ഞെട്ടി വിറച്ച് നാട്: ‘ദൃശ്യം’ സിനിമ 10 തവണ കണ്ടു; പൊലീസിനെയും ഞെട്ടിച്ച് ജയചന്ദ്രനിലെ കുറ്റവാളി
അമ്പലപ്പുഴ ∙ അടുപ്പമുണ്ടായിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തുക മാത്രമല്ല, നേരം പുലരും മുൻപേ മൃതദേഹം മറവു ചെയ്യുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്ത ജയചന്ദ്രന്റെ ക്രിമിനൽ മനസ്സ് പൊലീസിനെപ്പോലും അമ്പരപ്പിച്ചു. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചും വിവരങ്ങൾ മാറ്റിപ്പറഞ്ഞും ആശയക്കുഴപ്പമുണ്ടാക്കി.
അമ്പലപ്പുഴ ∙ അടുപ്പമുണ്ടായിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തുക മാത്രമല്ല, നേരം പുലരും മുൻപേ മൃതദേഹം മറവു ചെയ്യുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്ത ജയചന്ദ്രന്റെ ക്രിമിനൽ മനസ്സ് പൊലീസിനെപ്പോലും അമ്പരപ്പിച്ചു. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചും വിവരങ്ങൾ മാറ്റിപ്പറഞ്ഞും ആശയക്കുഴപ്പമുണ്ടാക്കി.
അമ്പലപ്പുഴ ∙ അടുപ്പമുണ്ടായിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തുക മാത്രമല്ല, നേരം പുലരും മുൻപേ മൃതദേഹം മറവു ചെയ്യുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്ത ജയചന്ദ്രന്റെ ക്രിമിനൽ മനസ്സ് പൊലീസിനെപ്പോലും അമ്പരപ്പിച്ചു. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചും വിവരങ്ങൾ മാറ്റിപ്പറഞ്ഞും ആശയക്കുഴപ്പമുണ്ടാക്കി.
അമ്പലപ്പുഴ ∙ അടുപ്പമുണ്ടായിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തുക മാത്രമല്ല, നേരം പുലരും മുൻപേ മൃതദേഹം മറവു ചെയ്യുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്ത ജയചന്ദ്രന്റെ ക്രിമിനൽ മനസ്സ് പൊലീസിനെപ്പോലും അമ്പരപ്പിച്ചു. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചും വിവരങ്ങൾ മാറ്റിപ്പറഞ്ഞും ആശയക്കുഴപ്പമുണ്ടാക്കി. ഒടുവിൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ അടി പതറി; കുറ്റം സമ്മതിച്ചു. വിജയലക്ഷ്മിയുടെ ഫോൺ ബസിൽ കടത്താൻ ശ്രമിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ‘ദൃശ്യം’ സിനിമ 10 തവണ കണ്ടിട്ടുണ്ട്!
മറ്റൊരു പുരുഷന്റെ ഫോൺ വിളിയുടെ പേരിലുള്ള ദേഷ്യം കടുത്ത പകയായി ആളിയതു വിജയലക്ഷ്മിയുടെ തല തകർത്ത വെട്ടുകളിൽ വ്യക്തമാണെന്ന് പൊലീസ്. ദീർഘകാല സൗഹൃദമുണ്ടെങ്കിലും തന്റെ ഇംഗിതത്തിനു വിജയലക്ഷ്മി വഴങ്ങാത്തതിൽ ജയചന്ദ്രനു നിരാശയുണ്ടായിരുന്നെന്നാണു പൊലീസിനു ലഭിച്ച സൂചന.
