പുന്നപ്ര വാടയ്ക്കലും മോഷണശ്രമം
അമ്പലപ്പുഴ ∙ കളർകോട് സനാതനപുരം തിരുവിളക്ക് മനോഹരന്റെ വീട്ടിൽ കയറി യുവതിയുടെയും കൈക്കുഞ്ഞിന്റെയും 2 പവന്റെ മാല മോഷ്ടിച്ചതിനു പിന്നാലെ പുന്നപ്ര വാടയ്ക്കലും വീടുകളിൽ മോഷണ ശ്രമം. നിലവീട്ടിൽചിറ മധുരാമണി, നിലവീട്ടിൽചിറ അശോകൻ, അറയ്ക്കൽവെളി സലിംകുമാർ എന്നിവരുടെ വീടുകളിലാണ് ശനി രാത്രി 12ന് സംഘം

അമ്പലപ്പുഴ ∙ കളർകോട് സനാതനപുരം തിരുവിളക്ക് മനോഹരന്റെ വീട്ടിൽ കയറി യുവതിയുടെയും കൈക്കുഞ്ഞിന്റെയും 2 പവന്റെ മാല മോഷ്ടിച്ചതിനു പിന്നാലെ പുന്നപ്ര വാടയ്ക്കലും വീടുകളിൽ മോഷണ ശ്രമം. നിലവീട്ടിൽചിറ മധുരാമണി, നിലവീട്ടിൽചിറ അശോകൻ, അറയ്ക്കൽവെളി സലിംകുമാർ എന്നിവരുടെ വീടുകളിലാണ് ശനി രാത്രി 12ന് സംഘം മോഷണത്തിനെത്തിയത്.
ആദ്യം അശോകന്റെ വീട്ടിലെത്തിയ സംഘം കയ്യിലിരുന്ന ഉപകരണം കൊണ്ട് സൈക്കിൾ ബെല്ലിന്റേതു പോലുള്ള ശബ്ദം ഉണ്ടാക്കി. മൂന്നു വീടുകളും അടുത്തടുത്താണ്. ആദ്യ വീട്ടിൽ മോഷണ സംഘം എത്തിയത് അറിഞ്ഞ് 3 വീട്ടുകാർ തമ്മിൽ ഫോണിൽ ബന്ധപ്പെടുകയും പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിതയെ വിവരം അറിയിക്കുകയും ചെയ്തു. സരിത അറിയിച്ചതിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പുലർച്ചെ വരെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
മനോഹരന്റെ വീട്ടിൽ കയറിയത് കുറുവ സംഘം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മനോഹരന്റെ ഇളയ മകൾ നീതുവിന്റെ (30) ഒന്നര പ്പവന്റെ താലിമാല, 3 മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ അരപ്പവൻ മാല എന്നിവയാണ് ബുധനാഴ്ച രാത്രി മോഷ്ടിച്ചത്. മോഷ്ടാക്കളെ പിടികൂടാനുള്ള പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ശക്തമാക്കി. റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ രാത്രി പട്രോളിങ്ങും തുടരുന്നു.