പരീക്ഷണം കഴിഞ്ഞിട്ട് നാലു വർഷം; പൈപ്പിലൂടെ തുള്ളി വെള്ളമൊഴുകിയില്ല
എടത്വ ∙ പരീക്ഷണാടിസ്ഥാനത്തിൽ ശുദ്ധജലം കടത്തിവിട്ട് 4 വർഷം മുൻപ് പരിശോധന പൂർത്തിയാക്കിയ പൈപ്പിലൂടെ ഒരു തുള്ളി വെള്ളം ജനങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇപ്പോൾ പൈപ്പിന്റെ ജോയിന്റുകൾ അടർന്നു മാറി വീണ്ടും അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയിൽ. എടത്വ വേളാശേരി പാലത്തിന്റെ കൈവരിയിലൂടെ കടന്നു പോകുന്ന ഒരടി വ്യാസമുള്ള

എടത്വ ∙ പരീക്ഷണാടിസ്ഥാനത്തിൽ ശുദ്ധജലം കടത്തിവിട്ട് 4 വർഷം മുൻപ് പരിശോധന പൂർത്തിയാക്കിയ പൈപ്പിലൂടെ ഒരു തുള്ളി വെള്ളം ജനങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇപ്പോൾ പൈപ്പിന്റെ ജോയിന്റുകൾ അടർന്നു മാറി വീണ്ടും അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയിൽ. എടത്വ വേളാശേരി പാലത്തിന്റെ കൈവരിയിലൂടെ കടന്നു പോകുന്ന ഒരടി വ്യാസമുള്ള കാസ്റ്റ് അയേൺ പൈപ്പാണ് ഏതു നിമിഷവും താഴെ പതിക്കാവുന്ന അവസ്ഥയിൽ അടർന്നു നിൽക്കുന്നത്.
എടത്വയിൽ നിന്നും ചങ്ങങ്കരി, തായങ്കരി കൊടുപ്പുന്ന പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്നതിനായി 4 വർഷം മുൻപു സ്ഥാപിച്ച പൈപ്പാണ് അനാഥമായി കിടക്കുന്നത്. നീരേറ്റുപുറം ജല ശുചീകരണ പൈപ്പിൽ നിന്നും വെള്ളം എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പാഴായ പദ്ധതിക്കായി ലക്ഷക്കണക്കിനു രൂപയാണ് ചെലവഴിച്ചത്. ടാറിങ് ഇളക്കിമാറ്റി വെറുതേ പൈപ്പ് ലൈൻ സ്ഥാപിച്ചതു മാത്രമാണ് മിച്ചം. റോഡ് കുഴിച്ചത് മൂടി ടാറിങ് നടത്താനും ആയി ലക്ഷക്കണക്കിനു രൂപ. എടത്വ പഞ്ചായത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ ഒരിടത്തും ശുദ്ധജലം ലഭിക്കുന്നില്ല.
കൊടുപ്പുന്ന തായങ്കരിയിൽ ഒരു കുഴൽക്കിണറിൽ നിന്നും വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്രാഥമിക ആവശ്യത്തിനു പോലും ഉപയോഗിക്കാൻ കൊള്ളില്ല. മുട്ട ചീഞ്ഞുനാറുന്ന ഗന്ധമാണ് വെള്ളത്തിന്. മറ്റു മാർഗമില്ലാത്തതിനാൽ ജനം ഇതാണു പാചകത്തിനുപോലും ഉപയോഗിക്കുന്നത്. ഇതിനെല്ലാം പരിഹാരം ആകുമെന്നായിരുന്നു പൈപ്പ് ലൈൻ സ്ഥാപിച്ചപ്പോൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ പ്രതീക്ഷകളെല്ലാം പൈപ്പിനൊപ്പം തുരുമ്പുകയറിയതു മിച്ചം.