അതേസമയം, മറ്റൊരാൾക്കൊപ്പം കഴിയാനുള്ള തയാറെടുപ്പിലായിരുന്നു വിജയലക്ഷ്മി. അയാളുടെ ഭാര്യ ഉപേക്ഷിച്ചു പോകാനായി എന്തോ പൂജ ചെയ്യാൻ പത്തനംതിട്ട ജില്ലയിലെ ക്ഷേത്രത്തിലേക്കു പോകാൻ അവർ ജയചന്ദ്രന്റെ കൂട്ട് തേടി. കൊലപ്പെടുത്താൻ ഉദ്ദേശ്യമില്ലായിരുന്നെങ്കിലും ക്ഷേത്രത്തിൽ കൂട്ടുവരാമോയെന്നു വിജയലക്ഷ്മി ചോദിച്ചപ്പോൾ മുതൽ ഇയാൾ പലതും ആസൂത്രണം ചെയ്യുകയായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ജയചന്ദ്രൻ അവരെ തന്റെ വീട്ടിലേക്കു വരുത്തിയത്. ഭാര്യയും മകനും വീട്ടിൽ ഇല്ലാതിരുന്ന 6ന്. അമ്പലപ്പുഴയിൽ ബസിറങ്ങിയ വിജയലക്ഷ്മിയെ പിൻഭാഗത്തെ വഴിയിലൂടെയാണു വീട്ടിലെത്തിച്ചത്. പിറ്റേന്നു പത്തനംതിട്ടയിൽ പോകാനായിരുന്നു തീരുമാനം. രാത്രി ഒരു മണിക്കു വിജയലക്ഷ്മിയെ അടുപ്പക്കാരൻ വിളിച്ചതോടെ ജയചന്ദ്രന്റെ ഉള്ളിലെ കാലുഷ്യം പുറത്തുവന്നെന്നാണു പൊലീസ് പറയുന്നത്.
തർക്കത്തിനിടെ തള്ളിയപ്പോൾ കട്ടിലിൽ തലയടിച്ചു വീണ വിജയലക്ഷ്മിയുടെ ബോധം പോയെന്നും എന്നാൽ തന്റെ ദേഷ്യം കൂടിയതേയുള്ളെന്നും വെട്ടുകത്തികൊണ്ടു തലയിൽ തുടരെ വെട്ടി മരണം ഉറപ്പാക്കിയെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് പറയുന്നു. സ്വർണാഭരണങ്ങൾ അഴിച്ചെടുത്തു, വസ്ത്രങ്ങൾ കത്തിച്ചു. തൊട്ടപ്പുറത്തെ പറമ്പിൽ മതിലിനോടു ചേർന്നു കുഴിയെടുത്തു.
വീടിന്റെ മുകൾനിലയിൽ നിന്നു കനം കൂടിയ നൈലോൺ കയർ മുറിച്ചു കൊണ്ടുവന്നു വിജയലക്ഷ്മിയുടെ കഴുത്തിൽ മുറുക്കി അടുക്കള വഴി വലിച്ചിഴച്ചു. രണ്ടു പറമ്പുകളെയും വേർതിരിക്കുന്ന തിട്ടയ്ക്കപ്പുറത്തേക്കു മൃതദേഹം കാലുകളിൽ പിടിച്ചുയർത്തി മറിച്ചിടുകയായിരുന്നു. അധികം ആഴമില്ലാത്ത കുഴിയിലിട്ടു മൂടുന്നതിനിടെ തലഭാഗം വെട്ടുകത്തി കൊണ്ടുവന്നു വീണ്ടും വെട്ടിയാണു താഴ്ത്തി മൂടിയത്.
സ്വർണാഭരണങ്ങൾ ആലപ്പുഴയിലെ ജ്വല്ലറിയിൽ വിറ്റു. ആ പണംകൊണ്ടു ചെറിയ കടങ്ങളൊക്കെ തീർത്തു. വിജയലക്ഷ്മിയുടെ മൊബൈൽ ഫോണുമായി 10നാണ് കണ്ണൂർ ബസിൽ പുറപ്പെട്ടത്. കൊച്ചിയിലെത്തിയപ്പോൾ ഫോൺ ഓൺ ചെയ്തു. വീണ്ടും ഓഫ് ചെയ്തു ബസിൽ ഉപേക്ഷിച്ചു തിരികെ പോന്നു. ഇവിടെ ചെറുതായൊന്നു പാളി. ഫോൺ ഓൺ ചെയ്തപ്പോൾ ജയചന്ദ്രന്റെ ഫോണും ഇതേ ടവർ ലൊക്കേഷനിലായതു പിന്നീട് നിർണായക സൂചനയായി.വിജയലക്ഷ്മിയെ 6 മുതൽ കാണാനില്ലെന്ന് ഇവരുടെ സഹോദരി 10ന് ആണ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയത്. കേസ് ഇനി പുതിയ എഫ്ഐആർ രേഖപ്പെടുത്തി അമ്പലപ്പുഴ പൊലീസിനു കൈമാറും.
