഷിച്ചു. പിരിച്ചെടുത്ത പണം കൊണ്ടു വിദ്യാർഥികൾക്കായി ശാസ്ത്ര പുരസ്കാരങ്ങൾ ഏർപ്പെടുത്താമെന്ന നിർദേശവും നടപ്പായില്ല.