ഡോക്ടറില്ല: ഗ്യാസ്ട്രോ ഒപിയിൽ ചീട്ട് നൽകുക 150 പേർക്ക് മാത്രം
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗ്യാസ്ട്രോ ചികിത്സാ വിഭാഗം ഇന്നത്തെ ഒപിയിൽ വിദഗ്ധ ഡോക്ടർമാർ ഇല്ലാത്തതിനാൽ 150 പേർക്ക് മാത്രമാകും ഒപി ചീട്ട് നൽകുക. മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ ആകും രോഗികളെ പരിശോധിക്കുക. 150 പേർ കഴിഞ്ഞു വരുന്ന രോഗികൾ ജനറൽ മെഡിസിൻ ഒപിയിലെ ഡോക്ടറെ കാണണമെന്ന് സൂപ്രണ്ട്

അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗ്യാസ്ട്രോ ചികിത്സാ വിഭാഗം ഇന്നത്തെ ഒപിയിൽ വിദഗ്ധ ഡോക്ടർമാർ ഇല്ലാത്തതിനാൽ 150 പേർക്ക് മാത്രമാകും ഒപി ചീട്ട് നൽകുക. മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ ആകും രോഗികളെ പരിശോധിക്കുക. 150 പേർ കഴിഞ്ഞു വരുന്ന രോഗികൾ ജനറൽ മെഡിസിൻ ഒപിയിലെ ഡോക്ടറെ കാണണമെന്ന് സൂപ്രണ്ട് നിർദേശിച്ചു.നിലവിലുണ്ടായിരുന്ന അസി.പ്രഫസർ ഡോ.ഗോപുവിന്റെ സേവനം കഴിഞ്ഞ ദിവസം അവസാനിച്ചു. പകരം ഡോക്ടറെ നിയമിച്ചിട്ടില്ല. ചൊവ്വ മാത്രമാണ് ഒപി പ്രവർത്തിക്കുന്നത്. ശരാശരി 300 മുതൽ 350 രോഗികൾ വരെ ഒപിയിൽ എത്തും.
ആരോഗ്യ വകുപ്പിന് കീഴിലെ ഡോ.ഗോപു 2018 മുതൽ വർക്കിങ് അറേഞ്ച്മെന്റിലാണ് സേവനം നടത്തിയത്.സൂപ്പർ സ്പെഷ്യൽറ്റിയുടെ ഭാഗമായ ചികിത്സ വിഭാഗത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 4000 എൻഡോസ്കോപികളാണ് ചെയ്തത്. ഈ ചികിത്സയും മുടങ്ങാൻ സാധ്യതയേറെയാണ്. അസി.പ്രഫസർമാരുടെ 3 ഒഴിവുകളാണ് നിലവിലുള്ളത്.പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ തസ്തികൾ ഇതുവരെ അനുവദിച്ചിട്ടില്ല. ഡോക്ടർമാരുടെ ഒഴിവ് നികത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ട്.