പ്രതി മുൻപ് വിജയലക്ഷ്മിയുടെ സ്കൂട്ടർ കത്തിച്ചു
കരുനാഗപ്പള്ളി∙ ജയചന്ദ്രനുമായി മുൻപും വിജയലക്ഷ്മി തർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒരു തവണ വിജയലക്ഷ്മി പുതുതായി വാങ്ങിയ സ്കൂട്ടർ ജയചന്ദ്രൻ കത്തിക്കുകയും രണ്ടാം തവണ സ്കൂട്ടർ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് വിജയലക്ഷ്മി ബന്ധുക്കളോട് പറഞ്ഞിരുന്നു.
പുതുതായി വാങ്ങിയ സ്കൂട്ടർ കത്തിച്ചതാണെന്ന് ആർക്കും അറിയില്ലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണം എന്നാണ് കരുതിയത്. ഇതിൽ നിന്ന് ലഭിച്ച ഇൻഷുറൻസ് തുക കൊണ്ടാണ് രണ്ടാമതും വാഹനം വാങ്ങിയത്. ഒരു വർഷം മുൻപൊരു രാത്രി വിജയലക്ഷ്മി വാടകയ്ക്കു താമസിച്ചിരുന്ന സ്ഥലത്ത് പന്തവും പെട്രോളും കൊണ്ടുവന്നാണു രണ്ടാമതും സ്കൂട്ടർ കത്തിക്കാൻ ശ്രമിച്ചത്. ഇതു വിജയലക്ഷ്മി കണ്ടിരുന്നു. ഇതിനു ശേഷമാണ് ജയചന്ദ്രൻ തന്നെയാണ് മുൻപും വാഹനം കത്തിച്ചതെന്ന് ഇവർ ബന്ധുക്കളോട് പറഞ്ഞത്. പൊലീസിൽ പറയാൻ പറഞ്ഞെങ്കിലും ഇനിയെന്തെങ്കിലും ഉണ്ടാകുമെങ്കിൽ നോക്കാമെന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി. മുൻപ് വീട്ടിൽ കയറി ഫ്രിജും ടിവിയുമെല്ലാം ആരോ തല്ലിത്തകർത്ത സംഭവത്തിലും ജയചന്ദ്രനെ വിജയലക്ഷ്മി സംശയിച്ചിരുന്നു.
ജാഗ്രതയോടെ കുഴിക്കു കാവൽ!
വാട്ടർ ടാങ്ക് വൃത്തിയാക്കാനും തുണി വിരിക്കാനുമെന്ന വ്യാജേന ജയചന്ദ്രൻ കഴിഞ്ഞ രണ്ടാഴ്ചയും വീടിനു മുകളിൽ കയറി മൃതദേഹം കുഴിച്ചിട്ട ഭാഗം നിരീക്ഷിച്ചുകൊണ്ടിരുന്നെന്നു പൊലീസ് പറഞ്ഞു. മണ്ണു വിണ്ടുമാറുന്നതായി കണ്ടപ്പോൾ വീടുപണിക്കു ശേഷം അവശേഷിച്ച എം സാൻഡും കോൺക്രീറ്റ് വേസ്റ്റും മറ്റുമിട്ട് ഉറപ്പിച്ചു. അടുത്ത തവണ നോക്കിയപ്പോൾ കുഴിക്കു മുകളിൽ നായ മണം പിടിക്കുന്നതു കണ്ടു. അണുനാശിനി വാങ്ങിക്കൊണ്ടുവന്നു കുഴിക്കു മീതേ ഒഴിച്ചു. ഇതൊന്നും അയൽക്കാർ അറിയാതെ ജയചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. വസ്ത്രങ്ങൾ വിരിച്ച ശേഷം ജയചന്ദ്രൻ ടാങ്കിന്റെ ഭാഗത്ത് ഏറെ നേരം ഇരിക്കുന്നത് അയൽക്കാർ കണ്ടെങ്കിലും സംശയമൊന്നും തോന്നിയില്ല.
