സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: മലപ്പുറത്തിന് കിരീടം
ആലപ്പുഴ ∙ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ രണ്ടാംവട്ടവും മലപ്പുറം ജില്ലയ്ക്ക് കിരീടം. 1450 പോയിന്റോടെയാണ് മലപ്പുറം ഓവറോൾ ചാംപ്യൻമാരായത്. കണ്ണൂരിനാണു രണ്ടാം സ്ഥാനം (1412 പോയിന്റ്). 1353 പോയിന്റുമായി കോഴിക്കോട് മൂന്നാമതെത്തി. സ്കൂൾ വിഭാഗത്തിൽ 140 പോയിന്റുമായി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി

ആലപ്പുഴ ∙ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ രണ്ടാംവട്ടവും മലപ്പുറം ജില്ലയ്ക്ക് കിരീടം. 1450 പോയിന്റോടെയാണ് മലപ്പുറം ഓവറോൾ ചാംപ്യൻമാരായത്. കണ്ണൂരിനാണു രണ്ടാം സ്ഥാനം (1412 പോയിന്റ്). 1353 പോയിന്റുമായി കോഴിക്കോട് മൂന്നാമതെത്തി. സ്കൂൾ വിഭാഗത്തിൽ 140 പോയിന്റുമായി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് നേടി. വയനാട് ദ്വാരക സേക്രട്ട്ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളും (131) ഇടുക്കി കൂമ്പൻപാറ ഫാത്തിമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുമാണ്(126) രണ്ടു മൂന്നും സ്ഥാനങ്ങളിൽ.
ഓവറോൾ ചാംപ്യൻമാരാകുന്ന ജില്ലയ്ക്ക് ഈ വർഷം മുതൽ നൽകുന്ന എജ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി മലപ്പുറം ജില്ലയ്ക്കു മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഗണിതശാസ്ത്രമേള, ഐടി മേള എന്നിവയിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ 84 ടീമുകൾക്കുള്ള സമ്മാനങ്ങളും കൈമാറി. സമാപനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു. 4 ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൽ 180 ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.