10 മാസം പിന്നിട്ട് 350 മീറ്റർ റോഡ് നവീകരണം; യാത്രാദുരിതവും അപകടവും പതിവ്
ആലപ്പുഴ∙ കൊട്ടാരം ഭഗവതി ക്ഷേത്രം – കൊട്ടാരപ്പറമ്പ് റോഡ് നവീകരണം 10 മാസമായിട്ടും തീരുന്നില്ല; നാട്ടുകാരുടെ ദുരിതവും. 350 മീറ്റർ റോഡ് നവീകരണത്തിനാണ് 10 മാസത്തിലേറെയായി നാട്ടുകാർ കഷ്ടത അനുഭവിക്കുന്നത്.അധികൃതരുടെ അനാസ്ഥ മൂലം യാത്രാദുരിതവും അപകടവും പതിവായെന്നു കൊട്ടാരപ്പറമ്പ് നിവാസികൾ പറയുന്നു.അമൃത്

ആലപ്പുഴ∙ കൊട്ടാരം ഭഗവതി ക്ഷേത്രം – കൊട്ടാരപ്പറമ്പ് റോഡ് നവീകരണം 10 മാസമായിട്ടും തീരുന്നില്ല; നാട്ടുകാരുടെ ദുരിതവും. 350 മീറ്റർ റോഡ് നവീകരണത്തിനാണ് 10 മാസത്തിലേറെയായി നാട്ടുകാർ കഷ്ടത അനുഭവിക്കുന്നത്. അധികൃതരുടെ അനാസ്ഥ മൂലം യാത്രാദുരിതവും അപകടവും പതിവായെന്നു കൊട്ടാരപ്പറമ്പ് നിവാസികൾ പറയുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണം ഫെബ്രുവരിയിലാണു തുടങ്ങിയത്. എന്നാൽ റോഡ് കുത്തിപ്പൊളിച്ച് മെറ്റൽ വിരിച്ച ശേഷം 7 മാസം വേറെ പണികൾ നടന്നില്ല.
ടാറിങ് നടത്താത്തതിനാൽ റോഡിലൂടെയുള്ള യാത്ര സാഹസികമാണ്. റോഡിനു ഇരുവശവും ഒട്ടേറെ വീടുകൾ, ജില്ലാ സാമൂഹിക നീതി ഓഫിസ്, കൊട്ടാരം സാമൂഹിക സേവന സന്നദ്ധ സംഘടനാ ഓഫിസ്, തൊഴിലാളി യൂണിയൻ ഓഫിസ്, സ്വകാര്യ ആശുപത്രി, വനിതാ ക്ഷേമം ഓഫിസ്, അങ്കണവാടി, ജനറൽ ആശുപത്രി മോർച്ചറി, കൊട്ടാരം ഭഗവതി ക്ഷേത്രം, ജവാഹർ ബാലഭവൻ, ഗവ. എൽപി സ്കൂൾ തുടങ്ങിയവയുണ്ട്. റോഡിന്റെ അവസ്ഥയെക്കുറിച്ച് സെപ്റ്റംബർ ഒന്നിനു മനോരമ വാർത്ത നൽകിയതിനെ തുടർന്നു റോഡ് നവീകരണ പ്രവൃത്തികൾ വീണ്ടും ആരംഭിച്ചു രണ്ടാമതും മെറ്റൽ വിരിച്ചു. ടാർ നിറച്ച വീപ്പകൾ കൊണ്ടുവച്ചു. എന്നാൽ ടാറിങ് മാത്രം നടന്നില്ല. നാട്ടുകാർ അന്വേഷിച്ചപ്പോൾ നഗരസഭ പണം നൽകുന്നില്ലെന്ന പരാതിയാണു ബന്ധപ്പെട്ടവർ പറഞ്ഞത്.