ഒരു വർഷമേ ആയുള്ളൂ ജയചന്ദ്രനും കുടുംബവും കരൂർ കിഴക്ക് പുനർഗേഹം പദ്ധതിയിൽ ലഭിച്ച വീട്ടിൽ താമസം തുടങ്ങിയിട്ട്. ആരുമായും വലിയ അടുപ്പമില്ലായിരുന്നു. സംഭവദിവസം ഭാര്യ മകനുമൊത്തു പുന്നപ്രയിലെ അവരുടെ വീട്ടിലായിരുന്നു. കൊലയ്ക്കു ശേഷം കഴിഞ്ഞ ബുധനാഴ്ച അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. പതിവു പോലെ ബോട്ടിൽ പണിക്കും പൊയ്ക്കൊണ്ടിരുന്നു. അഴീക്കൽ ഹാർബറിൽ തിരിച്ചെത്തിയതു ഞായറാഴ്ച. അവിടെനിന്നാണു കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിജയലക്ഷ്മിയെ കാണാതായപ്പോൾ ചിലർ ജയചന്ദ്രനോടും അന്വേഷിച്ചിരുന്നു. ‘എന്നോടെന്തിനു ചോദിക്കുന്നു, അവർ അവിടെത്തന്നെ കാണും’ എന്നായിരുന്നു മറുപടി. ഇരുവരും ബസിൽ കൊച്ചിയിലേക്കു പോയെന്നും അവിടെനിന്നു വിജയലക്ഷ്മിയെ പത്തനംതിട്ട ബസിൽ കയറ്റിവിട്ടെന്നുമാണ് ഇയാൾ ചോദ്യം ചെയ്യലിൽ ആദ്യം പറഞ്ഞത്. എന്നാൽ, ഒരാളുടെ ടിക്കറ്റേ എടുത്തിട്ടുള്ളൂ എന്നതിന്റെ തെളിവ് പൊലീസിനു കിട്ടിയതോടെ ആ കള്ളം പൊളിഞ്ഞു.
വിവാഹമോചിതയായത് 20 വർഷം മുൻപ്
വിജയലക്ഷ്മിക്ക് 2 മക്കളുണ്ടെങ്കിലും ഇരുവരും മുൻ ഭർത്താവിന്റെ കൂടെ ഇടുക്കിയിലാണ്. 27 വയസ്സുള്ള മൂത്ത മകളുമായി ചെറിയ ബന്ധമുണ്ടെങ്കിലും ഭർത്താവുമായും 23 വയസ്സുള്ള മകനുമായും വിജയലക്ഷ്മിക്കു ബന്ധമുണ്ടായിരുന്നില്ല. 20 വർഷം മുൻപാണു വിവാഹമോചിതയായി വിജയലക്ഷ്മി വീണ്ടും നാട്ടിലെത്തിയത്. അന്നു മുതൽ വീട്ടിൽ നിന്നു മാറി പല ഇടങ്ങളിലായി വാടകയ്ക്ക് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു.
വീട്ടുജോലി, ഹോം നഴ്സ്, മീൻ വിൽപന തുടങ്ങി ഒട്ടേറെ ജോലികൾ ചെയ്തിട്ടുണ്ട്. കോവിഡിനു ശേഷമാണ് അഴീക്കൽ ഹാർബറിൽ ജോലിക്കു പോയിത്തുടങ്ങിയത്.വിജയലക്ഷ്മിയുടെ അച്ഛൻ ഗോപാലൻ വർഷങ്ങൾക്കു മുൻപേ മരിച്ചു. 2 വർഷം മുൻപ് അമ്മ ഓമനയമ്മയും (മണി) മരിച്ചു. ഇതോടെ കുടുംബവീട് അടച്ചിട്ടിരിക്കുകയാണ്.
3 സഹോദരങ്ങളാണു വിജയലക്ഷ്മിക്കുള്ളത്. മൂത്ത സഹോദരൻ കൃഷ്ണൻ കുട്ടി ഒഡീഷയിലും രണ്ടാമത്തെ സഹോദരൻ ശിവൻ ഗോവയിലും സ്ഥിരതാമസമാണ്. സഹോദരി തഴവ കുറ്റിപ്പുറത്തു താമസിക്കുന്ന ഗീതയാണ് ഇടയ്ക്ക് വീട്ടിൽ വന്നു വീടും പരിസരവും വൃത്തിയാക്കുകയും മറ്റും ചെയ്യുന്നത്.
സംസ്കാരം നാളെ
വിജയലക്ഷ്മിയുടെ സംസ്കാരം നാളെ നടത്തിയേക്കും. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ചു. കഴിഞ്ഞ ദിവസം പൊലീസ് വിജയലക്ഷ്മിയുമായി ബന്ധപ്പെട്ട പലരുടെയും നമ്പർ ശേഖരിക്കുകയും ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സഹോദരിയെ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെയാണ് കുടുംബം മരണ വാർത്ത അറിയുന്നത്. ഒഡീഷയിലുള്ള സഹോദരൻ ഇന്ന് നാട്ടിലെത്തും.