ശങ്ക തീർക്കാൻ വഴിയില്ല; ആശങ്ക തുടരുന്നു
![alappuzha-beach-toilet ആലപ്പുഴ ബീച്ചിനു സമീപത്തെ നഗരസഭയുടെ ശുചിമുറി അടച്ചു പൂട്ടിയിട്ടിരിക്കുന്നു. ചിത്രം : മനോരമ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2024/11/20/alappuzha-beach-toilet.jpg?w=575&h=299)
ആലപ്പുഴ∙ ഇന്നലെ ലോക ശുചിമുറി ദിനത്തിൽ നടത്തിയ യാത്രയിലും ആശങ്ക ബാക്കി. പൊതുസ്ഥലത്തു ശങ്ക തീർക്കാൻ ജില്ലയിൽ ഇപ്പോഴും വേണ്ടത്ര സൗകര്യമില്ല. ആശങ്കപ്പെടുത്തിയ കണ്ടെത്തലുകൾ ഇങ്ങനെ: ∙ പൊതുസ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന മിക്ക ശുചിമുറികളും പൂട്ടിക്കിടക്കുന്നു. ∙ ദീർഘദൂര യാത്രികർക്കായി കൊണ്ടുവന്ന ‘ടേക്ക് എ

ആലപ്പുഴ∙ ഇന്നലെ ലോക ശുചിമുറി ദിനത്തിൽ നടത്തിയ യാത്രയിലും ആശങ്ക ബാക്കി. പൊതുസ്ഥലത്തു ശങ്ക തീർക്കാൻ ജില്ലയിൽ ഇപ്പോഴും വേണ്ടത്ര സൗകര്യമില്ല. ആശങ്കപ്പെടുത്തിയ കണ്ടെത്തലുകൾ ഇങ്ങനെ:
∙ പൊതുസ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന മിക്ക ശുചിമുറികളും പൂട്ടിക്കിടക്കുന്നു.
∙ ദീർഘദൂര യാത്രികർക്കായി കൊണ്ടുവന്ന ‘ടേക്ക് എ ബ്രേക്ക് പദ്ധതി’യിലെ ചുരുക്കം ശുചിമുറികൾ ഉപയോഗക്ഷമമാണ്. പലതും പൂട്ടിക്കിടക്കുന്നു.
∙ ഗവ.ഓഫിസുകളിലെത്തുന്ന സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന ശുചിമുറികൾ ശോച്യാവസ്ഥയിൽ.
∙ നന്നായി പ്രവർത്തിക്കുന്ന വനിതാ ശുചിമുറികൾ തീരെ കുറവ്. വെള്ളം കുടിക്കൽ പരമാവധി കുറച്ചോ, ഒഴിവാക്കിയോ സ്ത്രീകൾ വിളിച്ചുവരുത്തുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ.
ദേശീയപാതയിലും സ്ഥലമില്ല
ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ സ്ഥിതി കൂടുതൽ മോശമാകും. ഏറ്റെടുത്ത സ്ഥലത്തു പുതിയ കെട്ടിടമോ വാഹനം നിർത്താനുള്ള സൗകര്യമോ ഉണ്ടാകില്ല. മറ്റു സംസ്ഥാനങ്ങളിൽ 50 കിലോമീറ്റർ ഇടവേളയിൽ വാഹനം നിർത്തി വിശ്രമിക്കാനുള്ള സൗകര്യവും ശുചിമുറിയും മറ്റുമുണ്ടാകും. എന്നാൽ കേരളത്തിലെ ജനസാന്ദ്രത കാരണം റോഡ് നിർമിക്കാൻ ആവശ്യത്തിനുള്ള സ്ഥലമേ ഏറ്റെടുത്തിട്ടുള്ളൂ. ശുചിമുറികൾക്കോ ബസ്ബേ, ഓട്ടോ– ടാക്സി സ്റ്റാൻഡുകൾ തുടങ്ങിയവയ്ക്കോ സ്ഥലമുണ്ടാകില്ല.
നിയമത്തിലെ ശുചിമുറി എവിടെ?
ഹോട്ടലുകളിലും ഇന്ധനപമ്പുകളിലും വൃത്തിയുള്ള ശുചിമുറി ലൈസൻസ് കിട്ടുന്നതിനു നിർബന്ധം. എന്നാൽ ജില്ലയിൽ ഭൂരിഭാഗം പമ്പുകളിലും പുരുഷൻമാർക്കുള്ള ശുചിമുറി മാത്രം. അടച്ചുറപ്പും വൃത്തിയുമുള്ളവ തീരെ കുറവ്. ചില ചെറു പമ്പുകളിൽ ശുചിമുറിയേ ഇല്ല.വലിയ ഹോട്ടലുകളിൽ ശുചിമുറി ഉണ്ടെങ്കിലും വീട്ടിലൂണ് പോലുള്ള ചെറിയ ഹോട്ടലുകളിൽ തീരെ കുറവ്. പലയിടത്തും ഇല്ല. ദേശീയപാതയോരത്തെ കൊള്ളാവുന്ന ഹോട്ടലുകളിൽ ശങ്ക തീർക്കാൻ സ്ത്രീകൾ കാത്തു നിൽക്കേണ്ടി വരുന്നു.