കനത്ത മഴ: നാലുതോട് പാടശേഖരത്തിൽ മടവീണു
മാന്നാർ ∙ നാലുതോടു പാടശേഖരത്തിൽ നിലമൊരുക്കലിനിടെ മട വീഴ്ച, ഏറെ പണിപ്പെട്ട് കർഷകർ മട അടച്ചു. അടുത്ത ദിവസങ്ങളിലായി പെയ്ത കനത്ത മഴ കാരണം നാലുത്തോട്ടിലെ ജലനിരപ്പ് രണ്ടടിയോളം ഉയർന്നിരുന്നു. നാലുതോടു പാടശേഖരത്തിൽ പടിഞ്ഞാറെ ഭാഗത്തുള്ള വട്ടപണ്ടാരിയിൽ മോട്ടർ തറയുടെ ഭാഗത്താണ് ഇന്നലെ രാവിലെ മടവീഴ്ച ഉണ്ടായത്.

മാന്നാർ ∙ നാലുതോടു പാടശേഖരത്തിൽ നിലമൊരുക്കലിനിടെ മട വീഴ്ച, ഏറെ പണിപ്പെട്ട് കർഷകർ മട അടച്ചു. അടുത്ത ദിവസങ്ങളിലായി പെയ്ത കനത്ത മഴ കാരണം നാലുത്തോട്ടിലെ ജലനിരപ്പ് രണ്ടടിയോളം ഉയർന്നിരുന്നു. നാലുതോടു പാടശേഖരത്തിൽ പടിഞ്ഞാറെ ഭാഗത്തുള്ള വട്ടപണ്ടാരിയിൽ മോട്ടർ തറയുടെ ഭാഗത്താണ് ഇന്നലെ രാവിലെ മടവീഴ്ച ഉണ്ടായത്. 252 ഏക്കർ വരുന്ന നാലുതോടു പാടശേഖരത്തിൽ നിലമൊരുക്കൽ പൂർത്തിയാക്കി വരിനെല്ലു കിളിർപ്പിക്കുന്നതിനിടയിലാണ് മട വീഴ്ചയുണ്ടായത്. രാവിലെ പാടശേഖരത്തിലെത്തിയ കർഷകരാണ് വീഴ്ച കണ്ടത്. തുടർന്ന് ഓടിക്കൂടിയ കർഷകർ ചേർന്ന് ഏറെ നേരം പണിപ്പെട്ടാണ് മട അടച്ചത്.
മാന്നാർ കുരട്ടിശേരി സംയുക്ത പാടശേഖര സമിതിയുടെ വക മോട്ടർ ആണ് വട്ടപ്പണ്ടാരി പ്രവർത്തിക്കുന്നത്. കാലപ്പഴക്കമുള്ള ഈ മോട്ടർ 2 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചാൽ പിന്നീട് 3 ദിവസം കഴിഞ്ഞെ പ്രവർത്തിക്കുകയുള്ളു. അതു കാരണം പാടശേഖരത്തിൽ വെള്ളം വറ്റാതെ കിടക്കുകയാണ്. പാടത്തു കെട്ടിക്കിടക്കുന്ന വെള്ളവും നാലുത്തോട്ടിലെ വെള്ളത്തിന്റെ ശക്തിയും കാരണമാണ് മടവീഴ്ചയുണ്ടായതെന്നും ഡിസംബർ ആദ്യവാരം വിതയ്ക്കാനിരുന്ന കർഷകരുടെ പദ്ധതിയും ഇതോടെ നടക്കാതായെന്നും പാടശേഖര സമിതി പ്രസിഡന്റ് ഹരി കിം കോട്ടേജ്, സെക്രട്ടറി രവീന്ദ്രനാഥ് കൈമൾ എന്നിവർ പറഞ്ഞു. വട്ടപണ്ടാരിയിൽ പുതിയ മോട്ടർ അനുവദിച്ചു സ്ഥാപിച്ചു പ്രവർത്തിച്ചാൽ മാത്രമേ പ്രശ്നപരിഹാരമാകുകയുള്ളവെന്നും കർഷകർ പറഞ്ഞു.