വേദിയിലാണ് വെളിച്ചം, ജീവിതം നിറയെ ഇരുട്ട്; അടുത്ത കാലത്തായി ‘ബാറ്റാക്കളി’യും
ആലപ്പുഴ ∙ അവർ മുഖത്തു ചായം തേക്കുന്നത് ജീവിതദുരിതങ്ങൾ കൊണ്ടുള്ള വാട്ടം മായ്ക്കാൻ കൂടിയാണ്. പക്ഷേ, അവർ നാടകം വിട്ടുപോകില്ല. അതു ജീവിതത്തിൽ കലർന്നുപോയി. ചെറിയ പ്രതിഫലമേയുള്ളൂ എങ്കിലും ചിലർ തുടരുന്നതു മറ്റു ജോലികൾ അറിയാത്തതിനാലോ അവസരമില്ലാത്തതിനാലോ ആണ്. ജെസി മോഹന്റെയും അഞ്ജലിയുടെയും അപകട മരണം ഇപ്പോൾ

ആലപ്പുഴ ∙ അവർ മുഖത്തു ചായം തേക്കുന്നത് ജീവിതദുരിതങ്ങൾ കൊണ്ടുള്ള വാട്ടം മായ്ക്കാൻ കൂടിയാണ്. പക്ഷേ, അവർ നാടകം വിട്ടുപോകില്ല. അതു ജീവിതത്തിൽ കലർന്നുപോയി. ചെറിയ പ്രതിഫലമേയുള്ളൂ എങ്കിലും ചിലർ തുടരുന്നതു മറ്റു ജോലികൾ അറിയാത്തതിനാലോ അവസരമില്ലാത്തതിനാലോ ആണ്. ജെസി മോഹന്റെയും അഞ്ജലിയുടെയും അപകട മരണം ഇപ്പോൾ നാടക പ്രവർത്തകരുടെ നിറംകെട്ട ജീവിതത്തിലേക്കും വെളിച്ചം വീശുന്നു. ഇവരെ സഹായിക്കേണ്ട സംഗീതനാടക അക്കാദമിയും നിസ്സഹായാവസ്ഥയിലാണ്. സർക്കാരിൽ നിന്നുള്ള ധനസഹായം പോലും മുടങ്ങുമെന്നതിനാൽ നിലനിൽപു തന്നെ പ്രതിസന്ധിയിലാണ്. ഒരു വേദിക്ക് 1,000 രൂപ പോലും കിട്ടാത്ത അഭിനേതാക്കളുണ്ടെന്നു നാടകരംഗത്തെ അടുത്തറിയാത്തവർ വിശ്വസിച്ചേക്കില്ല. ആ ചെറിയ തുകയ്ക്കായിപ്പോലും ഉറക്കമില്ലാതെ നീണ്ട യാത്രകൾ നടത്തണം. പലതരം ചൂഷണങ്ങളുമുണ്ടെന്നു നാടകനടത്തിപ്പുകാർ തന്നെ പറയുന്നു. വേദികൾ കുറവാണെന്നും ആദ്യത്തെ കുറച്ചു വേദികളിൽ സൗജന്യമായി അഭിനയിക്കണമെന്നും നടിമാരോടു പറയുന്നവർ ഈ രംഗത്തുണ്ടെന്നു പ്രമുഖ നാടക സമിതിയുടെ പ്രവർത്തകൻ പറഞ്ഞു. 500 രൂപയിൽ താഴെ പ്രതിഫലവും ഭക്ഷണവും മാത്രം നൽകുന്നവരുമുണ്ട്. അതേസമയം, ഒരു നാടകം അവതരണത്തിനൊരുക്കാൻ 10 ലക്ഷം രൂപയെങ്കിലും ചെലവുണ്ടെന്നും മുടക്കുമുതലെങ്കിലും തിരിച്ചുകിട്ടാൻ 200 വേദികളെങ്കിലും ലഭിക്കണമെന്നും നാടകസമിതി ഉടമകൾ പറയുന്നു. ആർട്ടിസ്റ്റുകൾക്കു മെച്ചപ്പെട്ട പ്രതിഫലം നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഴിയാറില്ലെന്നും അവർ പറയുന്നു.
സർക്കാരിൽ നിന്നോ സംഗീതനാടക അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ നിന്നോ കാര്യമായ സഹായമൊന്നും ഇവർക്കില്ല. മരിച്ചാൽ കുടുംബത്തിനു കിട്ടുന്നതു പോലും തുച്ഛമായ തുകയാണ്. കേളകം അപകടത്തിൽ പരുക്കേറ്റവരുടെ ഇനിയുള്ള ജീവിതം എങ്ങനെയാകുമെന്ന് ഓർത്തുനോക്കൂ എന്ന് അവർ പറയുന്നു. മികച്ച അഭിനേതാക്കളിൽ ചിലർക്കു മാത്രമാണു സീരിയലിലോ സിനിമയിലോ അവസരം കിട്ടുന്നത്. സീരിയലിലെങ്കിലും എത്തിയാൽ ജീവിതം മെച്ചപ്പെടും. അഭിനയത്തിന്റെ പ്രതിഫലം കിട്ടുന്നതു കൂടാതെ ഉദ്ഘാടനങ്ങൾക്കു വിളിക്കും. പ്രഫഷനൽ നാടകങ്ങളുടെ രൂപഭാവങ്ങൾ മാറിയെങ്കിലും അണിയറക്കാരുടെയും അഭിനേതാക്കളുടെയും അവസ്ഥയിൽ മാറ്റമൊന്നുമില്ല. അവർ ഉറക്കമിളച്ച്, നീണ്ട യാത്രകൾ നടത്തി ചെറിയ തുക കൂലിയായി വാങ്ങുന്നു. പെട്ടെന്നു രോഗബാധിതരാകുന്നു. ബാറ്റാക്കളി എന്നൊരു ഏർപ്പാട് അടുത്ത കാലത്തായി ഉണ്ട്. ദിവസങ്ങൾ നീളുന്ന നാടകോത്സവങ്ങളിലെ കളിയാണത്. നാടകോത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ സമിതികൾക്കു സാധാരണ പോലുള്ള തുക കിട്ടില്ല. ആ കുറവ് അഭിനേതാക്കളുടെ പ്രതിഫലത്തിലുമുണ്ടാകും. എന്നിട്ടും അരങ്ങു വിട്ടുപോകുന്നില്ല സാധുക്കളായ അഭിനേതാക്കൾ. ചിലരൊക്കെ നാടകമില്ലാത്ത ഇടവേളകളിൽ മറ്റു ജോലികൾക്കു പോകും.നവംബർ മുതൽ ഏപ്രിൽ വരെയാണു പൊതുവെ നാടക സീസൺ. ഉത്സവകാലത്തു തുടക്കം, പത്താമുദയത്തോടെ സമാപനം. ഈ 6 മാസം എല്ലാ ദിവസവും വേദി കിട്ടിയാലും ഒരു വർഷം നയിച്ചുകൊണ്ടു പോകാൻ തികയില്ല. സീസണായാൽ ഉറക്കമിളച്ചുള്ള യാത്രകൾ കൂടുമെന്നതാണു വ്യത്യാസം.